കണ്ണൂർ: മാതാപിതാക്കളേയും മകളേയും വിഷം നൽകി കൊലപ്പെടുത്തിയെന്ന് കുറ്റ സമ്മതം നടത്തിയ പിണറായിയിലെ വണ്ണത്താൻ വീട്ടിൽ സൗമ്യ മുൻ നിലപാടിൽ ഉറച്ചു നിൽക്കുന്നു. കോടതി അനുമതിയോടെ നാല് ദിവസം പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യലിൽ ഈ കൊലപാതകങ്ങൾ കാമുകരുടെ പങ്കിനെക്കുറിച്ച് ഒരു സൂചന പോലും അവൾ നൽകിയില്ല. കൊലക്കേസിൽപെട്ട് താൻ ജയിലഴിക്കുള്ളിലായാലും സഹായിക്കാൻ കാമുകവൃന്ദങ്ങളുണ്ടെന്ന സൗമ്യയുടെ വിശ്വാസമാണ് ഇത്തരം ഉറച്ച നിലപാടെടുക്കുന്നതെന്ന് കരുതപ്പെടുന്നു. എസ്. എസ്. എൽ.സി മാത്രം വിഭ്യാസമുള്ള ഒരു നാട്ടിൻ പുറത്തുകാരി അരഡസനറിലേറെ കാമുകന്മാരുമായി വഴി വിട്ട ജീവിതം നയിച്ചുവെന്ന് ഏറ്റവും അടുത്തവർ പോലും അറിയുന്നത് ഏറെ വൈകിയാണ്.

കാമുകന്മാരിൽ നിന്നും ലഭിക്കുന്ന ആഢംഭര സൗകര്യങ്ങൾ ഏറേയും ആസ്വദിച്ചായിരുന്നു സൗമ്യ ജീവിതം നയിച്ചത്. അത്തരം ജീവിതം തുടരാനായിരുന്നു അവൾ മാതാപിതാക്കളേയും മകളേയും കൊലക്ക് കൊടുത്തത്. ആറ് മൊബൈൽ ഫോണുകൾ, ഏഴ് സിം കാർഡുകൾ, ഒരു ടാബ്, എന്നിവ സൗമ്യ അവരുടെ ഉപയോഗത്തിനായി കരുതിയിരുന്നു. ഓരോ കാമുകന്മരേയും വിളിക്കാൻ തന്നെ വ്യത്യസ്ത ഫോണുകളും സിംകാർഡുകളുമാണ് അവൾ ഉപയോഗിച്ചു വന്നത്. എന്നാൽ മൊബൈൽ ഫോണുകൾ ഉപയോഗിച്ചു കൈമാറിയ സന്ദേശങ്ങൾ ഭൂരിഭാഗവും ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിൽ ഇനിയും ലഭിച്ചാൽ തന്നെ സൗമ്യ ഇപ്പോൾ നൽകിയതിൽ കൂടുതൽ എന്തെങ്കിലും തെളിവുകൾ കാമുകന്മാർക്കെതിരെ നൽകുമെന്ന് പൊലീസിന് പോലും ഉറപ്പില്ല.

സൗമ്യയെ കാറിൽ കൊണ്ടു പോയിരുന്ന ഒരു യുവാവും മധ്യവയസ്സുകഴിഞ്ഞ മറ്റൊരാളുമാണ് അന്വേഷണ സംഘത്തിന്റെ സംശയത്തിന്റെ മുൾമുനയിലുള്ളത്. എന്നാൽ ഇവരുമായി സൗമ്യക്കുള്ള ബന്ധങ്ങൾ മാത്രം പരിഗണിച്ച് ഒന്നും ചെയ്യാനാകില്ല. അറസ്റ്റ് ചെയ്യാൻ തെളിവുകൾ തന്നെ വേണം. അത് ലഭിക്കണമെങ്കിൽ സൗമ്യയിൽ നിന്നും മൊഴി കിട്ടണം. നാല് ദിവസത്തെ ചോദ്യം ചെയ്യലിലും ഇവർക്കെതിരെ സൗമ്യ ഒന്നും പറയുന്നില്ല. കൊലപാതകത്തിലെ നിഗൂഢതകൾ അന്വേഷിക്കണമെന്ന് നാട്ടുകാർ നേരത്തെ ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേട്ടുകേൾവി പോലുമില്ലാത്ത വിധം നാടിനെ തന്നെ നാണം കെടുത്തിയ സംഭവം ഇനിയം ചർച്ചയാകരുതെന്നാണ് ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നത്.

വീണ്ടും സൗമ്യയുടെ വഴി വിട്ട ജീവിതം വാർത്തകളിൽ സ്ഥാനം പിടിക്കുന്നതും പിണറായി പടന്നക്കര ഗ്രാമവാസികൾ ഇഷ്ടപ്പെടുന്നില്ല. ഈ അറും കൊലയും അതേ തുടർന്നുള്ള നാണക്കേടും മറക്കാൻ ശ്രമിക്കയാണ് ദേശവാസികൾ. ഒരു ഗ്രാമീണ യുവതി അരഡസനോളം കാമുകന്മാരുമായി വഴി വിട്ട ജീവിതം നയിച്ചു വെന്ന കുപ്രസിദ്ധി ഈ ഗ്രാമത്തിന് ചാർത്തരുതെന്നാണ് നാട്ടുകാരുടെ ആവശ്യം. അതുകൊണ്ടു തന്നെ സൗമ്യയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് പറയുന്ന നാട്ടുകാർ പിടിയിലാവുന്നതും പ്രശ്നങ്ങൾ സൃഷ്ടിക്കും. അന്വേഷണത്തിൽ ഇതെല്ലാം പുറത്ത് വന്നാൽ ചില കുടുംബത്തിലെങ്കിലും പൊട്ടിത്തെറിയുണ്ടാകും. നാല് ദിവസത്തെ കസ്റ്റഡിക്കു ശേഷം തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ സൗമ്യയെ ഈ മാസം 21 വരെ റമാന്റ് ചെയ്തു.

നിലവിലെ സാഹചര്യത്തിൽ അച്ഛന്റേയും അമ്മയുടേയും മൂത്ത മകളുടേയും കൊലയിൽ സൗമ്യയെ മാത്രമേ പ്രതിചേർക്കാൻ കഴിയൂവെന്ന് പൊലീസ് തിരിച്ചറിയുന്നുണ്ട്. ഇതിന് അനുസരിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ആറു കൊല്ലം മുമ്പ് ഇളയമകൾ മരിച്ചതിൽ അസ്വാഭാവികതയില്ലെന്നും പൊലീസ് പറയുന്നു. സൗമ്യയെ അനാശാസ്യത്തിലെ പ്രധാനിയാക്കിയത് ഇരിട്ടിക്കാരിയാണ്. സമ്പന്നരും പ്രവാസികളുമായി ഇടപാടുകാർ ഇരിട്ടി -വെളിമാനം സ്വദേശിയായ സ്ത്രീക്ക് ചുറ്റും പാറി പറന്നു. സൗമ്യയെ ഉപയോഗിച്ച് വല വീശാനുള്ള നെറ്റ് വർക്കും അവർ വിപുലീകരിച്ചു. തലശ്ശേരി ചോനാടത്തെ കശുവണ്ടി ഫാക്ടറിയിൽ തൊഴിലാളിയായ ആലീസാണ് സൗമ്യയെ ഇരിട്ടിക്കാരിക്ക് പരിചയപ്പെടുത്തിക്കൊടുത്തത്.

സൗമ്യ ജീവിതത്തിൽ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയിൽ നിന്നും കരകയറാൻ വിലക്കപ്പെട്ട ഈ വഴി തന്നെ സ്വീകരിച്ചതിന് പിന്നിലും ആലീസ് തന്നെ. പക്ഷേ നിലവിലെ കേസിൽ ഇവർക്ക് പ്രതിയാകേണ്ട സാഹചര്യമില്ല. അതിനിടെ ഇരിട്ടിയിലെ കേന്ദ്രത്തിൽ റെയ്ഡ് വേണ്ടെന്ന നിർദ്ദേശവും പൊലീസിന് കിട്ടിയതായാണ് സൂചന. ആലീസിന് കമ്മിഷൻ കിട്ടുന്ന ഇടപാടായതുകൊണ്ടു തന്നെ നിത്യവും ഈ വഴി തിരഞ്ഞെടുക്കാൻ ഉപദേശിക്കാറുമുണ്ട്. ആദ്യമാദ്യം സൗമ്യ ഇത്തരമൊരു വഴി സ്വീകരിക്കുന്നതിന് തയ്യാറായിരുന്നില്ല. കശുവണ്ടി ഫാക്ടറിയിലെ കൂലിയും ഇടക്കിടെ പണിയില്ലാത്ത അവസ്ഥയും അച്ഛനും അമ്മയും മകളുമടങ്ങുന്ന കുടുംബത്തെ സംരക്ഷിക്കുവാനും കഷ്ടപ്പാടേറി വന്നു.

ഇത്തരമൊരു സാഹചര്യത്തിൽ ആലീസ് കാട്ടിക്കൊടുത്ത അനാശാസ്യത്തിന്റെ പാത സ്വീകരിക്കുകയായിരുന്നു. ഇരിട്ടി വെളിമാനത്തെ വീട്ടിൽ ആലീസിനൊപ്പം ആദ്യമായെത്തിയ സൗമ്യ കണ്ടത് ശാരീരിക വൈകല്യമുള്ള രണ്ടു പേരെയാണ്. അവർ എന്തിന് വന്നതാണെന്നൊന്നും സൗമ്യക്ക് പ്രശ്നമായില്ല. അവരും ഈ വഴി തേടിയെത്തിയതാണോ എന്നും അറിയില്ല. ഏതായാലും അവിടെ വച്ചാണ് സൗമ്യ രണ്ടു കല്പിച്ച് അനാശാസ്യ വഴി സ്വീകരിച്ചത്. കൊല്ലത്തു നിന്നും കശുവണ്ടി കമ്പനിയിൽ ജോലിക്കു വന്ന സുന്ദരനായ യുവാവിൽ സൗമ്യക്ക് അഭിനിവേശം ജനിച്ചു. അങ്ങിനെയാണ് ആദ്യ ഭർത്താവ് കിഷോറുമായി സൗമ്യ അടുത്തത്. അതോടെ സൗമ്യയുടെ മട്ടും ഭാവവും മാറി. പടന്നക്കരയിലെ ഗ്രാമീണ പെൺകൊടിക്ക് പരിഷ്‌ക്കാരം തലക്കു പിടിച്ചു.

ആഡംബര വസ്ത്രവും മുഖം മോടി കൂട്ടലും പതിവായി. ഇത് കിഷോറിലും പ്രണയം മൊട്ടിട്ടു. ഫാക്ടറിയിലെ കോണുകളിൽ ഇരുവരും സന്ധിക്കലും തുടങ്ങി. പ്രണയം വളർന്ന് തലശ്ശേരിയിലെ സിനിമാ ശാലകളിലും കടപ്പുറത്തുമെല്ലാം അവർ വിലസി. നിയമാനുസൃത വിവാഹത്തിന്റെ ഗൗരവമൊന്നും അറിയാത്ത സൗമ്യ തങ്ങൾ ഭാര്യാ ഭർത്താക്കളെന്ന് ബന്ധുക്കളേയും നാട്ടുകാരേയും അറിയിച്ചു. അതോടെ സൗമ്യയുടെ വീട്ടിലും കിഷോർ അന്തിയുറങ്ങി. അവർക്ക് ആദ്യകുഞ്ഞ് പിറന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. കുഞ്ഞിന്റെ പിതൃത്വത്തിൽ കിഷോർ സംശയം പ്രകടിപ്പിച്ചു. ക്രൂരമായി പീഡിപ്പിക്കുകയും പരസ്പരം തകർക്കിക്കുകയും പതിവായി. അതോടെ നമുക്ക് ഒരുമിച്ച് മരിക്കാമെന്ന് കിഷോർ പറഞ്ഞു. അതിന് സമ്മതിച്ച സൗമ്യ ഗ്ലാസിൽ ഒഴിച്ചു തന്ന വിഷം ഒരു കവിൾ വായിലാക്കി.

എന്നാൽ ഉടൻ തന്നെ ബാക്കി വിഷം കിഷോർ മറിച്ചുകളഞ്ഞു. വിഷബാധയേറ്റ സൗമ്യയെ ആശുപ്ത്രിയിലാക്കിയ ശേഷം അയാൾ രക്ഷപ്പെടുകയായിരുന്നു. അതിനിടെ സൗമ്യ രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരുന്നു. കശുവണ്ടി ഫാക്ടറിയിലെ വരുമാനം കൊണ്ട് ജീവിക്കാനാവാത്ത അവസ്ഥയായി. കിഷോറിനോടുള്ള പ്രതികാരം മനസ്സിൽ വളർത്തിയ സൗമ്യ എങ്ങിനെയെങ്കിലും ജീവിക്കണമെന്ന് ഉറപ്പിച്ചു. അതിനു തേടിയത് വളഞ്ഞ വഴിയായിരുന്നു. ആയിടക്കാണ് തലശ്ശേരിയിൽ വെച്ച് ഇരിട്ടി സ്വദേശിയായ ആലിസ് എന്ന സ്ത്രീയെ കണ്ടുമുട്ടിയത്. ഇത് സൗമ്യയുടെ ജീവിതം മാറ്റി മറിച്ചു. ശരീരം വിറ്റ് വരുമാനമുണ്ടാക്കാനുള്ള വഴി കാട്ടിയത് ആലീസായിരുന്നു. ഇരിട്ടിയിൽ അവരുടെ വീട് കേന്ദ്രീകരിച്ച് സൗമ്യ ലൈംഗിക തൊഴിലിൽ ഏർപ്പെട്ടു.

നല്ല വരുമാനവും ലഭിച്ചു തുടങ്ങി. വിലപേശി കാമുകന്മാരിൽ നിന്നും വൻതുകകൾ ഈടാക്കി. ഇരിട്ടിയിലെ ഇടപാടിന് ആലീസിന് പങ്ക് നൽകണം. എന്തുകൊണ്ട് ഈ ബിസിനസ്സ് തനിക്ക് നേരിട്ട് നടത്തിക്കൂടാ എന്ന ചിന്ത സൗമ്യയിൽ ഉദിച്ചു. അതോടെ അച്ഛനും അമ്മയും മക്കളുമുള്ള വീട്ടിൽ ആളുകളെ ക്ഷണിച്ചു വരുത്തി. പതിനാറ് വയസ്സുകാരൻ മുതൽ അറുപത് കാരൻ വരെ സൗമ്യയുടെ ഇടപാടുകാരായി. ഇത്തരം ഒരു ദൃശ്യം മൂത്ത മകൾ ഐശ്വര്യ കണ്ടതോടെയാണ് അവളെ വകവരുത്താൻ സൗമ്യ മുതിർന്നത്. വഴി വിട്ട ജീവിതത്തെ എതിർത്ത അച്ഛനും അമ്മയേയും കൊലപ്പെടുത്തുകയായിരുന്നു.