- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിന്റെ പണിയിൽ പിളർന്ന എക്‌സിബിറ്റേഴസ് ഫെഡറേഷനിൽ അവസാന ആണിയും അടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; പ്രശ്നപരിഹാരത്തിന് സർക്കാർ ശ്രമം തുടരുമ്പോൾ ഏകപക്ഷീയമായി നടത്തുന്ന സമരത്തിൽനിന്ന് പിന്മാറണം
തിരുവനന്തപുരം: ഏകപക്ഷീയമായ സമരം നടത്തി ചലച്ചിത്രമേഖലയിലാകെ പ്രതിസന്ധിയുണ്ടാക്കിയ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെതിരേ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത്. പ്രശ്‌നപരിഹാരത്തിനുള്ള സർക്കാർ നീക്കങ്ങളെ എതിർത്ത് ഫെഡറേഷൻ സമരവുമായി മുന്നോട്ടു പോകുകയായിരുന്നുവെന്ന് പിണറായി വിജയൻ തന്റെ ഫേസ് ബുക് പേജിലിട്ട കുറിപ്പിൽ വ്യക്തമാക്കി. ലിബർട്ടി ബഷീർ നേതൃത്വം നല്കുന്ന എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ മലയാള ചിത്രങ്ങളുടെ റിലീസിങ് മുടക്കി നടത്തുന്ന സമരം സംഘടനയെ പിളർപ്പിലെത്തിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെയും വിമർശനം ഉണ്ടായിരിക്കുന്നത്. തിയേറ്റർ ഉടമകൂടിയായ നടൻ ദിലീപിന്റെ നേതൃത്വത്തിലുള്ള നീക്കമാണ് എക്‌സിബിറ്റേഴസ് ഫെഡറേഷനിൽ പിളർപ്പുണ്ടാക്കിയത്. മുത്തൂറ്റ് അടക്കമുള്ള തിയേറ്റർ ഉടമകൾ ഫെഡറേഷൻ വിടുകയാണെന്ന് ഇന്ന് അറിയിച്ചു. ദിലീപിന്റെ നേതൃത്വത്തിൽ പുതിയ സംഘടന രൂപീകരിക്കാനുള്ള നീക്കളാണ് നടന്നുവരുന്നത്. ഇതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടു വിമർശനവുമായി എത്തിയിരിക്കുന്നത്. സാംസ്‌കാരിക വകുപ്പു മന്ത്രി യോഗം
തിരുവനന്തപുരം: ഏകപക്ഷീയമായ സമരം നടത്തി ചലച്ചിത്രമേഖലയിലാകെ പ്രതിസന്ധിയുണ്ടാക്കിയ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെതിരേ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത്. പ്രശ്‌നപരിഹാരത്തിനുള്ള സർക്കാർ നീക്കങ്ങളെ എതിർത്ത് ഫെഡറേഷൻ സമരവുമായി മുന്നോട്ടു പോകുകയായിരുന്നുവെന്ന് പിണറായി വിജയൻ തന്റെ ഫേസ് ബുക് പേജിലിട്ട കുറിപ്പിൽ വ്യക്തമാക്കി.
ലിബർട്ടി ബഷീർ നേതൃത്വം നല്കുന്ന എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ മലയാള ചിത്രങ്ങളുടെ റിലീസിങ് മുടക്കി നടത്തുന്ന സമരം സംഘടനയെ പിളർപ്പിലെത്തിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെയും വിമർശനം ഉണ്ടായിരിക്കുന്നത്. തിയേറ്റർ ഉടമകൂടിയായ നടൻ ദിലീപിന്റെ നേതൃത്വത്തിലുള്ള നീക്കമാണ് എക്‌സിബിറ്റേഴസ് ഫെഡറേഷനിൽ പിളർപ്പുണ്ടാക്കിയത്. മുത്തൂറ്റ് അടക്കമുള്ള തിയേറ്റർ ഉടമകൾ ഫെഡറേഷൻ വിടുകയാണെന്ന് ഇന്ന് അറിയിച്ചു. ദിലീപിന്റെ നേതൃത്വത്തിൽ പുതിയ സംഘടന രൂപീകരിക്കാനുള്ള നീക്കളാണ് നടന്നുവരുന്നത്. ഇതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടു വിമർശനവുമായി എത്തിയിരിക്കുന്നത്.
സാംസ്‌കാരിക വകുപ്പു മന്ത്രി യോഗം വിളിച്ച് പ്രശ്‌നം പരിഹരിഹാരത്തിനു ശ്രമം നടത്തുന്നതുവരെ സമരം നടത്തരുതെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നതാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. സാംസ്‌കാരിക വകുപ്പ് മന്ത്രി യോഗം വിളിക്കുകതന്നെ ചെയ്തു. പ്രശ്‌നപരിഹാര ശ്രമങ്ങൾ മുമ്പോട്ടുപോയി. എന്നാൽ, വരുമാനം പങ്കുവെക്കുന്ന കാര്യത്തിൽ ഏകപക്ഷീയമായി ഒരു അനുപാതം പ്രഖ്യാപിക്കുകയും അതിൽനിന്നു പുറകോട്ടുപോകുന്ന പ്രശ്‌നമില്ലെന്നും അറിയിക്കുകയുമായിരുന്നു ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ. മറ്റു സംഘടനകളെല്ലാം സർക്കാർ നിലപാടിനോടു യോജിക്കുകയാണുണ്ടായത്.
ചലച്ചിത്ര നിർമ്മാതാക്കൾ, തിയറ്റർ ഉടമകളുടെ ഏകപക്ഷീയ തീരുമാനം അംഗീകരിക്കാത്ത സാഹചര്യത്തിൽ ഒരു വസ്തുതാ പരിശോധനാ സമിതിയെ വച്ച് പ്രശ്‌നത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കാമെന്നും ആവശ്യമെങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ ഒരു റഗുലേറ്ററി കമ്മീഷനെ തന്നെ നിയോഗിക്കാമെന്നും സാംസ്‌കാരികവകുപ്പ് മന്ത്രി യോഗത്തിലറിയിച്ചു. സമരത്തിലേക്കു പോകരുതെന്നും അഭ്യർത്ഥിച്ചു. ഇതര സംഘടനകളൊക്കെ അത് അംഗീകരിച്ചപ്പോഴും ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ സർക്കാരിന്റെ ആ നിലപാടിനെ എതിർത്തു. എല്ലാം ലംഘിച്ച് സമരത്തിലേക്കിറങ്ങുകയാണ് ഫെഡറേഷൻ ചെയ്തതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സർക്കാർ നിർദ്ദേശം അംഗീകരിക്കാൻ തയ്യാറായാൽ സമരത്തിനാധാരമായ പ്രശ്‌നങ്ങൾ വസ്തുതാ പഠന സമിതിയെ വച്ച് പരിശോധിക്കാമെന്നും പിന്നീടു വേണ്ടിവന്നാൽ അടൂർ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നതുപോലുള്ള റഗുലേറ്ററി കമ്മീഷനെ വയ്ക്കാമെന്നുമുള്ള നിർദേശങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. അതുകൊണ്ടുതന്നെ സമരം നിർത്തിവച്ച് എല്ലാവർക്കും സ്വീകാര്യമാവുന്ന ഒരു അനുരഞ്ജനത്തിലേക്ക് വഴിതുറക്കുകയാണ് സമരത്തിലുള്ള സംഘടന ചെയ്യേണ്ടത്. ഇതാകട്ടെ സർക്കാർ നേരത്തെതന്നെ വ്യക്തമാക്കിയിരുന്ന നിലപാടാണുതാനും. സർക്കാരിന്റെ നിലപാടോ മനോഭാവമോ അല്ല മറിച്ച് ഫെഡറേഷൻ കൈക്കൊണ്ടിട്ടുള്ള ഏകപക്ഷീയ നിലപാടാണ് സ്തംഭനാവസ്ഥ മുറിച്ചുകടക്കുന്നതിനുള്ള തടസ്സം. അത് നീക്കേണ്ടതും അവർ തന്നെയാണെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.