- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
പിണറായി കരുതിയിരിക്കേണ്ട സഖാക്കളായ അവതാരങ്ങൾ ഇവരൊക്കെ..
ഹൈദ്രാബാദിലെ ഇടനിലക്കാരേക്കാൾ പിണറായി കരുതിയിരിക്കേണ്ടത് വേറെ ചിലരേയാണ്. (1) കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് സ്വന്തം മകന്റെ ഭാര്യയെ ഔദ്യോഗിക വസതിയിലെ കുക്ക് ആയി നിയമിച്ചു അവസാനം ഗസറ്റഡ് ഉദ്യോഗസ്ഥയാക്കി വളർത്തിയെടുത്ത മന്ത്രി സഖാവിനെപ്പോലെയുള്ള സഖാക്കളെ. (2). പോക്കറ്റടി പിടിച്ചു കഴിയുമ്പോൾ പേർസ് തിരിച്ചു കൊടുത്ത്, ഇനിയെന്നെ കുറ്റം പറയരുത് എന്നു പറയുന്ന പോക്കറ്റടിക്കാരനെ പോലെ, വിമർശനം വന്നപ്പോൾ ഞങ്ങൾ കുക്ക് നിയമനം റദ്ദാക്കിയില്ലേ എന്ന ന്യായം പറഞ്ഞു കടുത്ത സ്വജനപക്ഷപാതം മൂടിവെക്കാൻ ശ്രമിച്ച സഖാക്കളെ. (3) സഖാവ് മന്ത്രിയുടെ പുത്രൻ പെട്ടന്നങ്ങ് വളർന്നു സർവ്വ അനാശാസ്യ ഇടപാടുകളിലും ഭൂമി കച്ചവടത്തിലും പേരു കേൾപ്പിച്ച സാഹചര്യത്തെ. (4) മുഖ്യമന്ത്രി തന്റെ സഹമന്ത്രിയെ എടൊ പോഴാ എന്ന് വിളിച്ച സാഹചര്യത്തെയും, ആ മന്ത്രി ആ അപമാനം വിഴുങ്ങി മന്ത്രിസഭയിൽ തുടരേണ്ടി വന്ന സാഹചര്യത്തെയും. (5) രണ്ടു മന്ത്രിഭാര്യമാർ ഭരണത്തിൽ നടത്തിയതായി പറയപ്പെടുന്ന അനാവിശ്യ ഇടപെടലുകളെ. (6) മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പാടം നികത
ഹൈദ്രാബാദിലെ ഇടനിലക്കാരേക്കാൾ പിണറായി കരുതിയിരിക്കേണ്ടത് വേറെ ചിലരേയാണ്.
(1) കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് സ്വന്തം മകന്റെ ഭാര്യയെ ഔദ്യോഗിക വസതിയിലെ കുക്ക് ആയി നിയമിച്ചു അവസാനം ഗസറ്റഡ് ഉദ്യോഗസ്ഥയാക്കി വളർത്തിയെടുത്ത മന്ത്രി സഖാവിനെപ്പോലെയുള്ള സഖാക്കളെ.
(2). പോക്കറ്റടി പിടിച്ചു കഴിയുമ്പോൾ പേർസ് തിരിച്ചു കൊടുത്ത്, ഇനിയെന്നെ കുറ്റം പറയരുത് എന്നു പറയുന്ന പോക്കറ്റടിക്കാരനെ പോലെ, വിമർശനം വന്നപ്പോൾ ഞങ്ങൾ കുക്ക് നിയമനം റദ്ദാക്കിയില്ലേ എന്ന ന്യായം പറഞ്ഞു കടുത്ത സ്വജനപക്ഷപാതം മൂടിവെക്കാൻ ശ്രമിച്ച സഖാക്കളെ.
(3) സഖാവ് മന്ത്രിയുടെ പുത്രൻ പെട്ടന്നങ്ങ് വളർന്നു സർവ്വ അനാശാസ്യ ഇടപാടുകളിലും ഭൂമി കച്ചവടത്തിലും പേരു കേൾപ്പിച്ച സാഹചര്യത്തെ.
(4) മുഖ്യമന്ത്രി തന്റെ സഹമന്ത്രിയെ എടൊ പോഴാ എന്ന് വിളിച്ച സാഹചര്യത്തെയും, ആ മന്ത്രി ആ അപമാനം വിഴുങ്ങി മന്ത്രിസഭയിൽ തുടരേണ്ടി വന്ന സാഹചര്യത്തെയും.
(5) രണ്ടു മന്ത്രിഭാര്യമാർ ഭരണത്തിൽ നടത്തിയതായി പറയപ്പെടുന്ന അനാവിശ്യ ഇടപെടലുകളെ.
(6) മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പാടം നികത്തി ഐ റ്റി പാർക്ക് നടപ്പിലാക്കാൻ ഉള്ള ആശയവുമായി മുഖ്യമന്ത്രിയെ പറ്റിക്കാൻ ശ്രമിച്ച വികസന വിരുതന്മാരെ.
ഇനിയുമുണ്ട് പിണറായി കരുതിയിരിക്കേണ്ട ചില മിത്രങ്ങളെയും സാഹചര്യങ്ങളെയും. കാരണം അവരിൽ ചിലർ സഖാക്കളുടെ രൂപത്തിലും ഭാവത്തിലും വരും.
(ഹിന്ദു ദിനപത്രത്തിന്റെ സ്‌പെഷ്യൽ കറസ്‌പോണ്ടന്റായ ലേഖകൻ ഫേസ്‌ബുക്കിൽ കുറിച്ചത് പുനഃപ്രസിദ്ധീകരിച്ചതാണ്.)