- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിഫ് ബിക്കുമേൽ വട്ടമിട്ടു പറക്കുന്നവർ ക്ഷീണിക്കുകയേയുള്ളു; കേന്ദ്ര ഏജൻസികളാകെ കുറേക്കാലമായി വട്ടമിട്ട് പറക്കുന്നുണ്ട്; ഇവർക്കൊന്നും ഒന്നും കിട്ടാൻ പോകുന്നില്ലെന്ന് പിണറായി വിജയൻ
കണ്ണൂർ: കേന്ദ്ര അന്വേഷണ ഏജൻസി ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ധർമ്മടം മണ്ഡലം പ്രചാരണ പരിപാടിയുടെ ഭാഗമായി പെരളശ്ശേരിയിൽ നടന്ന സ്വീകരണ പൊതുസമ്മേളനത്തിലാണ് മുഖ്യമന്ത്രി വീണ്ടും കേന്ദ്ര ഏജൻസികൾക്കെതിരെ ആഞ്ഞടിച്ചത്.
കിഫ് ബിക്കുമേൽ വട്ടമിട്ടു പറക്കുന്നവർ ക്ഷീണിക്കുകയേയുള്ളുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഓർമ്മിപ്പിച്ചു. കേന്ദ്ര ഏജൻസികളാകെ കുറേക്കാലമായി കിഫ് ബിക്കുമേൽ വട്ടമിട്ട്പറക്കുന്നുണ്ട്. ഇവർക്കൊന്നും ഒന്നും കിട്ടാൻ പോകുന്നില്ല. നിയമത്തിന്റെ അടിസ്ഥാനത്തിലാണത് പ്രവർത്തിക്കുന്നത്.
ഇത് കിഫ് ബിക്കെതിരായ നീക്കമല്ല. ഈ നാടിനെതിരായ നീക്കമാണെന്ന് നാം ഓരോരുത്തരും മനസിലാക്കണം. നാടാകെ വന്നിട്ടുള്ള മാറ്റം എല്ലാവരും കണ്ടതാണ്. ബിജെപി ഭരിക്കുന്ന സ്ഥലങ്ങളിൽ ഒന്നും നടക്കാതിരിക്കുമ്പോൾ ഇവിടെ മാത്രം നടക്കുന്നത് ഇവർക്ക് സഹിക്കുന്നില്ല. അതുകൊണ്ടാണ് ഇത് എങ്ങനെയെങ്കിലും മുടക്കാനാവുമോ എന്ന് നോക്കുന്നത്.
ഇക്കാര്യത്തിൽ പ്രത്യക തരത്തിലുള്ള യോജിപ്പ് കോൺഗ്രസും ബിജെപിയും തമ്മിലുണ്ട്. അത് എത്രയോ ഘട്ടങ്ങളിൽ നമ്മൾ കണ്ടുകഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.