- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഈ മാസം 23ന് മുഖ്യമന്ത്രി വീണ്ടും മയോ ക്ലീനിക്കിലേക്ക്; അടുത്ത മാസം മടങ്ങിയെത്തും; ഭാര്യ കമലയും സഹായി സുനീഷും അനുഗമിച്ചേക്കും; യാത്രയുടെ ഫയൽ ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ എത്തി; മുഖ്യമന്ത്രിയുടെ യാത്രയിൽ സർക്കാർ ഉത്തരവ് രണ്ട് ദിവസത്തിനകം; അസുഖം എന്തെന്ന് പറയാതെ വീണ്ടും അമേരിക്കയിലേക്ക് പിണറായി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ചികിൽസക്കായി വീണ്ടും അമേരിക്ക യിലേക്ക് പോകുന്നു. ഈ മാസം 23 നാണ് മുഖ്യമന്ത്രി തുടർ ചികിൽസക്കായി അമേരിക്കയിലെ മയോ ക്ലിനിക്കിൽ പോകുന്നത്. മെയ് മാസം മുഖ്യമന്ത്രി മടങ്ങി വരും. പാർട്ടി കോൺഗ്രസ് കഴിഞ്ഞ് മുഖ്യമന്ത്രി അമേരിക്കൻ ചികിൽസക്ക് പോകുമെന്ന് വാർത്തകളുണ്ടായിരുന്നു.
ചികിൽസക്കായി പോകുന്ന മുഖ്യമന്ത്രിയെ ഭാര്യ കമല , പേഴ്‌സണൽ അസിസ്റ്റന്റ് സുനിഷ് എന്നിവർ അനുഗമിക്കും എന്നാണ് ലഭ്യമാക്കുന്ന വിവരങ്ങൾ. മുഖ്യമന്ത്രിയുടെ യാത്രയുമായി ബന്ധപ്പെട്ട ഫയൽ ചീഫ് സെക്രട്ടറിയുടെ ഓഫിസിലെത്തി. ഇന്നോ, നാളെയോ ഇതുമായി ബന്ധപ്പെട്ട ഉത്തരവിറങ്ങും. ഈ വർഷം ജനുവരിയിൽ മുഖ്യമന്ത്രി അമേരിക്കയിൽ ചികിൽസക്ക് പോയിരുന്നു.
ചികിൽസക്ക് 29.82 ലക്ഷം രൂപയായിരുന്നു ചെലവ്. കഴിഞ്ഞ ദിവസം ഈ തുക മുഖ്യമന്ത്രി ആവശ്യപ്പെട്ട പ്രകാരം സർക്കാർ ഖജനാവിൽ നിന്ന് അനുവദിച്ചിരുന്നു. പൊതു ഭരണ വകുപ്പ് ഇറക്കിയ ഉത്തരവിൽ വസ്തുത പരമായ പിശക് സംഭവിച്ചതിനെ തുടർന്ന് തുക അനുവദിച്ച ഉത്തരവ് റദ്ദാക്കിയിരുന്നു. ഇന്ന് പൊതുഭരണ അക്കൗണ്ട്‌സ് വിഭാഗത്തിൽ നിന്ന് തുക അനുവദിച്ച് പുതിയ ഉത്തരവ് ഇറങ്ങും. യാത്രയുമായി ബന്ധപ്പെട്ട വിമാന ടിക്കറ്റ്, മറ്റ് ചെലവുകൾ തുടങ്ങിയവയുടെ രേഖകൾ സമർപ്പിക്കുന്ന മുറക്കാകും ബാക്കി തുക അനുവദിക്കുക.
സർക്കാർ ഖജനാവിൽ നിന്ന് ചികിൽസക്കാവശ്യമായ തുക മുഖ്യമന്ത്രിക്ക് ചെലവഴിക്കുമ്പോൾ എന്താണ് മുഖ്യമന്ത്രിയുടെ അസുഖം എന്ന് മുഖ്യമന്ത്രി പൊതുജനങ്ങളോട് വ്യക്തമാക്കുന്നില്ല.
മറുനാടന് മലയാളി ബ്യൂറോ