തിരുവനന്തപുരം: ഇപ്പോൾ മുഖ്യമന്ത്രിക്ക് ഭരണങ്ങളേക്കാൾ പ്രധാന്യം സിപിഎം ജില്ലാ സമ്മേളനങ്ങളാണ്. സംസ്ഥാനത്തെ മറന്ന് മുഖ്യനെതിരെ പ്രതിഷേധം ശക്തമാവുമ്പോഴേക്കും അതിലൊന്നും ശ്രദ്ധയില്ലാതെ മുന്നോട്ട് പോകുകയാണ് മുഖ്യൻ.

കഴിഞ്ഞ ദിവസം പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കാനായി ഇന്നു ചേരേണ്ട പതിവു മന്ത്രിസഭാ യോഗം ഇന്നലെ ചേർന്നപ്പോൾ വെറും 15 മിനിറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. അജൻഡയിലെ നാല് ഇനങ്ങൾ മാത്രം പരിഗണിച്ചപ്പോൾ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം മന്ത്രിസഭ മിനിറ്റുകൾ കൊണ്ടാണ് അംഗീകരിച്ചത്. നയപ്രഖ്യാപനം മന്ത്രിസഭയിൽ വായിക്കണമെന്ന ചട്ടം പോലും പാർട്ടി സമ്മേളനത്തിന്റെ ഭാഗമായി മന്ത്രിസഭ ചുരുക്കുകയാണ് ചെയതത്. മന്ത്രിമാരുടെ അറിവിലേക്കു ഒന്നോ രണ്ടോ പോയിന്റുകൾ അറിയിക്കുകയായിരുന്നു.

റിപ്പബ്ലിക് ദിനത്തിൽ വിവിധ ജില്ലകളിൽ പതാക ഉയർത്തേണ്ട മന്ത്രിമാരുടെ വിവരം, ഓഖി ദുരന്ത ബാധിതർക്കു വിതരണം ചെയ്ത അരിക്കു പകരമായുള്ള അരി സംഭരണത്തിനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കൽ, ജല അഥോറിറ്റിയിലെ എസ്എൽആർ ജീവനക്കാരുടെ പ്രശ്‌നങ്ങൾ എന്നിവയായിരുന്നു അജൻഡയിലെ മറ്റിനങ്ങൾ.

സമ്മേളനത്തിന്റെ ആദ്യ ദിനം കെ.കെ.രാമചന്ദ്രൻ നായർ എംഎൽഎയുടെ ചരമോപചാരം നടത്തി നിയമസഭ പിരിയേണ്ടതാണെങ്കിലും ഭരണഘടനയുടെ 176-ാം അനുച്ഛേദം അനുസരിച്ചു പുതുവർഷത്തിൽ സഭ സമ്മേളിക്കുമ്പോൾ ആദ്യ ദിവസം ഗവർണറുടെ നയപ്രഖ്യാപനം നടത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ 22നു ഗവർണർ ജസ്റ്റീസ് പി. സദാശിവം നയപ്രഖ്യാപന പ്രസംഗം നടത്തും.

23 നു രാവിലെ സഭ സമ്മേളിച്ചു ചരമോപചാരം നടത്തി പിരിയും. നേരത്തെ 23 നു ബിൽ പരിഗണനയ്ക്ക് എടുക്കാനായിരുന്നു തീരുമാനം. 24 നു ബിൽ പരിഗണിക്കും. 25, 30, 31 തീയതികളിൽ ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ച. സിപിഎം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് 29നു സഭ ചേരില്ല.