- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ പട്ടയം ചമച്ച് ഭൂമി കയ്യേറിയെന്ന് ആരോപിക്കപ്പെട്ട ഇടുക്കി എംപി ജോയ്‌സ് ജോർജിനെ പിന്തുണച്ച് മുഖ്യമന്ത്രി നിയമസഭയിൽ; ജോയ്സ് കൈവശം വച്ചിരിക്കുന്നത് പിതാവ് നല്കിയ ഭൂമി; കയ്യേറ്റക്കാരനായി ചിത്രീകരിക്കുന്നത് എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ചു ജയിച്ചശേഷമെന്നും പിണറായി
തിരുവനന്തപുരം: മൂന്നിറിലെ കൊട്ടക്കമ്പൂരിൽ ഭൂമി കയ്യേറിയെന്ന് ആരോപിക്കപ്പെടുന്ന ഇടുക്കി എംപി ജോയ്‌സ് ജോർജിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. ജോയ്‌സ് ജോർജ് കൈവശം വച്ചിരിക്കുന്നത് കുടുംബ ഓഹരിയായി ലഭിച്ച ഭൂമിയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ജോയ്‌സ് ജോർജിനെ കയ്യേറ്റക്കാരനായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. ഇടുക്കി മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ചു ജയിച്ചശേഷമാണ് ഇത്തരം ശ്രമങ്ങളെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയാണ് ജോയ്‌സ് ജോർജും കുടുംബവും ദേവികുളം താലൂക്കിലെ കൊട്ടക്കാമ്പൂർ വില്ലേജിൽ 32 ഏക്കർ ഭൂമി കയ്യേറിയതായി ആരോപിച്ചത്. എന്നാൽ ജോയ്‌സ് ജോർജ് ഭൂമി കയ്യേറിയെന്ന ആരോപണത്തിൽ കഴമ്പില്ലെന്നാണ് തനിക്കു മനസിലാക്കാൻ കഴിഞ്ഞതെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ജോയ്‌സ് ജോർജിന്റെ പിതാവ് വിലയ്ക്കു വാങ്ങിയ ഭൂമിയാണിതെന്നും അത് കുടംബ ഓഹരിയായി അദ്ദേഹത്തിനു ലഭിക്കുകയായിരുന്നുവെന്നുമാണ് മുഖ്യമന്ത്രി വിശദീകരണം നല്കിയത്. സഭയിൽ ഇല്ലാത്ത ജോയ്സ്
തിരുവനന്തപുരം: മൂന്നിറിലെ കൊട്ടക്കമ്പൂരിൽ ഭൂമി കയ്യേറിയെന്ന് ആരോപിക്കപ്പെടുന്ന
ഇടുക്കി എംപി ജോയ്‌സ് ജോർജിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. ജോയ്‌സ് ജോർജ് കൈവശം വച്ചിരിക്കുന്നത് കുടുംബ ഓഹരിയായി ലഭിച്ച ഭൂമിയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ജോയ്‌സ് ജോർജിനെ കയ്യേറ്റക്കാരനായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. ഇടുക്കി മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ചു ജയിച്ചശേഷമാണ് ഇത്തരം ശ്രമങ്ങളെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയാണ് ജോയ്‌സ് ജോർജും കുടുംബവും ദേവികുളം താലൂക്കിലെ കൊട്ടക്കാമ്പൂർ വില്ലേജിൽ 32 ഏക്കർ ഭൂമി കയ്യേറിയതായി ആരോപിച്ചത്. എന്നാൽ ജോയ്‌സ് ജോർജ് ഭൂമി കയ്യേറിയെന്ന ആരോപണത്തിൽ കഴമ്പില്ലെന്നാണ് തനിക്കു മനസിലാക്കാൻ കഴിഞ്ഞതെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ജോയ്‌സ് ജോർജിന്റെ പിതാവ് വിലയ്ക്കു വാങ്ങിയ ഭൂമിയാണിതെന്നും അത് കുടംബ ഓഹരിയായി അദ്ദേഹത്തിനു ലഭിക്കുകയായിരുന്നുവെന്നുമാണ് മുഖ്യമന്ത്രി വിശദീകരണം നല്കിയത്. സഭയിൽ ഇല്ലാത്ത ജോയ്‌സ് ജോർജിനെതിരേ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങൾ സഭാ രേഖകളിൽനിന്നു നീക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ദേവികുളം താലൂക്കിലെ കൊട്ടക്കാമ്പൂർ വില്ലേജിൽ 32 ഏക്കർ ഭൂമി കയ്യേറിയെന്നാണ് ആരോപണം. റവന്യൂ സെക്രട്ടറിയുടെയും മറ്റും രേഖകൾ ഉദ്ധരിച്ചാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ സഭയിൽ വിഷയം ഉന്നയിച്ചത്. ജോയ്‌സ് ജോർജിനെതിരേ മുമ്പ് ആരോപണം ഉന്നയിച്ചിട്ടുള്ള പി.ടി. തോമസ് എംഎൽഎയും ഇതിൽ പങ്കുചേർന്നു. മുഖ്യമന്ത്രി സഭയിൽ നല്കിയത് സത്യവിരുദ്ധ പ്രസ്താവനയാണെന്ന് പി.ടി. തോമസ് തുടർന്ന് മാധ്യമപ്രവർത്തകരോടു പറഞ്ഞു. ദേവികുളം പൊലീസ് സ്റ്റേഷനിൽ ഇതു സംബന്ധിച്ച് രണ്ടു കേസുകൾ ഉണ്ടായിരുന്നുവെന്നും പി.ടി. തോമസ് പറഞ്ഞു.
വ്യാജ പട്ടയം ചമച്ച് ആദിവാസികളുടെ ഭൂമി ജോയ്‌സ് ജോർജും കുടുംബവും കയ്യേറിയെന്നാണ് ആരോപണം. ഇതിൽ പൊതുപ്രവർത്തകരായ തൊടുപുഴ മുട്ടം സ്വദേശി നടുമറ്റത്തിൽ എൻ.കെ. ബിജു, ഉടുമ്പൻചോല തേർഡ് ക്യാംപ് സ്വദേശി പാറയ്ക്കൽ മുകേഷ് എന്നിവരുടെ പരാതിയിൽ ദേവികുളം പൊലീസ് നേരത്തേ കേസ് എടുത്തിരുന്നു. ആദിവാസികളായ കൊട്ടാക്കാമ്പൂർ സ്വദേശികളായ മുരുകൻ, ഗണേശൻ, വീരമ്മാൾ, പൂങ്കുടി, ലക്ഷ്മി, ബാലൻ എന്നിവരുടെ സ്ഥലങ്ങൾ 2004ൽ മുക്ത്യാറിലൂടെ സ്വന്തമാക്കിയ ശേഷം വിറ്റുവെന്നാണ് കേസ്.
ജോയ്സ് ജോർജ് എംപി, പിതാവ് പാലിയത്ത് ജോർജ്, മക്കളായ ജീസ് ജസ്റ്റിൻ, ജോർജി ജോർജ്, രാജീവ് ജ്യോതിഷ്, അനൂപ എന്നിവർക്കെതിരാണു പ്രതികൾ. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണു കേസ് എടുത്തത്. ആദിവാസികളുടെ ഭൂമി തട്ടിയെടുക്കന്നതു സംബന്ധിച്ച 1989ലെ എസ്സി - എസ്ടി നിയമം, ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന തുടങ്ങിയവ പ്രകാരമാണ് കേസ് എടുത്തത്. ആദിവാസികൾക്ക് പട്ടയം ലഭിച്ചത് 2001 സെപ്റ്റംബർ ഏഴിനാണ്. മുക്ത്യാർ രജിസ്റ്റർ ചെയ്തത് 2001 ഒകേ്ടാബർ 23നും. ഇതു തന്നെ ഭൂമി ഇടപാടിൽ ക്രമവിരുദ്ധത നടന്നുവെന്നതിന് തെളിവായി അന്വേഷണസംഘങ്ങൾ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന ജോയ്സ് ജോർജിനെതിരെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം കൊട്ടാക്കാമ്പൂർ ഭൂമി വിവാദം ആയുധമാക്കിയിരുന്നു. മൂന്നാറിലെ ഇപ്പോഴത്തെ കയ്യേറ്റം ഒഴിപ്പിക്കൽ നടപടികളുമായി ബന്ധപ്പെട്ടാണ് ജോയ്‌സ് ജോർജിന്റെ ഭൂമി കയ്യേറ്റ ആരോപണം വീണ്ടും ഉയർന്നുവന്നത്. ജോയ്‌സ് ജോർജിനെതിരേ ദേവികുളം പൊലീസ് എടുത്ത കേസ് സി.പി.എം ഇടപെട്ട് ഒതുക്കിത്തീർത്തതായി ഏപ്രിൽ ആദ്യം പി.ടി. തോമസ് ആരോപിക്കുകയുണ്ടായി.
അതേസമയം, കൊട്ടാക്കമ്പൂർ പ്രശ്‌നത്തിൽ തന്നെ കയ്യേറ്റക്കാരനായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുകയാണെന്നു ജോയ്‌സ് ജോർജ് പറഞ്ഞു. ഈ ഭൂമി തന്റെ പിതാവ് നൽകിയതാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.