- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്‌റൈൻ ക്രൗൺ-പ്രിൻസ് പിണറായി വിജയന് ഒരുക്കിയ അത്താഴവിരുന്നിൽ ശ്രദ്ധേയമായത് ലാൽ സലാം എഴുതി അരിവാൾ- ചുറ്റിക ആലേഖനം ചെയ്ത കേക്ക്; ത്രിവർണമുള്ള കേക്കും കഥകളി ആലേഖനം ചെയ്ത കേക്കും ഇന്ത്യയ്ക്കും കേരളത്തിനുമുള്ള ആദരവായി
ബഹ്‌റൈൻ: കേരളത്തിന്റെ ചരിത്രത്തിൽ ഇന്നേവരെ ഒരു മുഖ്യമന്ത്രിക്ക് ലഭാക്കാത്ത വിധത്തിൽ ആവേശകരമായ സ്വീകരണമാണ് ബഹ്‌റൈൻ സർക്കാറും ഭരണാധികാരികളും പിണറായി വിജയന് ഒരുക്കിയത്. ഈ സന്ദർശന വേളയിൽ പിണറായിക്കൊപ്പം കേരളവും ആദരിക്കപ്പെട്ടു. ഇതാദ്യമായാണ് ഇത്രയും മുതിർന്ന തലത്തിൽ കേരളവും ബഹ്‌റൈനും തമ്മിൽ ആശയവിനിമയം നടക്കുന്നത്. ഒരു രാഷ്ട്രത്തലവന് ലഭിക്കുന്ന വിധത്തിലായിരുന്നു മുഖ്യമന്ത്രിക്ക് ആദരവ് ലഭിച്ചത്. രാജാവും പ്രധാനമന്ത്രിയും ക്രൗൺപ്രിൻസും മുഖ്യമന്ത്രിയുമായും കേരള പ്രതിനിധിസംഘവുമായും പ്രത്യേകം പ്രത്യേകം ആശയവിനിമയം നടത്തി. ബഹ്‌റൈൻ ചരിത്രത്തിൽ ഇത്രയും വിസ്തൃതമായ കൂടിക്കാഴ്ചകൾ മൂവരും നടത്തിയിട്ടില്ല. ബഹ്‌റൈൻ ഭരണകൂടത്തിന്റെ സ്ഥാനക്രമത്തിൽ രാജാവിനും പ്രധാനമന്ത്രിക്കും തൊട്ടുനിൽക്കുന്ന സ്ഥാനമാണ് ക്രൗൺ പ്രിൻസിന്റേത്. സുപ്രധാന ഭരണതീരുമാനമുണ്ടാകുന്ന ക്രൗൺപ്രിൻസ് കോർട്ടിന്റെ അധിപനും ബഹ്‌റൈൻ രാജാവിന്റെ പുത്രനുമായ ഷെയ്ഖ് ഖലീഫ ബിൻ സേജ് കേരള മുഖ്യമന്ത്രിക്കും പ്രതിനിധി സംഘത്തിനും സന്ദർശനത്തിന്റെ സമാപനദിവസം വിരുന്ന
ബഹ്‌റൈൻ: കേരളത്തിന്റെ ചരിത്രത്തിൽ ഇന്നേവരെ ഒരു മുഖ്യമന്ത്രിക്ക് ലഭാക്കാത്ത വിധത്തിൽ ആവേശകരമായ സ്വീകരണമാണ് ബഹ്‌റൈൻ സർക്കാറും ഭരണാധികാരികളും പിണറായി വിജയന് ഒരുക്കിയത്. ഈ സന്ദർശന വേളയിൽ പിണറായിക്കൊപ്പം കേരളവും ആദരിക്കപ്പെട്ടു. ഇതാദ്യമായാണ് ഇത്രയും മുതിർന്ന തലത്തിൽ കേരളവും ബഹ്‌റൈനും തമ്മിൽ ആശയവിനിമയം നടക്കുന്നത്. ഒരു രാഷ്ട്രത്തലവന് ലഭിക്കുന്ന വിധത്തിലായിരുന്നു മുഖ്യമന്ത്രിക്ക് ആദരവ് ലഭിച്ചത്. രാജാവും പ്രധാനമന്ത്രിയും ക്രൗൺപ്രിൻസും മുഖ്യമന്ത്രിയുമായും കേരള പ്രതിനിധിസംഘവുമായും പ്രത്യേകം പ്രത്യേകം ആശയവിനിമയം നടത്തി. ബഹ്‌റൈൻ ചരിത്രത്തിൽ ഇത്രയും വിസ്തൃതമായ കൂടിക്കാഴ്ചകൾ മൂവരും നടത്തിയിട്ടില്ല.
ബഹ്‌റൈൻ ഭരണകൂടത്തിന്റെ സ്ഥാനക്രമത്തിൽ രാജാവിനും പ്രധാനമന്ത്രിക്കും തൊട്ടുനിൽക്കുന്ന സ്ഥാനമാണ് ക്രൗൺ പ്രിൻസിന്റേത്. സുപ്രധാന ഭരണതീരുമാനമുണ്ടാകുന്ന ക്രൗൺപ്രിൻസ് കോർട്ടിന്റെ അധിപനും ബഹ്‌റൈൻ രാജാവിന്റെ പുത്രനുമായ ഷെയ്ഖ് ഖലീഫ ബിൻ സേജ് കേരള മുഖ്യമന്ത്രിക്കും പ്രതിനിധി സംഘത്തിനും സന്ദർശനത്തിന്റെ സമാപനദിവസം വിരുന്നൊരുക്കി.
മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ പ്രതിനിധി സംഘത്തേയും ആശ്ചര്യപ്പെടുത്തുന്ന ഊഷ്മളതയും സൗഹാർദവുമാണ് വിരുന്നിലുണ്ടായത്. പിണറായി വിജയനേയും അദ്ദേഹത്തിന്റെ പാർട്ടിയേയും ആദരിച്ചു കൊണ്ട് അരിവാൾ ചുറ്റികയും ലാൽസലാമും ആലേഖനം ചെയ്ത കേക്ക് ആയിരുന്നു വിരുന്നിന്റെ മുഖ്യആകർഷണം. ഇന്ത്യയോടുള്ള ബഹറൈന്റെ ആദരവ് വ്യക്തമാക്കുന്ന ത്രിവർണ നിറത്തിലുള്ള കേക്കും കഥകളി ചിത്രം ആലേഖനം ചെയ്ത കേക്കും സ്‌നേഹോഷ്മളതയുടെ ആഴവും പരപ്പും വ്യക്തമാക്കുന്നതായിരുന്നു.
ബഹ്‌റൈനിലെ മുതിർന്ന മന്ത്രിമാർ മുഖ്യമന്ത്രിക്കൊപ്പം കേക്കിനടുത്ത് നിന്ന് ഫോട്ടോയെടുത്തു. മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ദുബൈ സന്ദർശിച്ചപ്പോൾ അണികൾ മുദ്രാവാക്യം വിളിച്ചതിനെ വിമർശിച്ച് മാദ്ധ്യമ റിപ്പോർട്ട് വന്ന സാഹചര്യത്തിൽ ഈ സംഭവം ഏറെ ചർച്ച ചെയ്യപ്പെടുമെന്ന് ഉറപ്പാണ്.വിരുന്നിനിടെ ക്രൗൺ പ്രിൻസ് കോർട്ടിന്റെ അഡ്‌മിനിസ്‌ട്രേറ്റർ മുഖ്യമന്ത്രി ക്രൗൺപ്രിൻസിന് സമർപ്പിച്ച ആവശ്യങ്ങൾ അംഗീകരിച്ചു കൊണ്ടുള്ള ഉറപ്പ് കൈമാറി.മുഖ്യമന്ത്രിയുടെ ഭാര്യ കമല,നളിനി നെറ്റോ,ജോൺബ്രിട്ടാസ്,എംഎ യൂസഫലി,രവി പിള്ള,വർഗീസ് കുര്യൻ,സോമൻ ബേബി,അഷറഫ് അലി തുടങ്ങിയവരും വിരുന്നിൽ പങ്കെടുത്തു.
ബഹ്‌റൈൻ സന്ദർശന വേളയിൽ ബഹ്‌റൈൻ വാണിജ്യ-വ്യവസായ മന്ത്രി സയ്യിദ് ആർ അൽസയാനി മുഖ്യപ്രഭാഷണം നടത്തിയ ബഹ്‌റൈൻ-കേരള വ്യവസായ നിക്ഷേപക സമ്മേളനവും കൗതുകകരമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചു.സ്വദേശ-വിദേശ വ്യവസായികൾ പങ്കെടുത്ത സമ്മേളനത്തിൽ ജോൺബ്രിട്ടാസ് ആയിരുന്നു മോഡറേറ്റർ.ബഹ്‌റൈൻ വാണിജ്യ-വ്യവസായ മന്ത്രിയുടെ മുതുമുത്തച്ഛന് ഇന്ത്യയുമായുള്ള ബന്ധം ജോൺ ബ്രിട്ടാസ് വിവരിച്ചത് മന്ത്രിയുടെ കണ്ണ് നനയിച്ചു.
ബ്രിട്ടീഷുകാരാൽ നാടു കടത്തപ്പെട്ടയാളായിരുന്നു ബഹ്‌റൈൻ മന്ത്രിയുടെ മുതുമുത്തച്ഛൻ. പ്രവാസവാസത്തിന് അദ്ദേഹം തെരഞ്ഞെടുത്തത് ബോംബെയായിരുന്നു.ബോംബെയിൽ വന്ന് അദ്ദേഹം ബ്രിട്ടീഷുകാർക്കെതിരെ കേസ് നടത്തി.അദ്ദേഹത്തിനായി കേസ് വാദിച്ചതാകട്ടെ സാക്ഷാൽ ജവഹർലാൽ നെഹ്രുവും മുഹമ്മദാലി ജിന്നയും.കേസിൽ അദ്ദേഹം ജയിക്കുകയും ചെയ്തു.ചരിത്രത്തിൽ നിന്നുള്ള ഈ ഏടാണ് ജോൺ ബ്രിട്ടാസ് അനുസ്മരിച്ചത്.