- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഴയ പിണറായി അല്ല ഇപ്പോഴത്തെ പിണറായി! തൊട്ടുകൂടായ്മ മാറ്റി മോദിയെ കാണാൻ ഡൽഹിയിലേക്ക്; ഷിബു ബേബി ജോൺ-മോദി കൂടിക്കാഴ്ചക്കെതിരെ എടുത്ത നിലപാട് ഓർമിപ്പിച്ച് പോരാട്ടം തുടങ്ങാൻ പ്രതിപക്ഷം
ന്യൂഡൽഹി: മുഖ്യമന്ത്രീയായി ചുമതലേൽക്കുന്ന പിണറായി വിജയൻ ഈ ആഴ്ചതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. സിപിഐ(എം). പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തുമ്പോൾ മോദിയെ കാണാനാണ് പദ്ധതി. ശനിയാഴ്ചയാണ് പിണറായി വിജയൻ ഡൽഹിയിലെത്തുക. അന്നുതന്നെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം നിശ്ചയിക്കാൻ കേരളാഹൗസ് അധികൃതർ ശ്രമിക്കുന്നുണ്ട്. പുതിയ മുഖ്യമന്ത്രി അധികാരമേറ്റാൽ പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും സന്ദർശിക്കുന്ന കീഴ്‌വഴക്കമുണ്ട്. സാധാരണഗതിയിൽ പുതിയ മുഖ്യമന്ത്രിയുടെ ആദ്യ ഡൽഹിസന്ദർശനത്തിൽതന്നെയാണ് ഈ കൂടിക്കാഴ്ചകൾ നടക്കാറുള്ളത്. ഇതാണ് പിണറായിയും ചെയ്യുന്നത്. അതിനിടെ മോദിയെ വേഗത്തിൽ കാണാൻ പോകുന്നതിനെ വിമർശിക്കാൻ കോൺഗ്രസും തയ്യാറെടുക്കുകയാണ്. മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയെ മന്ത്രി ഷിബു ബേബി ജോൺ സന്ദർശിച്ചത് വൻ വിവാദമായിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിനെ കടന്നാക്രമിക്കാൻ പിണറായി തന്നെയാണ് ഈ വിഷയം ചർച്ചയാക്കിയത്. അതിനാൽ നിലവിലെ സാഹചര്യത്തിൽ മോദിയുമാ
ന്യൂഡൽഹി: മുഖ്യമന്ത്രീയായി ചുമതലേൽക്കുന്ന പിണറായി വിജയൻ ഈ ആഴ്ചതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. സിപിഐ(എം). പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തുമ്പോൾ മോദിയെ കാണാനാണ് പദ്ധതി.
ശനിയാഴ്ചയാണ് പിണറായി വിജയൻ ഡൽഹിയിലെത്തുക. അന്നുതന്നെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം നിശ്ചയിക്കാൻ കേരളാഹൗസ് അധികൃതർ ശ്രമിക്കുന്നുണ്ട്. പുതിയ മുഖ്യമന്ത്രി അധികാരമേറ്റാൽ പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും സന്ദർശിക്കുന്ന കീഴ്‌വഴക്കമുണ്ട്. സാധാരണഗതിയിൽ പുതിയ മുഖ്യമന്ത്രിയുടെ ആദ്യ ഡൽഹിസന്ദർശനത്തിൽതന്നെയാണ് ഈ കൂടിക്കാഴ്ചകൾ നടക്കാറുള്ളത്. ഇതാണ് പിണറായിയും ചെയ്യുന്നത്. അതിനിടെ മോദിയെ വേഗത്തിൽ കാണാൻ പോകുന്നതിനെ വിമർശിക്കാൻ കോൺഗ്രസും തയ്യാറെടുക്കുകയാണ്.
മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയെ മന്ത്രി ഷിബു ബേബി ജോൺ സന്ദർശിച്ചത് വൻ വിവാദമായിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിനെ കടന്നാക്രമിക്കാൻ പിണറായി തന്നെയാണ് ഈ വിഷയം ചർച്ചയാക്കിയത്. അതിനാൽ നിലവിലെ സാഹചര്യത്തിൽ മോദിയുമായുള്ള പിണറായിയുടെ കൂടിക്കാഴ്ചയെ ചർച്ചയാക്കാനാണ് സിപിഐ(എം) തീരുമാനം. തെരഞ്ഞെടുപ്പിൽ ബിജെപി-സിപിഐ(എം) ബന്ധമുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാകും ആരോപണങ്ങൾ സജീവമാക്കുക. കേരളത്തിലെ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നയുടൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, വി എസ്. അച്യുതാനന്ദനെ ടെലിഫോണിൽ അഭിനന്ദനം അറിയിച്ചിരുന്നു. വി എസ്. മുഖ്യമന്ത്രിയാവുമെന്ന ധാരണയിലായിരുന്നു അത്.
സംസ്ഥാനത്തെ സിപിഐ(എം).ബിജെപി. സംഘർഷത്തിന്റെ അന്തരീക്ഷത്തിലാണ് പുതിയ മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും കൂടിക്കാഴ്ച നടക്കാൻപോകുന്നത്. തെരഞ്ഞെടുപ്പിനുശേഷം ഇരുപാർട്ടികളും തമ്മിൽ പലയിടത്തും സംഘർഷം നടന്നു. രാജ്യം ഭരിക്കുന്നത് ബിജെപി.യാണെന്ന് ഓർക്കണമെന്ന കേന്ദ്രമന്ത്രി രവിശങ്കർപ്രസാദിന്റെ ഭീഷണിയും തുടർന്ന് ഞായറാഴ്ച സിപിഐ(എം). ആസ്ഥാനത്തേക്ക് ബിജെപി. നടത്തിയ പ്രതിഷേധമാർച്ചും ചർച്ചയായി. അതിനിടെയാണ് മോദിയെ പിണറായി കാണുന്നത്.
ഇരു പാർട്ടികൾ തമ്മിലുള്ള ഉരസൽ സംസ്ഥാന, കേന്ദ്ര സർക്കാറുകൾ തമ്മിലുള്ള ബന്ധത്തെയും പദ്ധതികളുടെ നടത്തിപ്പിനെയും കേന്ദ്രസഹായത്തെയും ബാധിക്കില്ലെന്ന് ഉറപ്പാക്കാനാണ് പിണറായി ശ്രമിക്കുന്നത്.



