- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനമേഖലയിൽ ട്രക്കിങ് താത്ക്കാലികമായി നിരോധിച്ചു; തമിഴ്‌നാട് സർക്കാറിന്റെ രക്ഷാപ്രവർത്തനത്തെ സഹായിക്കാൻ നിർദ്ദേശം നൽകി; കാട്ടുതീയിൽ അകപ്പെട്ട് ട്രക്കിങ് സംഘാംഗങ്ങൾ മരിക്കാനിടയായ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി പിണറായി വിജയൻ
തിരുവനന്തപുരം: കേനി കൊരങ്ങണി മലയിൽ കാട്ടുതീയിൽ അകപ്പെട്ട് ട്രക്കിങ് സംഘാംഗങ്ങൾ മരിച്ച് സംഭവത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വനമേഖലയിൽ ട്രക്കിങ് താത്ക്കാലികമായി നിരോധിക്കാൻ ദുരന്തനിവാരണ അഥോറിറ്റി എക്‌സിക്യൂട്ടിവ് യോഗം തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.ഫേസ്‌ബുക്ക് വഴിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം തമിഴ്‌നാട്ടിലെ തേനി കൊരങ്ങണി മലയിലെ കാട്ടുതീയിൽ അകപ്പെട്ട് ട്രക്കിങ് സംഘാംഗങ്ങൾ മരിക്കാനിടയായ സംഭവത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നു. കേരള അതിർത്തിയിലാണ് സംഭവം എന്നറിഞ്ഞ ഉടൻ ഇടുക്കി ജില്ലാ കലക്ടർക്കും ജില്ലാ പൊലീസ് സൂപ്രണ്ടിനുംതമിഴ്നാട് സർക്കാറിന്റെ രക്ഷാപ്രവർത്തനത്തെ സഹായിക്കാൻ നിർദ്ദേശം നൽകിയിരുന്നു. കേരളാ പൊലീസ് - ഫയർഫോഴ്‌സ് - വനം -റവന്യൂ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തന മേഖലയിൽ എത്തുകയും രക്ഷാപ്രവർത്തനങ്ങളിൽ സഹകരിക്കുകയും ചെയ്തു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വനമേഖലയിൽ ട്രക്കിങ് താത്ക്കാലികമാ
തിരുവനന്തപുരം: കേനി കൊരങ്ങണി മലയിൽ കാട്ടുതീയിൽ അകപ്പെട്ട് ട്രക്കിങ് സംഘാംഗങ്ങൾ മരിച്ച് സംഭവത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വനമേഖലയിൽ ട്രക്കിങ് താത്ക്കാലികമായി നിരോധിക്കാൻ ദുരന്തനിവാരണ അഥോറിറ്റി എക്‌സിക്യൂട്ടിവ് യോഗം തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.ഫേസ്‌ബുക്ക് വഴിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
തമിഴ്‌നാട്ടിലെ തേനി കൊരങ്ങണി മലയിലെ കാട്ടുതീയിൽ അകപ്പെട്ട് ട്രക്കിങ് സംഘാംഗങ്ങൾ മരിക്കാനിടയായ സംഭവത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നു. കേരള അതിർത്തിയിലാണ് സംഭവം എന്നറിഞ്ഞ ഉടൻ ഇടുക്കി ജില്ലാ കലക്ടർക്കും ജില്ലാ പൊലീസ് സൂപ്രണ്ടിനും
തമിഴ്‌നാട് സർക്കാറിന്റെ രക്ഷാപ്രവർത്തനത്തെ സഹായിക്കാൻ നിർദ്ദേശം നൽകിയിരുന്നു. കേരളാ പൊലീസ് - ഫയർഫോഴ്‌സ് - വനം -റവന്യൂ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തന മേഖലയിൽ എത്തുകയും രക്ഷാപ്രവർത്തനങ്ങളിൽ സഹകരിക്കുകയും ചെയ്തു.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വനമേഖലയിൽ ട്രക്കിങ് താത്ക്കാലികമായി നിരോധിക്കാൻ ദുരന്തനിവാരണ അഥോറിറ്റി എക്‌സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. വനമേഖലയിൽ തീ പടരാതിരിക്കാൻ ആവശ്യമായ മുൻകരുതൽ നടപടി സ്വീകരിക്കാൻ വനം വകുപ്പിനെ ചുമതലപ്പെടുത്തി. വനത്തിനുള്ളിൽ താത്ക്കാലിക കളങ്ങൾ ഉണ്ടാക്കി വന്യ ജീവികൾക്ക് കുടിവെള്ളം ഉറപ്പുവരുത്താനും തീരുമാനിച്ചു.