തിരുവനന്തപുരം: സംസ്ഥാനത്ത് റോഡുകൾ കുത്തിപ്പൊളിക്കുന്നതിനെതിരെ മുഖ്യമന്ത്രി. വകുപ്പുകളുടെ ഏകോപനമില്ലാത്തതിനാലാണ് നവീകരിച്ച റോഡുകൾ പോലും കുത്തിപ്പൊളിക്കേണ്ടി വരുന്നതെന്ന് മുഖ്യമന്ത്രി വിമർശിച്ചു. റോഡുകൾ കുത്തികുഴിക്കുന്നതിലൂടെ 3000 കോടിയുടെ നഷ്ടമുണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി ഇതു തടയാൻ നടപടിയുണ്ടാകുമെന്നും പറഞ്ഞു.

റോഡുകൾ കുത്തിപ്പൊളിക്കുന്നത് ഒഴിവാക്കാൻ വെബ് പോർട്ടൽ വികസിപ്പിക്കുമെന്നറിയിച്ച മുഖ്യമന്ത്രി അറിയിച്ചു.പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ നിർമ്മാണം പൂർത്തിയാക്കിയ റോഡുകളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.