- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമർശനങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകും; പൊലീസിന്റെ വീഴ്ചകളിൽ ശക്തമായ നടപടിയെടുക്കും; ഇന കൂടുതൽ ജാഗ്രതയെടുക്കുമെന്നും മുഖ്യമന്ത്രി; സി.പി.എം സെക്രട്ടറിയേറ്റിൽ എല്ലാം ശരിയാക്കാൻ സാവകാശം ചോദിച്ച് പിണറായി
തിരുവനന്തപുരം: വിമർശനങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സെക്രട്ടേറിയറ്റിൽ. പൊലീസിനുണ്ടായ വീഴ്ചകളിൽ ശക്തമായ നടപടികൾ അതാതു സമയത്തു സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ ജാഗ്രതയോടെ സർക്കാർ മുന്നോട്ടു പോകുമെന്നും പിണറായി പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സെക്രട്ടേറിയറ്റിൽ സർക്കാരിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നിരുന്നത്. എന്നാൽ വിമർശനങ്ങളെ മുഖ്യമന്ത്രി മറുപടിയിൽ പ്രതിരോധിച്ചു. കുടുതൽ സമയം തന്നാൽ എല്ലാം പരിഹരിക്കുമെന്നും പറഞ്ഞു. സർക്കാരിന് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ കഴിയുന്നില്ലെന്നും പല വകുപ്പുകളുടെയും പ്രവർത്തനത്തിൽ പോരായ്മകൾ ഉണ്ടെന്നും ഭരണം വിലയിരുത്താൻ ചേർന്ന സി.പി.എം സെക്രട്ടേറിയറ്റിൽ വിമർശം ഉയർന്നിരുന്നു. സർക്കാർ പദ്ധതികൾ പൂർണമായും ജനങ്ങളിൽ എത്തുന്നില്ല, പൊലീസിന്റെ പ്രവർത്തനം സർക്കാരിന് നാണക്കേടുണ്ടാക്കുന്നു തുടങ്ങിയ വിമർശനങ്ങളും ഉണ്ടായി. തുടർച്ചയായി വിവാദങ്ങൾ ഉണ്ടാകുന്നു. സർക്കാർ മാറിയ വിവരം അറിയാത്ത തരത്തിലാണ് പൊലീസ് പ്
തിരുവനന്തപുരം: വിമർശനങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സെക്രട്ടേറിയറ്റിൽ. പൊലീസിനുണ്ടായ വീഴ്ചകളിൽ ശക്തമായ നടപടികൾ അതാതു സമയത്തു സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ ജാഗ്രതയോടെ സർക്കാർ മുന്നോട്ടു പോകുമെന്നും പിണറായി പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സെക്രട്ടേറിയറ്റിൽ സർക്കാരിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നിരുന്നത്. എന്നാൽ വിമർശനങ്ങളെ മുഖ്യമന്ത്രി മറുപടിയിൽ പ്രതിരോധിച്ചു. കുടുതൽ സമയം തന്നാൽ എല്ലാം പരിഹരിക്കുമെന്നും പറഞ്ഞു.
സർക്കാരിന് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ കഴിയുന്നില്ലെന്നും പല വകുപ്പുകളുടെയും പ്രവർത്തനത്തിൽ പോരായ്മകൾ ഉണ്ടെന്നും ഭരണം വിലയിരുത്താൻ ചേർന്ന സി.പി.എം സെക്രട്ടേറിയറ്റിൽ വിമർശം ഉയർന്നിരുന്നു. സർക്കാർ പദ്ധതികൾ പൂർണമായും ജനങ്ങളിൽ എത്തുന്നില്ല, പൊലീസിന്റെ പ്രവർത്തനം സർക്കാരിന് നാണക്കേടുണ്ടാക്കുന്നു തുടങ്ങിയ വിമർശനങ്ങളും ഉണ്ടായി. തുടർച്ചയായി വിവാദങ്ങൾ ഉണ്ടാകുന്നു. സർക്കാർ മാറിയ വിവരം അറിയാത്ത തരത്തിലാണ് പൊലീസ് പ്രവർത്തിക്കുന്നതെന്നും സെക്രട്ടേറിയറ്റിൽ വിമർശനമുണ്ടായി. ഇതെല്ലാം തിരുത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പും നൽകി. ഭരണവേഗം കൂട്ടണമെന്നും ഭരണമാറ്റം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും സെക്രട്ടേറിയറ്റിൽ ആവശ്യമുയർന്നു.
പ്രതീക്ഷയ്‌ക്കൊത്തുയരാൻ പല മന്ത്രിമാർക്കും സാധിക്കുന്നില്ലെന്നാണ് വിമർശനത്തിന്റെ കാതൽ. പല വകുപ്പുകളും അനാവശ്യ വിവാദത്തിന്റെ പിന്നാലെ പോവുകയാണ്. പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടായി. തുടർച്ചയായുണ്ടാകുന്ന വിവാദങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ടെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി. മോശം മന്ത്രിമാരെ മാറ്റണമെന്ന നിർദ്ദേശവും സജീവമാണ്.
ഭരണംമാറിയത് പല പൊലീസ് ഓഫീസർമാരും അറിഞ്ഞിട്ടില്ലെന്നും സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമം നടക്കുന്നുവെന്നും വിമർശനം ഉയർന്നിട്ടുണ്ട്. ആഭ്യന്തര, വിജിലൻസ് വകുപ്പുകളുമായി ബന്ധപ്പെട്ട് തുടർച്ചയായി വിവാദങ്ങളുണ്ടാകന്നത് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥർ തമ്മിലുള്ള ചേരിപ്പോരു നിയന്ത്രിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അതേസമയം, മന്ത്രിമാരുടെ പൊതുവായ പ്രവർത്തനങ്ങളിൽ സെക്രട്ടേറിയറ്റ് സംതൃപ്തി പ്രകടിപ്പിച്ചു.