തോമസ് ഐസക് വലിയവനായിരിക്കാം.. എന്നുവച്ച് ഗീതാ ഗോപിനാഥിനെ ചെറുതാക്കാൻ നോക്കേണ്ട! ഗീത കണ്ണൂരിൽ വെറുതെ നടക്കുന്ന ഒരാളാണെന്നു കരുതരുതെന്ന് പിണറായി വിജയൻ; ഐസക്കിന്റെ പേര് പറഞ്ഞ് ചൊടിപ്പിച്ച് പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഹാവാർഡ് സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസര് ഗീതാ ഗോപിനാഥിനെ നിയമിച്ചപ്പോൾ മുതൽ കേരളത്തിൽ വിവാദങ്ങളാണ്. ഐസക്കിനെ മെരുക്കാൻ വേണ്ടിയാണ് പിണറായി കണ്ണൂരുകാരിയായ ഗീതയെ കൊണ്ടുവന്നതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ അടക്കംപറച്ചിൽ. ഈ ആരോപണം മറ്റുള്ളവരു ഏറ്റുപിടിച്ചെങ്കിലും മുഖ്യമന്ത്രി അതൊന്നും വകവച്ചില്ല. തന്റെ തീരുമാനത്തിൽ അദ്ദേഹം ഉറച്ചു നിന്നപ്പോൾ രാഷ്ട്രീയത്തിന് അതീതമായി അദ്ദേഹത്തിന് പിന്തുണയും ലഭിച്ചു. ംഎന്നാൽ, പ്രതിപക്ഷ ഗീതയുടെ വിഷയം ഒരു രാഷ്ട്രീയ ആയുധാക്കി ഇടക്കിടെ പ്രയോഗിക്കും. അത്തരമൊരു പ്രയോഗമാണ് ഇന്നലെ അവർ നിയമസഭയിൽ നടത്തിയത്. എന്നാൽ, മടിച്ചു നിൽക്കാതെ തന്നെ ഇതിന് കൃത്യമായ മറുപടിയും മുഖ്യമന്ത്രി പിണറായി വിജയൻ നൽകി. തോമസ് ഐസക്കിനെ മികച്ച ധനകാര്യ വിദഗ്ധനെന്നു പ്രകീർത്തിക്കുന്ന പ്രതിപക്ഷം അതിന്റെ പേരിൽ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിനെ ചെറുതാക്കാൻ നോക്കേണ്ടെന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. മികച്ച ധനകാര്യ വിദഗ്ധനാ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഹാവാർഡ് സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസര് ഗീതാ ഗോപിനാഥിനെ നിയമിച്ചപ്പോൾ മുതൽ കേരളത്തിൽ വിവാദങ്ങളാണ്. ഐസക്കിനെ മെരുക്കാൻ വേണ്ടിയാണ് പിണറായി കണ്ണൂരുകാരിയായ ഗീതയെ കൊണ്ടുവന്നതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ അടക്കംപറച്ചിൽ. ഈ ആരോപണം മറ്റുള്ളവരു ഏറ്റുപിടിച്ചെങ്കിലും മുഖ്യമന്ത്രി അതൊന്നും വകവച്ചില്ല. തന്റെ തീരുമാനത്തിൽ അദ്ദേഹം ഉറച്ചു നിന്നപ്പോൾ രാഷ്ട്രീയത്തിന് അതീതമായി അദ്ദേഹത്തിന് പിന്തുണയും ലഭിച്ചു. ംഎന്നാൽ, പ്രതിപക്ഷ ഗീതയുടെ വിഷയം ഒരു രാഷ്ട്രീയ ആയുധാക്കി ഇടക്കിടെ പ്രയോഗിക്കും. അത്തരമൊരു പ്രയോഗമാണ് ഇന്നലെ അവർ നിയമസഭയിൽ നടത്തിയത്. എന്നാൽ, മടിച്ചു നിൽക്കാതെ തന്നെ ഇതിന് കൃത്യമായ മറുപടിയും മുഖ്യമന്ത്രി പിണറായി വിജയൻ നൽകി.
തോമസ് ഐസക്കിനെ മികച്ച ധനകാര്യ വിദഗ്ധനെന്നു പ്രകീർത്തിക്കുന്ന പ്രതിപക്ഷം അതിന്റെ പേരിൽ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിനെ ചെറുതാക്കാൻ നോക്കേണ്ടെന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. മികച്ച ധനകാര്യ വിദഗ്ധനായി മന്ത്രി തോമസ് ഐസക് ഉള്ളപ്പോൾ എന്തിനാണു മറ്റൊരു സാമ്പത്തിക ഉപദേഷ്ടാവെന്ന പ്രതിപക്ഷ എംഎൽഎമാരുടെ ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഗീത കണ്ണൂരിൽ വെറുതെ നടക്കുന്ന ഒരാളാണെന്നു കരുതരുത്. അവരുടെ മികവ് എല്ലാവർക്കുമറിയാം. അവർ ഉപദേശം നൽകുമ്പോൾ അതിനനുസരിച്ചു സർക്കാർ പ്രവർത്തിക്കും.
തോമസ് ഐസക്കിനെ മികച്ച ധനകാര്യ വിദഗ്ധനായി പ്രതിപക്ഷം അംഗീകരിച്ചതിൽ സന്തോഷമുണ്ട്. ഗീതയുടെ ഉപദേശം തോമസ് ഐസക് അടക്കമുള്ളവർ പരിശോധിച്ചശേഷമാണു തീരുമാനമെടുക്കുന്നത്. ഞങ്ങളൊന്നും വലിയ ധനകാര്യ വിദഗ്ദ്ധർ അല്ലെങ്കിലും നാടിനു വേണ്ടി എന്തു ചെയ്യണം എന്നു നല്ല ബോധ്യമുണ്ട്. ഐസക്കും ഗീതയും രണ്ടും രണ്ടാണ് മുഖ്യമന്ത്രി പറഞ്ഞു.
അടുത്തിടെ ഗീതാ ഗോപീനാഥ് കേരളം സന്ദർശിച്ചിരുന്ു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവരുമായി ചർച്ച നടത്തുകയുമുണ്ടായി. സാമ്പത്തികസ്ഥിരത, ആരോഗ്യ ഇൻഷുറൻസ്, വൈദഗ്ധ്യ പരിശീലനം, സ്ത്രീശാക്തീകരണം എന്നിവയാണ് ഈ മേഖലകളിലാണ് അവരുടെ ഉപദേശം കേരളംസ്വീകരിക്കുക. ആഗോളതലത്തിൽ വിജയിച്ച മാതൃകകൾ പരിചയപ്പെടുത്തുക, ഇതുസംബന്ധിച്ച് ഗവേഷണവും വിശകലനവും നടത്തുന്ന ഏജൻസികളെയും വിദഗ്ധരെയും സംസ്ഥാനസർക്കാറുമായി ബന്ധിപ്പിക്കുക എന്നിവയാണ് ഗീതയുടെ ദൗത്യം. ഇവയിൽ കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങൾക്കനുസരിച്ചുള്ള ആശയങ്ങൾ സ്വീകരിക്കാമെന്നാണ് അവരുടെ നിലപാട്.
പ്രവാസിപ്പണമാണ് കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ നിയന്ത്രിക്കുന്നത്. എന്നാൽ, ഗൾഫ് രാജ്യങ്ങളിലെ സാമ്പത്തികരംഗത്തെ ഏറ്റക്കുറച്ചിലുകൾ കേരളത്തെ ബാധിക്കുന്നു. ഇക്കാര്യത്തിൽ ചിലിയെ മാതൃകയാക്കാമെന്നാണ് ഗീതയുടെ പക്ഷം. വിദേശസമ്പത്തിനെ ആശ്രയിക്കുന്ന രാജ്യമാണ് ചിലി. പ്രധാന വരുമാനസ്രോതസ്സ് ചെമ്പ് കയറ്റുമതിയും. ചെമ്പിന് അന്താരാഷ്ട്ര വിപണിയിൽ വിലകുറയുമ്പോൾ ചിലി പ്രതിസന്ധിയിലാകും. ഈ ആഘാതം കുറയ്ക്കാൻ ചെമ്പിന് വിലകിട്ടുന്ന സമയത്തെ വരുമാനത്തിന്റെ പങ്ക് ഉപയോഗിച്ച് 'സാമ്പത്തിക, സാമൂഹിക സുരക്ഷാഫണ്ട്' ഉണ്ടാക്കിയിട്ടുണ്ട്. ഗൾഫ് വരുമാനത്തിന്റെ കാര്യത്തിലും ഇത്തരത്തിൽ സ്ഥിരതാഫണ്ട് രൂപവത്കരിക്കാനാവുമോ എന്ന് ഗീത ആരാഞ്ഞിരുന്നു.
ഇത് കൂടാതെ സമഗ്രചികിത്സാ ഇൻഷുറൻസ്, വയോജനങ്ങൾക്ക് സാർവത്രിക ചികിത്സ, ജീവിതശൈലീ രോഗങ്ങൾ തടയുക എന്നിവയാവണം ഇനി ആരോഗ്യരംഗത്ത് കേരളത്തിന്റെ പ്രധാനലക്ഷ്യങ്ങൾ. ആരോഗ്യ ഇൻഷുറൻസിൽ അമേരിക്കയിലെ 'ഒബാമ കെയർ' ശ്രദ്ധേയമാണ്. എന്നാൽ, ഇൻഷുറൻസ്, ചിക്തിസാച്ചെലവുകൾ ഉയരും. ഇതൊഴിവാക്കാൻ അവിടെ ഗവേഷണങ്ങൾ നടക്കുന്നുണ്ട്. ഈ വിദഗ്ധരുടെ സഹായം കേരളത്തിന് ലഭ്യമാക്കുനും ഉദ്ദേശിക്കുന്നുണ്ട്.
കേരളത്തിലെ യുവാക്കൾക്ക് വൈദഗ്ധ്യത്തിന്റെ അഭാവംകൊണ്ടാണ് തൊഴിൽ കിട്ടാതെപോവുന്നത്. പഠിച്ചിറങ്ങുന്നവർക്ക് സർക്കാറിന്റെ സ്ഥാപനങ്ങളിൽ വൈദഗ്ധ്യപരിശീലനം നൽകണം. ജർമനിയാണ് ഇതിന് മികച്ച മാതൃക. കേരളത്തിൽ തൊഴിലില്ലാത്തവരുടെ വിദ്യാഭ്യാസയോഗ്യത, പശ്ചാത്തലം, വൈദഗ്ധ്യം എന്നിവ സംബന്ധിച്ച് പഠനം നടത്തി തൊഴിലില്ലായ്മയുടെ കാരണം അറിയണമെന്നുമാണ് ഗീത ഉപദേശിച്ചത്.