- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കല്ലുവെട്ടുന്ന മഴു ഉപയോഗിച്ച് വാടിക്കൽ രാമകൃഷ്ണനെ വിജയനെന്ന യുവാവ് വെട്ടുന്നു; ആ വിജയനെന്ന യുവാവ് ആണ് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ; പിണറായിയെ പ്രതിയാക്കി കേസ് വീണ്ടും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുമ്മനം
കണ്ണൂർ : വർഷങ്ങൽ 48 കഴിഞ്ഞിട്ടും കേരള രാഷ്ട്കിയത്തിലെ ആദ്യരാഷ്ട്രീയകൊലപാതകത്തിലെ ചുരുളഴിയാത്തത് അഴിക്കണമെന്നാവിശ്യപ്പെട്ട് ബിജെപി. രംഗത്ത്. മുക്യ മന്ത്രി പിണറായി വിജയനെ പ്രതിയാക്കി കേസെടുക്കണമെന്നാവശ്യപ്പെട്ടു ബിജെപി. സംസ്ഥാനാധ്യക്ഷൻ കുമ്മനം രാജശേഖരൻ. കണ്ണൂരിൽ 48 വർഷം മുമ്പ് ജനസംഘം പ്രവർത്തകൻ വാടിക്കൽ രാമകൃഷ്ണൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് പുതിയ കരുനീക്കങ്ങൾ നടക്കുന്നത്. ദൃക്സാക്ഷികളുടെ വെളിപ്പെടുത്തൽ പുറത്തുവന്നതോടെയാണു കേരളത്തിലെ ആദ്യരാഷ്ട്രീയകൊലപാതകം വീണ്ടും സജീവമാകുന്നത്. ഈ കേസിന്റെ പ്രവർത്തനത്തിന് നിയമോപദേശം തേടിയിരിക്കുകയാണെന്നു ബിജെപി. സംസ്ഥാനാധ്യക്ഷൻ കുമ്മനം രാജശേഖരൻ. അന്വേഷണമാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്കും ഡി.ജി.പിക്കുമടക്കം പരാതിയും നൽകിക്കഴിഞ്ഞു. കേസിലെ മുഖ്യപ്രതി പിണറായി വിജയനെതിരേ കോടതിയെ സമീപിക്കാനും പദ്ധതിയുണ്ടെന്നും ബിജെപി പറയുന്നു.1969 ഏപ്രിൽ 28-നു കണ്ണൂരിൽ ആണ് വാടിക്കൽ രാമകൃഷ്ണൻ കൊല്ലപ്പെടുന്നത്. അന്ന മുതൽ കൊലപാതകത്തിൽ പിണറായിക്കു പങ്കുണ്ടെന്ന് ബിജെപി. ആവർത്
കണ്ണൂർ : വർഷങ്ങൽ 48 കഴിഞ്ഞിട്ടും കേരള രാഷ്ട്കിയത്തിലെ ആദ്യരാഷ്ട്രീയകൊലപാതകത്തിലെ ചുരുളഴിയാത്തത് അഴിക്കണമെന്നാവിശ്യപ്പെട്ട് ബിജെപി. രംഗത്ത്.
മുക്യ മന്ത്രി പിണറായി വിജയനെ പ്രതിയാക്കി കേസെടുക്കണമെന്നാവശ്യപ്പെട്ടു ബിജെപി. സംസ്ഥാനാധ്യക്ഷൻ കുമ്മനം രാജശേഖരൻ. കണ്ണൂരിൽ 48 വർഷം മുമ്പ് ജനസംഘം പ്രവർത്തകൻ വാടിക്കൽ രാമകൃഷ്ണൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് പുതിയ കരുനീക്കങ്ങൾ നടക്കുന്നത്. ദൃക്സാക്ഷികളുടെ വെളിപ്പെടുത്തൽ പുറത്തുവന്നതോടെയാണു കേരളത്തിലെ ആദ്യരാഷ്ട്രീയകൊലപാതകം വീണ്ടും സജീവമാകുന്നത്.
ഈ കേസിന്റെ പ്രവർത്തനത്തിന് നിയമോപദേശം തേടിയിരിക്കുകയാണെന്നു ബിജെപി. സംസ്ഥാനാധ്യക്ഷൻ കുമ്മനം രാജശേഖരൻ. അന്വേഷണമാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്കും ഡി.ജി.പിക്കുമടക്കം പരാതിയും നൽകിക്കഴിഞ്ഞു. കേസിലെ മുഖ്യപ്രതി പിണറായി വിജയനെതിരേ കോടതിയെ സമീപിക്കാനും പദ്ധതിയുണ്ടെന്നും ബിജെപി പറയുന്നു.1969 ഏപ്രിൽ 28-നു കണ്ണൂരിൽ ആണ് വാടിക്കൽ രാമകൃഷ്ണൻ കൊല്ലപ്പെടുന്നത്. അന്ന മുതൽ കൊലപാതകത്തിൽ പിണറായിക്കു പങ്കുണ്ടെന്ന് ബിജെപി. ആവർത്തിക്കുന്നതാണ്. വാടിക്കൽ രാമകൃഷ്ണന്റെ കുടുംബവും ഈ വക്കുകൾ ശരിവെക്കുന്നുണ്ട്. കഴിഞ്ഞവർഷം ഒക്ടോബർ 25-നു ഹൈദരാബാദിൽ നടന്ന ആർ.എസ്.എസ്. അഖില ഭാരതീയ കാര്യകാരി മണ്ഡൽ യോഗത്തിലും വാടിക്കൽ കേസ് പുനരന്വേഷിക്കണമെന്ന ആവശ്യമുയർന്നിരുന്നു. ആർ.എസ്.എസ്. ദേശീയ സഹപ്രചാർ പ്രമുഖ് ജെ. നന്ദകുമാറാണ് ഇക്കാര്യം യോഗത്തിൽ അന്ന് ഉന്നയിച്ചത്.
വ്യക്തമായ തെളിവുകളില്ലാത്തതിനാൽ ആണ് കേസിൽ വലിയ താൽപര്യം ആരും കാണിക്കാതിരുന്നത്. വർഷങ്ങൾക്കു മുമ്പു കോടതി തീർപ്പാക്കിയ കേസ് വീണ്ടും കുത്തിപ്പൊക്കാൻ ആരും തയാറായിരുന്നില്ല. എന്നാൽ, വർഷങ്ങൾക്കിപ്പുറം സംഭവം വിവരിച്ചു ദൃക്സാക്ഷികൾ രംഗത്തെത്തിയതോടെയാണു തുടർനടപടിയുമായി മുന്നോട്ടുപോകാൻ ബിജെപി. തീരുമാനിച്ചത്. എം വി രാഘവൻ സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കേയായിരുന്നു തലശേരി വാടിക്കലിൽ ജനസംഘം പ്രവർത്തകൻ രാമകൃഷ്ണൻ വെട്ടേറ്റു മരിക്കുന്നത്. അന്നത്തെ ആ കൊലപാതകത്തിനു തങ്ങൾ സാക്ഷികളായിരുന്നെന്നു രാമകൃഷ്ണന്റെ സുഹൃത്തുക്കളായ ഉമേഷും ബാലകൃഷ്ണനും പറയുന്നു.
അവരുടെ ഭാഷ്യം ഇങ്ങനെ: ഉച്ചകഴിഞ്ഞു മൂന്നോടെ ബാലകൃഷ്ണൻ വാടിക്കൽ സ്‌കൂളിനു സമീപം നിൽക്കുകയായിരുന്നു. ഇപ്പോഴത്തെ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാപിതാവ് എൻ.ബി. രാജഗോപാലിന്റെ നേതൃത്വത്തിൽ സി.പി.എം. ജാഥ വന്നത് അപ്പോഴാണ്. പിന്നെ കണ്ടത് കല്ലുവെട്ടുന്ന മഴു ഉപയോഗിച്ച്, ജനസംഘം പ്രവർത്തകനും തയ്യൽ തൊഴിലാളിയുമായ വാടിക്കൽ രാമകൃഷ്ണനെ ഒരാൾ വെട്ടുന്നതാണ്. വെട്ടുകൊണ്ട രാമകൃഷ്ണൻ നിലത്തുവീണു. സമീപം കണ്ടതു വിജയനെന്ന യുവാവിനെയാണ്.
അക്കാലത്തു സി.പി.എം. യുവജനവിഭാഗമായിരുന്ന കെ.എസ്.വൈ.എഫിന്റെ പ്രവർത്തകനായിരുന്നു വിജയൻ. പിന്നീടാണു ആ വിജയൻ പിണറായി വിജയനായി മാറിയത്. സംഭവത്തിൽ വിജയനാണു മുഖ്യപ്രതിയെന്ന് അന്നേ അറിയാമായിരുന്നെന്ന് ഉമേഷ് പറയുന്നു. മഴുകൊണ്ടുള്ള വെട്ടേറ്റ് ആന്തരാവയവങ്ങൾ പുറത്തുവന്ന രാമകൃഷണനെ ജോണിയെന്ന ആളുടെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതാണു പിന്നെ കണ്ടതെന്നും ഉമേഷ് പറയുന്നു