- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹറിൻ കിരീടാവകാശിക്ക് മോദിയെ മാത്രമല്ല പിണറായി വിജയനേയും നന്നേ പിടിച്ചു; കേരള മുഖ്യമന്ത്രിയെ പ്രത്യേകം ക്ഷണിച്ച് രാജകുമാരൻ; ദുബായിൽ നിന്നും മടങ്ങിയ പിണറായി ഏഴു മുതൽ 11വരെ ബഹറിൻ സന്ദർശിക്കും
തിരുവനന്തപുരം: ദുബായ് സന്ദർശനത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ബഹറിനിലേക്ക്. അടുത്ത മാസം ഏഴു മുതൽ 11 വരെയാണു സന്ദർശനം. ബഹറിൻ കിരീടാവകാശി ഷെയ്ഖ് സൽമാൻ ബിൻ ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ കോർട്ട് പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ചാണു യാത്ര. പിണറായിയുടെ ദുബായ് സന്ദർശനം ഏറെ ശ്രദ്ധിക്കപ്പെട്ടു. വലിയ ജനപങ്കാളിത്തമാണ് പിണറായിയുടെ പരിപാടിക്ക് കിട്ടിയത്. ഇത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് പിണറായിയെ അവിടേക്ക് പ്രത്യേകം ക്ഷണിക്കുന്നത്. ബഹറിനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള യാത്രയിൽ പ്രവാസി സംഘടനകളുടെ പരിപാടികളിലും പങ്കെടുക്കും. അഡീഷനൽ ചീഫ് സെക്രട്ടറി നളിനി നെറ്റോയും മുഖ്യമന്ത്രിയെ അനുഗമിക്കും. പ്രധാനമന്ത്രി മോദിയോടും ബഹറിന് അതീവതാൽപ്പര്യമാണ് പ്രകടിപ്പിച്ചത്. മോദിയുടെ സൗദി, യുഎഇ യാത്രകളും അറബ് ലോകത്ത് ചർച്ചയായി. ഇതിന് ശേഷം പിണറായിയുടെ യുഎഇ സന്ദർശനമാണ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധിക്കപ്പെട്ടത്. ഇതാണ് ബഹറിനേക്ക് ക്ഷണമെത്തിച്ചതും.
തിരുവനന്തപുരം: ദുബായ് സന്ദർശനത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ബഹറിനിലേക്ക്. അടുത്ത മാസം ഏഴു മുതൽ 11 വരെയാണു സന്ദർശനം. ബഹറിൻ കിരീടാവകാശി ഷെയ്ഖ് സൽമാൻ ബിൻ ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ കോർട്ട് പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ചാണു യാത്ര.
പിണറായിയുടെ ദുബായ് സന്ദർശനം ഏറെ ശ്രദ്ധിക്കപ്പെട്ടു. വലിയ ജനപങ്കാളിത്തമാണ് പിണറായിയുടെ പരിപാടിക്ക് കിട്ടിയത്. ഇത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് പിണറായിയെ അവിടേക്ക് പ്രത്യേകം ക്ഷണിക്കുന്നത്. ബഹറിനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള യാത്രയിൽ പ്രവാസി സംഘടനകളുടെ പരിപാടികളിലും പങ്കെടുക്കും. അഡീഷനൽ ചീഫ് സെക്രട്ടറി നളിനി നെറ്റോയും മുഖ്യമന്ത്രിയെ അനുഗമിക്കും.
പ്രധാനമന്ത്രി മോദിയോടും ബഹറിന് അതീവതാൽപ്പര്യമാണ് പ്രകടിപ്പിച്ചത്. മോദിയുടെ സൗദി, യുഎഇ യാത്രകളും അറബ് ലോകത്ത് ചർച്ചയായി. ഇതിന് ശേഷം പിണറായിയുടെ യുഎഇ സന്ദർശനമാണ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധിക്കപ്പെട്ടത്. ഇതാണ് ബഹറിനേക്ക് ക്ഷണമെത്തിച്ചതും.