- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി യെ ത്രിപുരൻ ജനത തള്ളിക്കളയും എന്ന കാര്യത്തിൽ സംശയമില്ല; ത്രിപുരയിലെ ജനങ്ങൾ ബിജെപിയുടെ തകർച്ചയ്ക്ക് തുടക്കം കുറിക്കുന്നത് കാണാൻ രാജ്യം മുഴുവനും, വിശിഷ്യ കേരള ജനത കാത്തിരിക്കുകയാണ്;ത്രിപുരയിലെ ഇടത് മുന്നണിക്കായി ബംഗാളി ഭാഷയിൽ വോട്ടഭ്യർത്ഥിച്ച് പിണറായി വിജയൻ
തിരുവനന്തപുരം:തിപുരയിലെ ഇടത് മുന്നണിക്കായി ബംഗാളി ഭാഷയിൽ വോട്ടഭ്യർത്ഥിച്ച് പിണറായി വിജയൻ. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. ബിജെപി യെ ത്രിപുരൻ ജനത തള്ളിക്കളയും എന്ന കാര്യത്തിൽ സംശയമില്ലെന്നും ത്രിപുരയിലെ ജനങ്ങൾ ബിജെപിയുടെ തകർച്ചയ്ക്ക് തുടക്കം കുറിക്കുന്നത് കാണാൻ രാജ്യം മുഴുവനും, വിശിഷ്യ കേരള ജനത കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ത്രിപുരയിലെ വോട്ടർമാർ ഇടതുമുന്നണിക്ക് ചരിത്ര വിജയം സമ്മാനിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെ്. മണിക് സർക്കാറിന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാർ ത്രിപുരയുടെ സമഗ്രവികസനം സാധ്യമാക്കുന്ന പദ്ധതികൾ ആവിഷ്‌ക്കരിച്ചു നടപ്പാക്കി. എല്ലാ വിഭാഗം ജനങ്ങളും ഒരുമയോടെ ജീവിക്കുന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ത്രിപുര. ദേശീയത പ്രസംഗിക്കുന്ന ബിജെപി വിഘടനവാദികളുമായി ചേരുന്നതിനാണ് ത്രിപുര സാക്ഷിയാവുന്നതെന്നും പിണറായി പറഞ്ഞു.
തിരുവനന്തപുരം:തിപുരയിലെ ഇടത് മുന്നണിക്കായി ബംഗാളി ഭാഷയിൽ വോട്ടഭ്യർത്ഥിച്ച് പിണറായി വിജയൻ. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. ബിജെപി യെ ത്രിപുരൻ ജനത തള്ളിക്കളയും എന്ന കാര്യത്തിൽ സംശയമില്ലെന്നും ത്രിപുരയിലെ ജനങ്ങൾ ബിജെപിയുടെ തകർച്ചയ്ക്ക് തുടക്കം കുറിക്കുന്നത് കാണാൻ രാജ്യം മുഴുവനും, വിശിഷ്യ കേരള ജനത കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ത്രിപുരയിലെ വോട്ടർമാർ ഇടതുമുന്നണിക്ക് ചരിത്ര വിജയം സമ്മാനിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെ്. മണിക് സർക്കാറിന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാർ ത്രിപുരയുടെ സമഗ്രവികസനം സാധ്യമാക്കുന്ന പദ്ധതികൾ ആവിഷ്‌ക്കരിച്ചു നടപ്പാക്കി. എല്ലാ വിഭാഗം ജനങ്ങളും ഒരുമയോടെ ജീവിക്കുന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ത്രിപുര. ദേശീയത പ്രസംഗിക്കുന്ന ബിജെപി വിഘടനവാദികളുമായി ചേരുന്നതിനാണ് ത്രിപുര സാക്ഷിയാവുന്നതെന്നും പിണറായി പറഞ്ഞു.