- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശ്വാസികളെ എതിർക്കലല്ല സംരക്ഷിക്കലാണ് സർക്കാർ ലക്ഷ്യം; യുവതി പ്രവേശനത്തിൽ അനാവശ്യ ധൃതിയില്ല; മലചവിട്ടാൻ സ്ത്രീകളെത്തിയാൽ പൊലീസ് സംരക്ഷണം ഒരുക്കും; അയോധ്യയിലേത് പോലുള്ള നിലപാടാണ് ആർഎസ്എസും ബിജെപിയും സ്വീകരിക്കുന്നത്; സർക്കാർ ശ്രമിക്കുന്നത് ചോരവീഴാതെ സമാധാന അന്തരീക്ഷം സൃഷ്ടിക്കാൻ; പൊലീസ് മൈക്കിലൂടെ തില്ലങ്കേരി സംസാരിച്ചത് സംഘർഷം ഒഴിവാക്കാനും; ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നിലപാട് മയപ്പെടുത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമലയിൽ യുവതി പ്രവേശനത്തിൽ സർക്കാരിന് അനാവശ്യ ധൃതിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല സന്നിധാനത്തു പ്രതിഷേധം അക്രമാസക്തമായപ്പോൾ, കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ അനുയായികൾക്കു നിർദ്ദേശം നൽകണമെന്നും പ്രതിഷേധക്കാരെ ശാന്തരാക്കണമെന്നും ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരിയോട് പൊലീസ് ആവശ്യപ്പെടുകയായിരുന്നെന്നു മുഖ്യമന്ത്രി വിശദീകരിച്ചു. ആർഎസ്എസ് നേതാവ് ക്രമസമാധാനച്ചുമതല ഏറ്റെടുക്കുകയും മെഗാഫോൺ ഉപയോഗിക്കുകയും ചെയ്തത് പൊലീസിന്റെ വീഴ്ചയല്ലേയെന്ന നിയമസഭയിലെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഈ വിഷയത്തിൽ ആദ്യമായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ യുഡിഎഫ് നിലപാട് രാ,ഷ്ട്രീയലക്ഷ്യം വെച്ചുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭക്തർക്കുള്ള സുരക്ഷ ഒരുക്കുകയാണ് സർക്കാർ ചെയ്യുന്നത്. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനാണ് മുഖ്യമന്ത്രിയുടെ മറുപടി. സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും വിധി എന്തുതന്നെയായാല
തിരുവനന്തപുരം: ശബരിമലയിൽ യുവതി പ്രവേശനത്തിൽ സർക്കാരിന് അനാവശ്യ ധൃതിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല സന്നിധാനത്തു പ്രതിഷേധം അക്രമാസക്തമായപ്പോൾ, കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ അനുയായികൾക്കു നിർദ്ദേശം നൽകണമെന്നും പ്രതിഷേധക്കാരെ ശാന്തരാക്കണമെന്നും ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരിയോട് പൊലീസ് ആവശ്യപ്പെടുകയായിരുന്നെന്നു മുഖ്യമന്ത്രി വിശദീകരിച്ചു. ആർഎസ്എസ് നേതാവ് ക്രമസമാധാനച്ചുമതല ഏറ്റെടുക്കുകയും മെഗാഫോൺ ഉപയോഗിക്കുകയും ചെയ്തത് പൊലീസിന്റെ വീഴ്ചയല്ലേയെന്ന നിയമസഭയിലെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഈ വിഷയത്തിൽ ആദ്യമായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ യുഡിഎഫ് നിലപാട് രാ,ഷ്ട്രീയലക്ഷ്യം വെച്ചുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭക്തർക്കുള്ള സുരക്ഷ ഒരുക്കുകയാണ് സർക്കാർ ചെയ്യുന്നത്. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനാണ് മുഖ്യമന്ത്രിയുടെ മറുപടി. സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും വിധി എന്തുതന്നെയായാലും നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അയോധ്യയിലേത് പോലുള്ള നിലപാടാണ് ആർഎസ്എസും ബിജെപിയും സ്വീകരിച്ചത്. ശബരിമലയിൽ ചോരവീഴാതെ സമാധാന അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് സർക്കാർ വിശ്വാസികൾക്കൊപ്പമാണ്. വിശ്വാസികളെ എതിർക്കലല്ല സംരക്ഷിക്കലാണ് സർക്കാർ ലക്ഷ്യം. വിശ്വാസികളുടെ മറവിൽ ചിലർ ഗൂഢനീക്കങ്ങൾ നടത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിരോധനാജ്ഞ പ്രഖ്യാപിച്ച ശബരിമലയിൽ ബിജെപി - ആർഎസ്എസ് നേതാക്കൾക്കു പ്രത്യേക പരിഗണന ലഭിച്ചോ എന്ന ചോദ്യത്തിന്, ശബരിമലയിൽ ക്രമസമാധാനത്തിനു ചുമതലപ്പെട്ടവരൊഴികെ മറ്റാരെങ്കിലും ആധിപത്യം സ്ഥാപിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. അടിയന്തര സാഹചര്യത്തിൽ ക്ഷേത്രമുറ്റത്തെ സമാധാന അന്തരീക്ഷം നിലനിർത്താനും ബലപ്രയോഗം മൂലം സാധാരണ ഭക്തർക്കു പ്രശ്‌നം ഉണ്ടാകാതിരിക്കാനുമാണ് നടപടികൾ സ്വീകരിച്ചത്. ശബരിമലയിൽ ക്രമസമാധാന ചുമതല എല്ലാ ഘട്ടത്തിലും പൊലീസിന്റെ നിയന്ത്രണത്തിലായിരുന്നു.
ചിത്തിരആട്ടത്തിരുനാളിന് എത്തിയ 52 വയസ്സുകാരിയെ യുവതി എന്നാരോപിച്ച് സന്നിധാനത്ത് നടപ്പന്തലിൽ ഉണ്ടായിരുന്നവർ പെട്ടെന്നു പ്രതിഷേധിക്കുകയും അന്യായമായി തടഞ്ഞ് ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു. തീർത്ഥാടകരുടെ വാഹനങ്ങൾ തടഞ്ഞതിനും മാധ്യമപ്രവർത്തകരെ ആക്രമിച്ചതിനും സന്നിധാനം, പമ്പ, നിലയ്ക്കൽ സ്റ്റേഷനുകളിലായി 58 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിലെല്ലാം കൂടി 320 പ്രതികളെ അറസ്റ്റു ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു. കോടതി ഉത്തരവിന്റെ മറവിൽ വർഗീയ ധ്രുവീകരണം നടത്തി കേരളത്തെ കലാപഭൂമിയാക്കാൻ ചില സാമൂഹികവിരുദ്ധ ശക്തികൾ ശ്രമിച്ചു. പ്രതികളാക്കപ്പെട്ടവർ ബിജെപി, ആർഎസ്എസ് പ്രവർത്തകരാണ്. സംഘടനകൾ ശബരിമല വിഷയത്തിൽ അണിനിരക്കുന്നത് രാഷ്ട്രീയ നേട്ടത്തിനാണ്.
വിശ്വാസികളെ പ്രകോപിപ്പിക്കുന്ന ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ആചാര സംരക്ഷണമെന്ന വ്യാജേന ചിലർ കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചതാണ് പ്രശ്‌നങ്ങൾക്കു കാരണമായത്. യുവതികളെ ആക്രമിക്കാൻ സാധ്യതയുള്ളതിനാലാണ് സുരക്ഷ നൽകിയത്. സന്നിധാനത്ത് രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ പൊലീസ് പരമാവധി സംയമനം പാലിച്ചു. പരമ്പരാഗത പാതയിലൂടെ വരുന്നവർക്ക് പാസ് ഏർപ്പെടുത്തിയിട്ടില്ല. കാനനപാത വഴി വരുന്നവർക്ക് വാക്കേഴ്‌സ് കൂപ്പൺ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകൾ ശബരിമല ദർശനത്തിന് വന്നാൽ സുരക്ഷയൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയിൽ തീർത്ഥാടകർക്ക് ഒരുതരത്തിലുള്ള പ്രശ്നങ്ങളുമില്ല. തീർത്ഥാടകരെന്ന വേഷത്തിൽ കുഴപ്പം കാണിക്കാൻ വന്നാൽ അനുവദിക്കില്ല. ശബരിമലയിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി. രണ്ട് തവണ നട തുറന്നപ്പോഴും വ്യാപകമായ പ്രശ്നങ്ങൾ ഉണ്ടായി. സംഘപരിവാർ സംഘടനകളാണ് പ്രശ്നം ഉണ്ടാക്കിയത്. ക്രമസമാധാന നില തകർക്കാൻ ശ്രമിക്കുമ്പോൾ അതിനെതിരെ നിലപാടെടുക്കാൻ സർക്കാരിന് അവകാശമുണ്ട്. ഇതിനാലാണ് പൊലീസ് കുറച്ചുകൂടി കാര്യക്ഷമമായി ഇടപെട്ടത്. അതിൽ തീർത്ഥാടകർക്ക് തൃപ്തിയാണ് ഉള്ളത്. നിരോധനാജ്ഞ തുടരാം എന്നകാര്യം ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. കോടതി ശബരിമലയിലേക്ക് നിരീക്ഷകരെ നിയോഗിച്ചത് ആദ്യമായിട്ടല്ല.
ശബരിമലയിലെ നിയന്ത്രണങ്ങൾ തൽക്കാലം പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ല. പൊലീസിന്റെ റിപ്പോർട്ട് മറിച്ചാകുന്ന ഘട്ടത്തിൽ മാത്രം നിയന്ത്രണം മാറ്റുന്ന കാര്യം ആലോചിക്കാം. അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം നടന്നത് അയോധ്യയിലാണ്. അന്നത്തെ കോൺഗ്രസ് പ്രധാനമന്ത്രിയാണ് അജ്ഡസ്റ്റ്മെന്റ് നടത്തിയത്. കോൺഗ്രസിനെ തളർത്തി ബിജെപിയെ വളർത്തൽ തങ്ങളുടെ ലക്ഷ്യമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പ്രസംഗത്തെ തുടർന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം വീണ്ടും പ്രതിഷേധിച്ചു. തുടർന്ന് സഭാ നടപടികൾ പൂർത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.
സഭാ നടപടികൾ തുടങ്ങുമ്പോൾ പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതിനെത്തുടർന്ന് സ്പീക്കർ സഭ നിർത്തിവെച്ചു. ചോദ്യോത്തരവേളയുടെ അവസാനമാണ് അൻവർ സാദത്ത് എംഎൽഎയും ഐ.സി ബാലകൃഷ്ണൻ എംഎൽഎയും സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത്. ശബരിമല വിഷയം ഉന്നയിച്ച് പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി ബഹളുമുണ്ടാക്കുന്ന സമയത്താണ് ഇവർ ഡയസിലേക്ക് കയറാൻ ശ്രമിച്ചത്. പ്രതിപക്ഷ അംഗങ്ങൾ തന്നെ ഇവരെ തടഞ്ഞു. ഡയസിലേക്ക് കയറാൻ ശ്രമിച്ച ഐ.സി ബാലകൃഷ്ണെ ഹൈബി ഈഡനും കെ.എം ഷാജിയും ബലം പ്രയോഗിച്ചാണ് പിന്തിരിപ്പിച്ചത്. ഇതോടെ സഭാ നടപടികൾ അവസാനിപ്പിച്ച് സ്പീക്കർ ഇറങ്ങിപ്പോയി. പിന്നീട് വീണ്ടും സഭ സമ്മേളിച്ചു. അടിയന്തര പ്രമേയത്തിൽ എസ് ശർമ്മ അവതരിപ്പിച്ച ക്രമ പ്രശ്‌നം സ്പീക്കർ തള്ളി. കോടതിയുടെ പരിഗണനയിലുള്ള വിഷയമാതു കൊണ്ട് ഇത് ചർച്ച ചെയ്യരുതെന്നായിരുന്നു ശർമ്മയുടെ ആവശ്യം.
രാവിലെ സഭ ആരംഭിച്ചപ്പോൾ തന്നെ ശബരിമല വിഷയം ഉയർത്തിക്കാട്ടി പ്രതിപക്ഷ ബഹളം തുടങ്ങിയിരുന്നു. ചോദ്യോത്തര വേളയിൽ മുഖ്യമന്ത്രി അംഗങ്ങളുടെ അവകാശം കവർന്നെടുത്തുവെന്നും പ്രതിപക്ഷം ആരോപിച്ചു. ആരേയും ചോദ്യം ചോദിക്കാനനുവദിക്കാതെ മുഖ്യമന്ത്രി മുക്കാൽ മണിക്കൂറോളം സംസാരിച്ചുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ചോദ്യങ്ങൾ ക്ലബു ചെയ്ത് ആരേയും ചോദ്യങ്ങൾ ചോദിക്കാനനുവദിക്കാതെ മുഖ്യമന്ത്രി സംസാരിച്ചത് ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ആരോഗ്യം പ്രകടിപ്പിക്കേണ്ടത് നിയമസഭയിലല്ല. എട്ടര മുതൽ 10 വരെയാണ് ചോദ്യോത്തര വേള. അംഗങ്ങളുടെ അവകാശം കവർന്നെടുത്ത് മുഖ്യമന്ത്രി 45 മിനിട്ട് സംസാരിച്ചു. ആരേയും ചോദ്യം ചോദിക്കാൻ അനുവദിച്ചില്ല. ഇങ്ങനെയാണോ സഭ നയിക്കേണ്ടതെന്ന് സ്പീക്കർ വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
എന്നാൽ സഭ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷ ബഹളമായതിനാലാണ് അങ്ങനെ സംഭവിച്ചതെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. സഭ ആരംഭിച്ചപ്പോൾ തന്നെ ശബരിമല വിഷയം ഉയർത്തിക്കാട്ടി പ്രതിപക്ഷ ബഹളം തുടങ്ങിയിരുന്നു. ശബരിമലയിലെ നിയന്ത്രണങ്ങൾ നീക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ ബഹളം. മുദ്രാവാക്യം വിളികളും ബാനറുകളുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. ബഹളത്തിനിടയിലും മുഖ്യമന്ത്രി പ്രസംഗം തുടർന്നു. ശബരിമലയിലെ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് കറുപ്പ് വസ്ത്രം ധരിച്ചാണ് പി.സി ജോർജ് എംഎൽഎയും ബിജെപി അംഗം ഒ.രാജഗോപാലും സഭയിലെത്തിയത്. ശബരിമല പ്രശ്‌നത്തിൽ നിയമസഭയിൽ ഒ. രാജഗോപാലും പി.സി. ജോർജും യോജിച്ചു പ്രവർത്തിക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.