- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ സന്ദർശനം സാധാരണയിൽ കവിഞ്ഞ പൊലീസ് സന്നാഹത്തോടെയാണ്; അനുകൂല മാധ്യമങ്ങളുടെ സഹായത്തോടെ സത്യം മൂടിവെക്കാൻ കഴിയാത്തതിന്റെ നൈരാശ്യമാണ് മാധ്യമ പ്രവർത്തകരെ ആക്രമിച്ചു നിശബ്ദരാക്കാം എന്ന ചിന്തയിലേക്കു നയിക്കുന്നത്; മാധ്യമപ്രവർത്തകരെ അടിമുടി വിമർശിക്കുന്ന പിണറായിയെ തിരിഞ്ഞു കൊത്തുന്ന പഴയ ഫേസ്‌ബുക്ക് പോസ്റ്റുകൾ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഏതാനും ദിവസങ്ങളായി മാധ്യമ പ്രവർത്തകരെ കടുത്ത ഭാഷയിൽ വിമർശിക്കുകയാണ് ചെയ്യുന്നത്. അതിന് അദ്ദേഹം പറയുന്ന കാരണങ്ങൾ വിചിത്രമാണ് താനും. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് വേണ്ടി കൂടുതൽ പൊലീസുകാരെ നിയോഗിക്കുന്നതിനെതിരെയും മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കുന്നതിന് എതിരെയും ശക്തിയുക്തം പ്രതികരണം നടത്തിയ വ്യക്തിയാണ് ഇപ്പോഴത്തെ കേരളാ മുഖ്യമന്ത്രി. ഇന്ന് മാധ്യമങ്ങൾ തന്റെ സർക്കാറിനെ വിമർശിക്കുന്നത് കേരളത്തെ അപമാനിക്കാനാണെന്ന് പോലും മുഖ്യമന്ത്രി പറഞ്ഞു കഴിഞ്ഞു. ഇങ്ങനെ മാധ്യമങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിക്കുന്ന മുഖ്യമന്ത്രിക്ക് സൈബർ ലോകത്ത് തിരിച്ചടിയാകുകയാണ് അദ്ദേഹത്തിന്റെ പഴയ ഫേസ്‌ബുക്ക് പോസ്റ്റുകൾ. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന വേളയിലാണ് പിണറായി അദ്ദേഹത്തിന്റെ സുരക്ഷയെ അടക്കം വിമർശിച്ചു പോസ്റ്റിട്ടത്. ഇതോടൊപ്പം മാധ്യമങ്ങളുടെ നിലപാടുകളെ പിന്തുണച്ചു കൊണ്ടുമാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. പെരുമ്പാവൂരിൽ ജിഷ വധക്കേസിന്റെ വേളയിൽ ജിഷയുടെ വീടു സന്ദർശിക്കാ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഏതാനും ദിവസങ്ങളായി മാധ്യമ പ്രവർത്തകരെ കടുത്ത ഭാഷയിൽ വിമർശിക്കുകയാണ് ചെയ്യുന്നത്. അതിന് അദ്ദേഹം പറയുന്ന കാരണങ്ങൾ വിചിത്രമാണ് താനും. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് വേണ്ടി കൂടുതൽ പൊലീസുകാരെ നിയോഗിക്കുന്നതിനെതിരെയും മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കുന്നതിന് എതിരെയും ശക്തിയുക്തം പ്രതികരണം നടത്തിയ വ്യക്തിയാണ് ഇപ്പോഴത്തെ കേരളാ മുഖ്യമന്ത്രി. ഇന്ന് മാധ്യമങ്ങൾ തന്റെ സർക്കാറിനെ വിമർശിക്കുന്നത് കേരളത്തെ അപമാനിക്കാനാണെന്ന് പോലും മുഖ്യമന്ത്രി പറഞ്ഞു കഴിഞ്ഞു.
ഇങ്ങനെ മാധ്യമങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിക്കുന്ന മുഖ്യമന്ത്രിക്ക് സൈബർ ലോകത്ത് തിരിച്ചടിയാകുകയാണ് അദ്ദേഹത്തിന്റെ പഴയ ഫേസ്‌ബുക്ക് പോസ്റ്റുകൾ. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന വേളയിലാണ് പിണറായി അദ്ദേഹത്തിന്റെ സുരക്ഷയെ അടക്കം വിമർശിച്ചു പോസ്റ്റിട്ടത്. ഇതോടൊപ്പം മാധ്യമങ്ങളുടെ നിലപാടുകളെ പിന്തുണച്ചു കൊണ്ടുമാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. പെരുമ്പാവൂരിൽ ജിഷ വധക്കേസിന്റെ വേളയിൽ ജിഷയുടെ വീടു സന്ദർശിക്കാൻ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി എത്തിയപ്പോൾ മാധ്യമങ്ങൾക്ക് നേരെ ഉണ്ടായ ചെറിയ ഉന്തും തള്ളിനെയും അടക്കം വിമർശിച്ചു കൊണ്ടാണ് അന്ന് പിണറായി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്.
എന്നാൽ അന്ന് രാഷ്ട്രീയ അവസരവാദത്തിന്റെ ഭാഗമായി പറഞ്ഞ വാക്കുകൾ മുഴുവൻ പിണറായിക്ക് വിഴുങ്ങേണ്ട അവസ്ഥയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കടുത്ത വിമർശനം സോഷ്യൽ മീഡിയയിലും ഉയരുന്നുണ്ട്. പിണറായിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന് താഴെ ഇരട്ടത്താപ്പിന്റെ പേരോ പിണറായി വിജയൻ എന്നു ചൂണ്ടിക്കാട്ടിയാണ് വിമർശനം.
പിണറായി വിജയന്റെ പഴയ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:
സർക്കാരിന്റെ ദുർനടപ്പും കെടുകാര്യസ്ഥതയും മാധ്യമ പ്രവർത്തകരെ തല്ലിയൊതുക്കി മറച്ചു പിടിക്കാം എന്നത് ഉമ്മൻ ചാണ്ടിയുടെ വ്യാമോഹം മാത്രമാണ്. പെരുമ്പാവൂരിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും പൊലീസ് നോക്കി നിൽക്കെയുമാണ് മാധ്യമ പ്രവര്ത്തകരെ യൂത്തുകൊണ്ഗ്രസ്സുകാർ കയ്യേറ്റം ചെയ്തത് വളരെ ഗൗരവമുള്ള വിവരങ്ങളാണ് അവിടെ നിന്ന് ലഭിക്കുന്നത്.
ജിഷയുടെ അമ്മ ചികിത്സയിൽ കഴിയുന്ന പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ മുഖ്യമന്ത്രിയുടെ സന്ദർശനം സാധാരണയിൽ കവിഞ്ഞ പൊലീസ് സന്നാഹത്തോടെയാണ്. ഒപ്പം യൂത്ത് കോൺഗ്രസുകാർ വേറെയും. ജിഷയുടെ മാതാവിന്റെ ചോദ്യങ്ങൾക്ക് പുറത്തേക്കു വന്ന മുഖ്യമന്ത്രിയോട് ചോദ്യം ഉന്നയിച്ച റിപ്പോർട്ടർക്കുനേരെ യൂത്ത് കോൺഗ്രസുകാർ ചാടി വീണു. ദ്യശ്യമാധ്യമപ്രവർത്തകരുടെ മൈക്കും ക്യാമറയും പിടിച്ചുവാങ്ങാനും സ്ഥലത്തുനിന്നും തള്ളിമാറാറാനും നീക്കം നടന്നു. പോസ്റ്റുമോർട്ടം നടത്തിയത് പി ജി വിദ്യാർത്ഥിനിയാണെന്ന വെളിപ്പെടുത്തലുകളെക്കുറിച്ച് ചോദ്യമുയർന്ന ഉടനെയായിരുന്നു കോൺഗ്രസ്സ് പ്രവർത്തകർ മാധ്യപ്രവർത്തകർക്കുനേരെ ചാടി വീണത്. മറ്റു മാധ്യമപ്രവർത്തകരെയും ആക്രമിച്ചു. പലരെയും തള്ളി നിലത്തിട്ടു തല്ലി.
സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിക്കുന്നത്. അതിനു ഉമ്മൻ ചാണ്ടി നേരിട്ട് കാർമ്മികത്വം വഹിക്കുകയാണ്. പൊലീസ് സംവിധാനം മുഖ്യമന്ത്രിക്ക് അകമ്പടി സേവിക്കാൻ മാത്രമുള്ളതല്ല. പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാനുള്ളതാണ്. ഭരണ കക്ഷിക്കാർ മാധ്യമ പ്രവർത്തകരെ ആക്രമിക്കുമ്പോൾ തടയാൻ ബാധ്യതപ്പെട്ട പൊലീസുകാർ അതിനു തയാറാകാതിരുന്നത്, മുഖ്യമന്ത്രിയുടെ ഇംഗിതം അതാണ് എന്നതുകൊണ്ടാണ്.
അനുകൂല മാധ്യമങ്ങളുടെ സഹായത്തോടെ ജനങ്ങളിൽ നിന്ന് സത്യം മൂടിവെക്കാൻ കഴിയാത്തതിന്റെ നൈരാശ്യമാണ് മാധ്യമ പ്രവർത്തകരെ ആക്രമിച്ചു നിശബ്ദരാക്കാം എന്ന ചിന്തയിലേക്കു നയിക്കുന്നത്. അതുകൊണ്ട് രക്ഷപ്പെടാം എന്ന് ഉമ്മൻ ചാണ്ടി കരുതരുത്.-