- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ് ദിവസങ്ങൾക്ക് ശേഷം ഷുഹൈബിന്റെ മരണത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി; കണ്ണൂരിലെ ഷുഹൈബിന്റെ കൊലപാതകം അത്യന്തം അപലപനീയമാണ്; ആരാണ് പ്രതികൾ എന്നതോ എന്താണ് അവരുടെ ബന്ധങ്ങൾ എന്നതോ അന്വേഷണത്തെ ഏതെങ്കിലും തരത്തിൽ ബാധിക്കില്ല; മുഖം നോക്കാതെയുള്ള നടപടികളുമായി പൊലീസ് മുമ്പോട്ടു പോവുമെന്ന് പിണറായി വിജയൻ
കണ്ണൂർ: കണ്ണൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിന്റെ കൊലപാതകത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ഷുഹൈബിന്റെ കൊലപാതകം അത്യന്തം അപലപനീയമാണെന്നും ആരാണ് പ്രതികൾ എന്നതോ എന്താണ് അവരുടെ ബന്ധങ്ങൾ എന്നതോ അന്വേഷണത്തെ ഏതെങ്കിലും തരത്തിൽ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്‌ബുക്ക് വഴിയാണ് പിണറായി വിജയന്റെ പ്രതികരണം. ശുഹൈബ് കൊല്ലപ്പെട്ട് ആറ് ദിവസങ്ങൾക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കേസിൽ സി പി എം പ്രതികളെ സംരക്ഷിക്കുകയാണെന്ന് വലിയ രീതിയിൽ പ്രതിഷേധം ഉയരുകയായിരുന്നു. മുഖ്യമന്ത്രിയുടെ ജില്ലയിൽ ഒരു കൊലപാതകം നടന്നിട്ടും ഇത് വരെ അതിൽ പ്രതികരിക്കതിരുന്നതിനെതിരെ വലിയ രീതിയിലാണ് സമൂഹ്യ മാധ്യമങ്ങളിലും ജനങ്ങൾ്ക്കിടയിൽ നിന്നും പ്രതിഷേധം ഉയരുന്നത്. അതേ സമയം ഷുഹൈബിന്റെ മരണത്തിൽ പാർട്ടി പ്രവർത്തകർക്ക് ആർക്കെങ്കിലും എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. കൊലപാതകത്തെ പാർട്ടി അപലപിക്കുന്നുവെന്നും കുറ്റവാളികളെ ഉടൻ തന്നെ പ
കണ്ണൂർ: കണ്ണൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിന്റെ കൊലപാതകത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ഷുഹൈബിന്റെ കൊലപാതകം അത്യന്തം അപലപനീയമാണെന്നും ആരാണ് പ്രതികൾ എന്നതോ എന്താണ് അവരുടെ ബന്ധങ്ങൾ എന്നതോ അന്വേഷണത്തെ ഏതെങ്കിലും തരത്തിൽ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്‌ബുക്ക് വഴിയാണ് പിണറായി വിജയന്റെ പ്രതികരണം.
ശുഹൈബ് കൊല്ലപ്പെട്ട് ആറ് ദിവസങ്ങൾക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കേസിൽ സി പി എം പ്രതികളെ സംരക്ഷിക്കുകയാണെന്ന് വലിയ രീതിയിൽ പ്രതിഷേധം ഉയരുകയായിരുന്നു. മുഖ്യമന്ത്രിയുടെ ജില്ലയിൽ ഒരു കൊലപാതകം നടന്നിട്ടും ഇത് വരെ അതിൽ പ്രതികരിക്കതിരുന്നതിനെതിരെ വലിയ രീതിയിലാണ് സമൂഹ്യ മാധ്യമങ്ങളിലും ജനങ്ങൾ്ക്കിടയിൽ നിന്നും പ്രതിഷേധം ഉയരുന്നത്.
അതേ സമയം ഷുഹൈബിന്റെ മരണത്തിൽ പാർട്ടി പ്രവർത്തകർക്ക് ആർക്കെങ്കിലും എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. കൊലപാതകത്തെ പാർട്ടി അപലപിക്കുന്നുവെന്നും കുറ്റവാളികളെ ഉടൻ തന്നെ പൊലീസ് കണ്ടത്തട്ടേയെന്നുമാണ് കോടിയേരി പ്രതികരിച്ചത്.
എന്നാൽ രാവിലെ സി പി എമ്മിന്റെ പ്രാദേശിക നേതാക്കളുടെ നേത്യത്വത്തിൽ പൊലീസ് സ്റ്റേഷനിൽ വധക്കേസിലെ പ്രതികളെന്ന് സംശയിക്കുന്നന ആകാശ് തില്ലങ്കേരിയും റിജിൻ രാജും കീഴടങ്ങാനെത്തിയിരുന്നു. എന്നാൽ ഇവർ യഥാർത്ഥ പ്രതികളോ ഡമ്മി പ്രതികളാണോ എന്ന് പൊലീസിനു പോലും വ്യക്തമല്ല. ആർ.എസ്. എസ്. പ്രവർത്തകൻ തില്ലങ്കേരിയിലെ ബിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ആകാശും റിജിനും. അതുകൊണ്ടു തന്നെ പാർട്ടി നിർദ്ദേശിക്കുന്ന പ്രതികളാണോ ഇവരെന്ന് സംശയവും ബലപ്പെട്ടിട്ടുണ്ട്.
പ്രതികളെ സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ പൊലീസിന് ലഭിച്ചുവെന്ന മനസിലാക്കിയതിന്റെ പശ്ചാത്തലത്തിലാകാം ഇവരെ പ്രാദേശിക നേതൃത്വം കീഴടങ്ങാനുള്ള നീക്കം നടത്തിയതെന്നാണ് സൂചന. തില്ലങ്കേരിയിലെ ആർഎസ്എസ് പ്രവർത്തകൻ വിനീഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആകാശ് വർഷങ്ങളായി ഒളിവിലായിരുന്നു. ഇയാൾ തിരുവനന്തപുരത്ത് പാർട്ടി കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയായിരുന്നുവെന്നാണ് സൂചന.
പ്രതികൾക്കൊപ്പം സിപിഎം പ്രാദേശിക നേതാക്കൾ എത്തിയത് കേസിൽ തങ്ങൾക്ക് ബന്ധമില്ലെന്ന സിപിഎം വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ്. അതേസമയം പിടിയിലായ ആകാശിന് പാർട്ടിയുടെ ഔദ്യോഗിക അംഗത്വമില്ല. എന്നാൽ ഇയാളുടെ അച്ഛനും അമ്മയും സിപിഎമ്മിന്റെ സജീവ പ്രവർത്തകരും പ്രാദേശിക നേതാക്കളുമാണ്. അതേസമയം മറ്റ് പ്രതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുടക്കോഴിമല ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പൊലീസ് തിരച്ചിൽ നടത്തിയിരുന്നു അതിനിടെ പ്രതികളും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനും ഒരുമിച്ചുള്ള ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഇവർ നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നു.
മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കണ്ണൂരിലെ ഷുഹൈബിന്റെ കൊലപാതകം അത്യന്തം അപലപനീയമാണ്. സംഭവം ഉണ്ടായ ഉടനെതന്നെ കുറ്റവാളികൾക്കെതിരെ കർക്കശമായ നടപടിയെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പൊലീസ് ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണ്. നിഷ്പക്ഷമായ അന്വേഷണമാണ് നടക്കുക. ആരാണ് പ്രതികൾ എന്നതോ എന്താണ് അവരുടെ ബന്ധങ്ങൾ എന്നതോ അന്വേഷണത്തെ ഏതെങ്കിലും തരത്തിൽ ബാധിക്കില്ല. മുഖം നോക്കാതെയുള്ള നടപടികളുമായി പൊലീസ് മുമ്പോട്ടു പോവുകയും ഇതുമായി ബന്ധപ്പെട്ട കുറ്റവാളികളെ ഒന്നൊഴിയാതെ അറസ്റ്റ് ചെയ്യുകയും ചെയ്യും. ഇപ്പോൾ ചിലർ പൊലീസ് കസ്റ്റഡിയിലുണ്ട്. മറ്റുള്ളവരേയും ഉടനെ പിടികൂടും.
സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.