- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സാമ്പത്തിക രംഗത്ത് ചൈന വൻതോതിൽ നേട്ടം കൈവരിക്കുന്നു; ഈ നേട്ടത്തെ തകർക്കാൻ അമേരിക്ക ചൈനക്കെതിരെ വൻ സഖ്യം രൂപീകരിക്കുന്നു; അവരുടെ ലക്ഷ്യം ഏകലോകക്രമം സ്ഥാപിക്കൽ; അമേരിക്കയുടെ എല്ലാ വെല്ലുവിളികളെയും ചെറുത്തുകൊണ്ടാണ് ക്യൂബ മുന്നേറുന്നത്: കണ്ണൂർ ജില്ലാസമ്മേളനത്തിലും ചൈനീസ് നിലപാടിൽ ഉറച്ച് മുഖ്യമന്ത്രി പിണറായി
കണ്ണൂർ: ചൈനയെ തകർക്കാൻ അമേരിക്കക്കൊപ്പം നിന്ന് ഇന്ത്യ ശ്രമിക്കുന്നു എന്ന വിമർശനം ഉന്നയിച്ചതിന്റെ പേരിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വിവിധ കോണുകളിൽ നിന്നു പ്രതിഷേധം ശക്തമായി ഉയർന്നിരുന്നു. ബിജെപിക്കാർ കോടിയേരിയെ ചൈനീസ് ചാരനായി മുദ്രകുത്തുക പോലും ചെയ്തു. ഇതിനിടെ ചൈനീസ് ലൈൻ കൈവിടാതെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. അമേരിക്കെതിരെയുള്ള ചൈനയുടെയും ക്യൂബയുടെയും രാഷ്ട്രീയനിലപാടുകളെ പിന്തുണച്ചായിരുന്നു കണ്ണൂർ ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം. കലോകക്രമം സ്ഥാപിക്കാൻ ശ്രമിക്കുന്ന അമേരിക്കൻ സമ്രാജ്യത്വത്തിനെതിരെയാണ് ചൈന നിലകൊള്ളുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാടുകളിലേക്ക് വിശദമായി പോകുന്നില്ല. ചൈനയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കോഴിക്കോട് നടന്ന പാർട്ടി കോൺഗ്രസിൽ വിശദമായ സമീപനം പാർട്ടി കൈക്കൊണ്ടിട്ടുണ്ട്. സാമ്പത്തിക രംഗത്ത് വൻതോതിലുള്ള മുന്നേറ്റമാണ് ചൈന കൈവരിക്കുന്നത്. ആഗോള സാമ്പത്തിക വളർച്ചയുടെ 30 ശതമാനം ചൈനയുടെ സംഭാവനയാണ്. ലക്ഷ്യം വെച്ചതൊ
കണ്ണൂർ: ചൈനയെ തകർക്കാൻ അമേരിക്കക്കൊപ്പം നിന്ന് ഇന്ത്യ ശ്രമിക്കുന്നു എന്ന വിമർശനം ഉന്നയിച്ചതിന്റെ പേരിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വിവിധ കോണുകളിൽ നിന്നു പ്രതിഷേധം ശക്തമായി ഉയർന്നിരുന്നു. ബിജെപിക്കാർ കോടിയേരിയെ ചൈനീസ് ചാരനായി മുദ്രകുത്തുക പോലും ചെയ്തു. ഇതിനിടെ ചൈനീസ് ലൈൻ കൈവിടാതെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി.
അമേരിക്കെതിരെയുള്ള ചൈനയുടെയും ക്യൂബയുടെയും രാഷ്ട്രീയനിലപാടുകളെ പിന്തുണച്ചായിരുന്നു കണ്ണൂർ ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം. കലോകക്രമം സ്ഥാപിക്കാൻ ശ്രമിക്കുന്ന അമേരിക്കൻ സമ്രാജ്യത്വത്തിനെതിരെയാണ് ചൈന നിലകൊള്ളുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാടുകളിലേക്ക് വിശദമായി പോകുന്നില്ല. ചൈനയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കോഴിക്കോട് നടന്ന പാർട്ടി കോൺഗ്രസിൽ വിശദമായ സമീപനം പാർട്ടി കൈക്കൊണ്ടിട്ടുണ്ട്.
സാമ്പത്തിക രംഗത്ത് വൻതോതിലുള്ള മുന്നേറ്റമാണ് ചൈന കൈവരിക്കുന്നത്. ആഗോള സാമ്പത്തിക വളർച്ചയുടെ 30 ശതമാനം ചൈനയുടെ സംഭാവനയാണ്. ലക്ഷ്യം വെച്ചതൊക്കെയും നേടാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. 6-7 ശതമാനം ജി.ഡി.പി വളർച്ചയായിരുന്നു ചൈനയുടെ ലക്ഷ്യം. അതവർക്ക് കൈവരിക്കാൻ കഴിഞ്ഞു. ക്യൂബ, സോഷ്യലിസ്റ്റുകളോടുള്ള തങ്ങളുടെ പ്രതിബദ്ധത ആവേശപൂർവ്വം വ്യക്തമാക്കിക്കഴിഞ്ഞു. അമേരിക്കയുടെ എല്ലാ വെല്ലുവിളികളെയും ചെറുത്തുകൊണ്ടാണ് ക്യൂബ മുന്നേറുന്നതെന്നും ഉദ്ഘാടനപ്രസംഗത്തിൽ പിണറായി പറഞ്ഞു.
അമേരിക്കയുടെ തന്ത്രപരമായ സഖ്യകക്ഷിയായി മാറിയ ഇന്ത്യ ചേരിചേരാ നയം അട്ടിമറിച്ചു. അമേരിക്ക ചൈനയ്‌ക്കെതിരെ വൻ സഖ്യം രൂപീകരിക്കുന്നു. അമേരിക്കയ്‌ക്കെതിരെ വളർന്നു വരുന്നതു കൊണ്ട് ചൈനയെ തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനാധിപത്യം പൂർണമായും നിലനിൽക്കുന്ന പാർട്ടിയാണ് സിപിഎം. ബിജെപിയെ പ്രതിരോധിക്കാൻ ശരിയായ സമീപനത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ നയത്തിനു മാത്രമേ കഴിയുകയുള്ളൂ. ഏതെങ്കിലും മുന്നണികളുമായി ഏച്ചുകൂട്ടിയ സംവിധാനങ്ങൾ കൊണ്ട് ബിജെപിയെ പ്രതിരോധിക്കാൻ കഴിയില്ല. ബിജെപി വളർന്ന സ്ഥലങ്ങളിൽ കൂട്ടുനിന്നത് കോൺഗ്രസ് നേതാക്കളാണ്. ഈ നേതാക്കൾ പിന്നീട് ബിജെപി നേതാക്കളായി മാറി. എത്ര പാർട്ടികളിൽ ഇന്ന് സമ്മേളനവും തിരഞ്ഞെടുപ്പും ഉണ്ടെന്നും പിണറായി ചോദിച്ചു. ആർഎസ്എസ് വർഗീയ വികാരം ആളിക്കത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്ത് പട്ടികവർഗ വിഭാഗങ്ങൾക്കു നേരെ അക്രമങ്ങൾ വർധിച്ചു. തൊഴിലുറപ്പുപദ്ധതി കേന്ദ്രസർക്കാർ അട്ടിമറിച്ചു. നോട്ടുനിരോധനവും ജിഎസ്ടിയും ജനജീവിതം ദുസ്സഹമാക്കി പിണറായി പറഞ്ഞു.