- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിത മതിലിൽ വർഗീയത കലർത്തി പൊളിക്കാൻ നോക്കുന്നവർ പരാജയപ്പെടും; ഇപ്പോൾ നടക്കുന്ന തെറ്റിദ്ധരിപ്പിക്കൽ അതിരികടക്കുന്നു; ന്യൂനപക്ഷ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം സ്ത്രീകളെയും ഉൾക്കൊള്ളിക്കും; പുതുവർഷദിനത്തിലെ മതിൽ അതിഗംഭീരമായ വിജയമായിരിക്കുമെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: പുതുവർഷ ദിനത്തിൽ സംസ്ഥാനത്ത് ഉയരുന്ന വനിത മതിൽ ഒരു വൻ വിജയമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് മനസ്സിലായതോടെയാണ് ചില സ്ഥാപിത താൽപര്യക്കാർ എതിർപ്പുമായും വിവിധ തരത്തിലുള്ള നുണ പ്രചരണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. തെറ്റിദ്ധരിപ്പിക്കൽ അതിരുകടക്കുന്നുവെന്നും മുഖ്യമനത്രി പറഞ്ഞു. ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം സ്ത്രീകളെയും ഉൾക്കൊള്ളുന്നതായിരിക്കും വനിതാ മതിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വനിതാ മതിൽ വനിതകളുടേതു മാത്രമായിരിക്കും. അതിൽ ആർക്കും സംശയം വേണ്ട. സമൂഹത്തിലെ സ്ത്രീകളുടെയാകെ പരിച്ഛേദം എന്ന നിലയിൽ രൂപപ്പെടുന്ന വനിതാ മതിലിനെ വർഗീയത കലർത്തി പൊളിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. അത് വിലപ്പോവില്ല എന്ന് വനിതാ മതിൽ തന്നെ ജനുവരി ഒന്നിന് തെളിയിക്കുമെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പേജിലൂടെ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം 'വനിതാ മതിൽ അതിഗംഭീരമായ വിജയമാകാൻ പോകുന്നു എന്നുറപ്പായതോടെ അതിൽ പരിഭ്രാന്തി പൂണ്ട സ്ഥാപിത രാഷ്ട്രീയ ത
തിരുവനന്തപുരം: പുതുവർഷ ദിനത്തിൽ സംസ്ഥാനത്ത് ഉയരുന്ന വനിത മതിൽ ഒരു വൻ വിജയമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് മനസ്സിലായതോടെയാണ് ചില സ്ഥാപിത താൽപര്യക്കാർ എതിർപ്പുമായും വിവിധ തരത്തിലുള്ള നുണ പ്രചരണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. തെറ്റിദ്ധരിപ്പിക്കൽ അതിരുകടക്കുന്നുവെന്നും മുഖ്യമനത്രി പറഞ്ഞു.
ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം സ്ത്രീകളെയും ഉൾക്കൊള്ളുന്നതായിരിക്കും വനിതാ മതിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വനിതാ മതിൽ വനിതകളുടേതു മാത്രമായിരിക്കും. അതിൽ ആർക്കും സംശയം വേണ്ട. സമൂഹത്തിലെ സ്ത്രീകളുടെയാകെ പരിച്ഛേദം എന്ന നിലയിൽ രൂപപ്പെടുന്ന വനിതാ മതിലിനെ വർഗീയത കലർത്തി പൊളിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. അത് വിലപ്പോവില്ല എന്ന് വനിതാ മതിൽ തന്നെ ജനുവരി ഒന്നിന് തെളിയിക്കുമെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പേജിലൂടെ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
'വനിതാ മതിൽ അതിഗംഭീരമായ വിജയമാകാൻ പോകുന്നു എന്നുറപ്പായതോടെ അതിൽ പരിഭ്രാന്തി പൂണ്ട സ്ഥാപിത രാഷ്ട്രീയ താത്പര്യക്കാർ വ്യാപകമായി തെറ്റിദ്ധാരണ പടർത്താൻ ശ്രമിക്കുകയാണ്. ഉമ്മൻ ചാണ്ടിയുടെ പ്രസ്താവനയും തെറ്റിദ്ധാരണ പടർത്താൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്.
നവോത്ഥാനത്തിന്റെ തുടർച്ച ലക്ഷ്യം വെച്ചുകൊണ്ട് നടത്തുന്ന മുന്നേറ്റം എന്ന നിലയ്ക്ക് വനിതാ മതിലിൽ എല്ലാ വിഭാഗത്തിൽപ്പെട്ട സ്ത്രീകളും വൻതോതിൽ അണിനിരക്കും എന്നത് വ്യക്തമാണ്. വിവിധ വിഭാഗങ്ങളിലുള്ള സ്ത്രീകൾ സ്ത്രീസമത്വപ്രശ്നം മുൻനിർത്തിയുള്ള ഈ മുന്നേറ്റത്തിൽ പങ്കെടുക്കാൻ സ്വമേധയാ എത്തുന്നു എന്നത് സ്ഥാപിത താത്പര്യക്കാരെ ഒട്ടൊന്നുമല്ല പരിഭ്രാന്തരാക്കുന്നത്. ഈ പരിഭ്രാന്തിയിൽ നിന്ന് ഉടലെടുക്കുന്നതാണ് അസത്യപ്രചാരണങ്ങളും തെറ്റിദ്ധരിപ്പിക്കൽ തന്ത്രങ്ങളും.
സർക്കാർ ഖജനാവിൽ നിന്നുള്ള പണം വനിതാ മതിൽ രൂപപ്പെടുത്തുന്നതിനായി ഉപയോഗിക്കില്ല എന്നത് ആവർത്തിച്ച് വ്യക്തമാക്കിയതാണ്. എന്നിട്ടും സർക്കാർ പണം കൊണ്ടാണ് വനിതാ മതിൽ ഉയർത്താൻ പോകുന്നത് എന്ന നുണ ആവർത്തിച്ചുകൊണ്ടിരിക്കുന്നു.
അസത്യം പലകുറി ആവർത്തിച്ചാൽ ചിലരെങ്കിലും അത് സത്യമാണെന്നു കരുതുമെന്ന ചിന്തയാവണം ഇവരെ നയിക്കുന്നത്. കോടതിയിൽ കൊടുത്ത ഒരു രേഖയെക്കുറിച്ച് പറഞ്ഞുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ, സർക്കാർ പണമുപയോഗിച്ച് വനിതാ മതിൽ ഉണ്ടാക്കില്ല എന്നു വ്യക്തമാക്കിയിട്ടുള്ളതാണ്. തെറ്റിദ്ധരിപ്പിക്കൽ എല്ലാ അതിരും വിടുന്ന നിലയിലാവുകയാണ്.'
ജാതിമത വേർതിരിവുകൾക്കതീതമായി സ്ത്രീകളൊന്നാകെ പങ്കെടുക്കും എന്നു വന്നതോടെ അതിൽ ഒരുവിഭാഗത്തെയെങ്കിലും പിന്തിരിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ് തെറ്റിദ്ധാരണ പടർത്തൽ. ഇത് വിജയിക്കാൻ പോകുന്നില്ല. ഏതായാലും അസത്യപ്രചാരണങ്ങളും തെറ്റിദ്ധരിപ്പിക്കലുകളും വനിതാ മതിൽ വൻതോതിൽ വിജയിക്കാൻ പോകുന്നു എന്നതിലുള്ള പ്രതിപക്ഷത്തിന്റെ ഉൽക്കണ്ഠയെയാണ് വെളിവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.