- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിൽ പിണറായി വിജയൻ പിടിവാശി എടുക്കുന്നത് ബിജെപി അനുകൂല ഹിന്ദു ധ്രുവീകരണം ലക്ഷ്യമിട്ടുകൊണ്ടു തന്നെയോ? കേഡർ പാർട്ടിക്കാരുടെയും ന്യൂനപക്ഷത്തിന്റെയും പുരോഗമന പക്ഷത്തിന്റെയും വോട്ടുറപ്പിച്ച് കോൺഗ്രസിനെ കണ്ടംവഴി ഓടിക്കാനുള്ള കെണിയിൽ കോൺഗ്രസ് വീണുപോയോ? ശബരിമലയുടെ ബാക്കിപത്രം പുനരാലോചിക്കുമ്പോൾ
എന്തുകൊണ്ടാണ് പിണറായി വിജയൻ സർക്കാർ ശബരിമല യുവതീ പ്രവേശന വിഷയത്തിൽ മഹാഭൂരിപക്ഷം വരുന്ന ഭക്തർക്ക് എതിരായ നിലപാട് എടുത്തത് എന്ന ചോദ്യം പല കോണുകളിലും ഉയർന്ന് വരുന്നുണ്ട്. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അവരുടെ അടവ് തന്ത്രത്തിന്റെ ഭാഗമായി മത സംഘടനകളുമായി സന്ധി ചെയ്ത് തന്നെ മുൻപോട്ട് പോകുന്ന വർത്തമാന കാല സാഹചര്യങ്ങൾ സത്യമായിരിക്കവേ ഒരു സമുദായത്തിലെ 99 ശതമാനം ആളുകളും ഒരുമിച്ച് നിൽക്കുന്ന ഒരു വിഷയത്തിൽ എന്തുകൊണ്ടാണ് ഇങ്ങനെയൊരു നിലപാട് എന്ന ചർച്ച പ്രസക്തമാണ്. ഇനി അടുത്ത തവണ കേരളം ഭരിക്കാൻ ഞങ്ങൾ സിപിഎമ്മിനെ അനുവദിക്കുകയില്ല എന്ന അവകാശവാദത്തോടു കൂടിയുള്ള പോസ്റ്ററുകൾ സോഷ്യൽ മീഡിയായിൽ വ്യാപകമാണ് താനും. എന്നാൽ ഇന്ന് സംഭവിച്ച ഒരു കാര്യം വ്യക്തമാക്കുന്നത് സിപിഎം വളരെ കരുതലോടു കൂടി രൂപപ്പെടുത്തിയ ഒരു അടവു തന്ത്രത്തിന്റെ ഭാഗം തന്നെയായിരുന്നു ശബരിമലയിലെ നിലപാട് എന്നുതന്നെയാണ്. ജി. രാമൻനായരെന്ന കോൺഗ്രസിന്റെ സമുന്നതായ നേതാക്കളിലൊരാൾ ബിജെപിയിലേക്ക് ചേരുന്നുവെന്ന വാർത്തയാണ് ഇന്ന് ജനങ്ങൾ കേട്ടത്. എന്തു കൊണ്ടാണ
എന്തുകൊണ്ടാണ് പിണറായി വിജയൻ സർക്കാർ ശബരിമല യുവതീ പ്രവേശന വിഷയത്തിൽ മഹാഭൂരിപക്ഷം വരുന്ന ഭക്തർക്ക് എതിരായ നിലപാട് എടുത്തത് എന്ന ചോദ്യം പല കോണുകളിലും ഉയർന്ന് വരുന്നുണ്ട്. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അവരുടെ അടവ് തന്ത്രത്തിന്റെ ഭാഗമായി മത സംഘടനകളുമായി സന്ധി ചെയ്ത് തന്നെ മുൻപോട്ട് പോകുന്ന വർത്തമാന കാല സാഹചര്യങ്ങൾ സത്യമായിരിക്കവേ ഒരു സമുദായത്തിലെ 99 ശതമാനം ആളുകളും ഒരുമിച്ച് നിൽക്കുന്ന ഒരു വിഷയത്തിൽ എന്തുകൊണ്ടാണ് ഇങ്ങനെയൊരു നിലപാട് എന്ന ചർച്ച പ്രസക്തമാണ്. ഇനി അടുത്ത തവണ കേരളം ഭരിക്കാൻ ഞങ്ങൾ സിപിഎമ്മിനെ അനുവദിക്കുകയില്ല എന്ന അവകാശവാദത്തോടു കൂടിയുള്ള പോസ്റ്ററുകൾ സോഷ്യൽ മീഡിയായിൽ വ്യാപകമാണ് താനും. എന്നാൽ ഇന്ന് സംഭവിച്ച ഒരു കാര്യം വ്യക്തമാക്കുന്നത് സിപിഎം വളരെ കരുതലോടു കൂടി രൂപപ്പെടുത്തിയ ഒരു അടവു തന്ത്രത്തിന്റെ ഭാഗം തന്നെയായിരുന്നു ശബരിമലയിലെ നിലപാട് എന്നുതന്നെയാണ്.
ജി. രാമൻനായരെന്ന കോൺഗ്രസിന്റെ സമുന്നതായ നേതാക്കളിലൊരാൾ ബിജെപിയിലേക്ക് ചേരുന്നുവെന്ന വാർത്തയാണ് ഇന്ന് ജനങ്ങൾ കേട്ടത്. എന്തു കൊണ്ടാണ് കോൺഗ്രസ് അയ്യപ്പഭക്തർക്കൊപ്പം ഉറച്ച് നിന്നിട്ടും ഒരു കോൺഗ്രസ് നേതാവ് ബിജെപിയിലേക്ക് പോയത് എന്ന ചോദ്യം പ്രസക്തമാണ്. ശബരിമല എന്നത് വലിയ തോതിൽ ഹൈന്ദവ വികാരം ധ്രുവീകരിക്കുന്ന ഒരു ആശയമായി രൂപപ്പെട്ടപ്പോൾ ഉള്ളിൽ മൃദു ഹിന്ദുത്വം ഉള്ളവർക്ക് കൂടി വലിയ ഹിന്ദുത്വത്തിലേക്ക് മാറണം, തീവ്ര ഹിന്ദുത്വത്തിലേക്ക് മാറണം എന്ന തോന്നലുണ്ടായത് സ്വാഭാവികമാണ്. ഒരു പക്ഷേ സിപിഎമ്മിന്റെ ലക്ഷ്യവും അത് തന്നെയാകാം. കേരളത്തിൽ ബിജെപി ശക്തി പ്രാപിക്കുകയും ദേശീയ പാർട്ടിയായി അതൊരു അസ്ഥിത്വമുണ്ടാക്കുകയും ചെയ്യുമ്പോൾ ഇവിടത്തെ മഹാഭൂരിപക്ഷം വരുന്ന ന്യൂനപക്ഷത്തിന്റെ പിന്തുണ ഉറപ്പിക്കാൻ സിപിഎമ്മിനേ സാധിക്കൂ എന്ന തോന്നൽ അവർക്കുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 90ൽ അധികം സീറ്റുകൾ നേടി കോൺഗ്രസിനെ തോൽപിച്ചുകൊണ്ട് സിപിഎം അധികാരത്തിലേറിയതും ന്യൂനപക്ഷത്തിന്റെ അടിയുറച്ച പിന്തുണകൊണ്ടായിരുന്നു. കേരള ചരിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത ഇവിടത്തെ ജനവിഭാഗങ്ങളിൽ 90 ശതമാനം പേരും ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിയുമായി ചേർന്നു നിൽക്കുന്നു എന്നതാണ്. ഒരു പക്ഷേ പുറത്തിറങ്ങി പ്രവർത്തിക്കുന്നവർ വളരെ കുറവായിരിക്കാം. എന്നാൽ ഇവിടത്തെ ജനസംഖ്യയിൽ മഹാ ഭൂരിപക്ഷവും ഏറ്റവും കുറഞ്ഞത് 90 ശതമാനം പേരും ഏതെങ്കിലുമൊരു രാഷ്ട്രീയ അന്തർധാരയുമായി മനസ് കൊണ്ടെങ്കിലും സഹഹകരിക്കുന്നവരാണ്. അത് മൂന്ന് തരത്തിലായതാണ് താനും. യുഡിഎഫ് രാഷ്ടീയ പാർട്ടികളിൽ വിശ്വസിക്കുന്നവരും എൽഡിഎഫ് രാഷ്ട്രീയയ പാർട്ടിയിൽ വിശ്വസിക്കുന്നവരും ബിജെപിക്കാരുമാണവർ.
അതുകൊണ്ട് തന്നെ ഈ 90 ശതമാനത്തിലെ 10 ശതമാനം പേരും അങ്ങോട്ടും ഇങ്ങോട്ടും ചാടുന്നവരെ കൂടി മാറ്റിയാൽ 80 ശതമാനം പേർക്കും കൃത്യമായ രാഷ്ട്രീയമുണ്ട്. ഒരോ സാഹചര്യങ്ങളിൽ അവരുടെ നിലപാടിൽചില വ്യത്യാസങ്ങൾ വരുമെങ്കിലും ബാലറ്റ് പെട്ടിയുടെ മുന്നിൽ വരുമ്പോൾ ഈ 80 ശതമാനം രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരും അവരവരുടെ രാഷ്ട്രീയ പാർട്ടികൾക്ക് മാത്രമാണ് വോട്ട് ചെയ്യുന്നത്. ബാക്കി അവശേഷിക്കുന്ന 20 ശതമാനമാണ് ആരെ ജയിപ്പിക്കണം എന്ന് തീരുമാനിക്കുന്നത്. അതുകൊണ്ടാണ് 90ൽ അധികം സീറ്റുകൾ നേടിയിട്ടും നേരിയ വ്യത്യാസം മാത്രം വോട്ടിങ് ശതമാനത്തിൽ സിപിഎമ്മിനുണ്ടായത്. ഈ സാഹചര്യത്തിൽ ഈ 10 ശതമാനം വരുന്ന നിഷ്പക്ഷരുടെ മനസ് കീഴടക്കാൻ ഏറ്റവും നല്ലമാർഗം പുരോഗമനപരവും തന്റെടമുള്ളതും വിപ്ലവകരവുമായ നിലപാട് തന്നെയാണ്.