- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാറിൽ തൊട്ടതെല്ലാം പിഴച്ചോ? പിള്ളയ്ക്ക് എന്തിന് കാബിനെറ്റ് പദവി? സെൻകുമാർ കേസിലെ വിധി കരണത്തേറ്റ അടിയായോ? സർക്കാറിന്റെ വികസന പ്രവർത്തനങ്ങൾ മറച്ചുവെക്കാൻ മാധ്യമങ്ങൾ മനപ്പൂർവം വിവാദകൃഷി നടത്തുകയാണോ? പിണറായി സർക്കാർ ഒരു വർഷം പൂർത്തിയാകുമ്പോൾ കേരളം എങ്ങനെ വിലയിരുത്തുന്നു? മറുനാടൻ സർവേയിൽ പങ്കെടുക്കാം
തിരുവനന്തപുരം: അഴിമതി ആരോപണങ്ങളിൽ മുങ്ങിയ യുഡിഎഫ് സർക്കാറിൽ നിന്നും മനംമടുത്താണ് കേരള ജനത പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫിനെ അധികാരത്തിലേറ്റിയത്. നട്ടെല്ലുള്ള മുഖ്യമന്ത്രിയായി പിണറായി മാറുമെന്ന് പ്രതീക്ഷിച്ചവർ ഏറെയാണ്. എന്നാൽ, ഭരണം ഒരു വർഷം പിന്നിടുമ്പോൾ സർക്കാറിന്റെ നേട്ടങ്ങളേക്കാൾ ഏറെ വിവാദങ്ങളാണ് നിറഞ്ഞു നിന്നത്. മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പ് തന്നെയാണ് ഏറ്റവും അധികം വിവാദങ്ങളിൽ ചെന്നു ചാടിയതും. വിവാദങ്ങൾക്ക് ഒരു വശത്തുകൊഴുക്കുമ്പോൾ തന്നെ സാമൂഹ്യക്ഷേമ രംഗത്ത് ചില മികച്ച നേട്ടങ്ങളും ഈ സർക്കാറിന്റേതായുണ്ട്. സാമൂഹ്യക്ഷേമ രംഗത്താണ് ഈ മികച്ച നേട്ടങ്ങൾ. എല്ലാം ശരായിക്കാം എന്നു രാഷ്ട്രീയ മുദ്രാവാക്യം മുന്നോട്ടു വെച്ച് അധികാരത്തിൽ കയറിയ ഇടതു സർക്കാർ ഒരു വർഷം പിന്നിടുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശരിയാക്കി? സർക്കാർ ഒരു വർഷം പൂർത്തിയാക്കുന്ന വേളയിൽ മറുനാടൻ മലയാളി ഓൺലൈൻ സർവേയിൽ കൂടി വായനക്കാരുടെ അഭിപ്രായം തേടുകയാണ്. മറുനാടൻ മലയാളി സർവേയിൽ പങ്കെടുക്കാൻ ഇവിടെ ക്ലിക് ചെയ്യുക ചാനൽ ബ
തിരുവനന്തപുരം: അഴിമതി ആരോപണങ്ങളിൽ മുങ്ങിയ യുഡിഎഫ് സർക്കാറിൽ നിന്നും മനംമടുത്താണ് കേരള ജനത പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫിനെ അധികാരത്തിലേറ്റിയത്. നട്ടെല്ലുള്ള മുഖ്യമന്ത്രിയായി പിണറായി മാറുമെന്ന് പ്രതീക്ഷിച്ചവർ ഏറെയാണ്. എന്നാൽ, ഭരണം ഒരു വർഷം പിന്നിടുമ്പോൾ സർക്കാറിന്റെ നേട്ടങ്ങളേക്കാൾ ഏറെ വിവാദങ്ങളാണ് നിറഞ്ഞു നിന്നത്. മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പ് തന്നെയാണ് ഏറ്റവും അധികം വിവാദങ്ങളിൽ ചെന്നു ചാടിയതും. വിവാദങ്ങൾക്ക് ഒരു വശത്തുകൊഴുക്കുമ്പോൾ തന്നെ സാമൂഹ്യക്ഷേമ രംഗത്ത് ചില മികച്ച നേട്ടങ്ങളും ഈ സർക്കാറിന്റേതായുണ്ട്. സാമൂഹ്യക്ഷേമ രംഗത്താണ് ഈ മികച്ച നേട്ടങ്ങൾ. എല്ലാം ശരായിക്കാം എന്നു രാഷ്ട്രീയ മുദ്രാവാക്യം മുന്നോട്ടു വെച്ച് അധികാരത്തിൽ കയറിയ ഇടതു സർക്കാർ ഒരു വർഷം പിന്നിടുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശരിയാക്കി? സർക്കാർ ഒരു വർഷം പൂർത്തിയാക്കുന്ന വേളയിൽ മറുനാടൻ മലയാളി ഓൺലൈൻ സർവേയിൽ കൂടി വായനക്കാരുടെ അഭിപ്രായം തേടുകയാണ്.
ചാനൽ ബ്രേക്കിങ് ന്യൂസുകൾക്കും പത്ര വാർത്തകൾക്കും അപ്പുറം കേരളത്തിലെ ജനങ്ങൾ എങ്ങനെയാണ് പിണറായി സർക്കാരിനെ കാണുന്നത് എന്നു കണ്ടെത്താനുള്ള സർവ്വേയാണ് മറുനാടൻ നടത്തുന്നത്. ഇന്നു മുതൽ നാല് ദിവസം ഈ സർവ്വേയിൽ പങ്കെടുത്ത് വായനക്കാർക്ക് വോട്ട് രേഖപ്പെടുത്താം. അന്തിമ ഫലം പ്രസിദ്ധീകരിക്കും മുമ്പ് സർവേയിലെ അഭിപ്രായ സൂചനകളെ കുറിച്ച് വാർത്തകൾ നൽകുന്നതായിരിക്കും. സർക്കാറിന്റെ ഒന്നാം വാർഷിക ദിവസമായ മെയ് 25ന് പൂർണമായും സർവേ ഫലം പ്രസിദ്ധീകരിക്കുന്നതാണ്.
അഴിമതിക്കെതിരെ വൻ വിപ്ലവം ഉണ്ടാകുമെന്ന പ്രതീക്ഷ നൽകിയാണ് പിണറായി മുഖ്യമന്ത്രിയായത്. വികസന കാര്യത്തിൽ ഉമ്മൻ ചാണ്ടിയെയും തോല്പിക്കുന്ന ഇച്ഛാശക്തി അദ്ദേഹം കാട്ടുമെന്ന് പ്രതീക്ഷിച്ചവരും ഏറെയാണ്. എന്നാൽ, ഈ പ്രതീക്ഷകളിൽ എത്രകണ്ട് നിറവേറ്റാൻ മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാറിനായി? ഒരു വർഷം തികയ്ക്കുന്ന പിണറായി സർക്കാറിന് തുടക്കത്തിലുണ്ടായ ഊർജ്ജം പിന്നീട് ലഭിച്ചോ? ഇതേക്കുറിച്ചുള്ള പൊതുജന അഭിപ്രായമാണ് മറുനാടൻ തേടുന്നത്. മാധ്യമങ്ങളിലൂടെ പുറത്തുവന്ന വിവാദങ്ങൾ പരിഗണിക്കുമ്പോൾ കടുത്ത ഇടതു അനുഭാവികൾ പോലും ഈ സർക്കാറിന് ഫുൾമാർക്ക് നൽകാൻ സാധ്യതയില്ല. ഇതിന് പ്രധാന കാരണം സർക്കാറിന്റെ പ്രതിച്ഛായ കെടുത്തിയ രണ്ട് മന്ത്രിമാരുടെ വിവാദമായ രാജികളാണ്. ബന്ധു നിയമന വിവാദത്തിൽ കുടുങ്ങി ഇ പി ജയരാജന് രാജി വെക്കേണ്ടി വന്നു. അധികം വൈകാതെ ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ മംഗളം ചാനലിന്റെ ഹണി ട്രാപ്പിലും കുടുങ്ങി സ്ഥാനം പോയി.
ഇവിടെയും നിന്നില്ല വിവാദങ്ങൾ. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി എം കെ ദാമോദരനെ നിയമിച്ചതും അടക്കമുള്ള വിഷയങ്ങളും വിവാദത്തിലായി. നിലമ്പൂരിലെ മാവോയിസ്റ്റുകളുടെ കൊലപാതകവും ജിഷ്ണു കേസിലെ നിലപാടുകളും സർക്കാറിനെ തീർത്തും പ്രതിരോധത്തിലാക്കി. ഇതിനിടെ ഉദ്യോഗസ്ഥ തലത്തിലെ ചേരിപ്പോരും പിണറായി വിജയന് തലവേദന ഏറെയുണ്ടാക്കി. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസുമായുള്ള ഉദ്യോഗസ്ഥ ഏറ്റുമുട്ടലാണ് സർക്കാറിനെ ഏറെ വലച്ചത്. ഒടുവിൽ ജേക്കബ് തോമസിന് പടിയിറങ്ങേണ്ടിയും വന്നു. ഉദ്യോഗസ്ഥ തലത്തിലെ ചീത്തപ്പേര് മുറുകിയ വേളയിലാണ് ഡിജിപി സെൻകുമാറിന് നീക്കിയ നടപടിക്ക് മരവിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. ഇത് സർക്കാറിനെ സംബന്ധിച്ചിടത്തോളം കനത്ത പ്രഹരമാണ് ഏൽപ്പിച്ചത്.
ജിഷ്ണു പ്രണോയി കേസിലെ വിവാദങ്ങളും ഇടതു സർക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചു. ഡിജിപിയെ കാണാൻ എത്തിയ മഹിജയെ തടഞ്ഞതും വഴിയിൽ പൊലീസ് വലിച്ചിഴച്ചതും കേരളത്തിന്റെ മനസ്സാക്ഷിയെ നോവിപ്പിച്ച സംഭവങ്ങളായി. മുൻ വി എസ് സർക്കാർ തുടങ്ങി വെച്ച മൂന്നാർ ഓപ്പറേഷനിലെ പ്രേതങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനെയും പിടികൂടുന്ന കാഴ്‌ച്ച പിന്നീട് നാം കണ്ടു. ഇരട്ടചങ്കൻ എന്ന് ആരാധകർ വിളിക്കുമ്പോഴും മൂന്നാറിൽ കുരിശു കണ്ട് പേടിക്കുകയായിരുന്നു പിണറായി വിജയൻ. ഈ ഭയപ്പാടിന് പിന്നിൽ, മൂന്നാറിലെ കയ്യേറ്റക്കാരെ സംരക്ഷിക്കലാണെന്ന വ്യാഖ്യാനവും ശക്തമാകുകയാണ് ഉണ്ടായത്. മൂന്നാർ വിവാദത്തിന് പിന്നാലെ പൊമ്പിളെ ഒരുമൈ സമരക്കാരെ അധിക്ഷേപിക്കുന്ന വിധത്തിൽ മന്ത്രി എം എം മണി നടത്തിയ പ്രസംഗവും വിവാദത്തിലായി.
അഴിമതിക്കെതിരെ പടപൊരുതി അധികാരത്തിൽ കയറിയ പിണറായി സർക്കാർ ഒടുവിൽ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ആർ ബാലകൃഷ്ണ പിള്ളക്ക് കാബിനെറ്റ് പദവിയോടെ മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാനായി നിയമിച്ചു. ഇടതു അണികളെ പോലും നിശബ്ദരാക്കിയ നടപടിയായി പോയി ഈ തീരുമാനം. വെറുതേ വഴിയേ പോയെ വിവാദങ്ങൾ ഏണിവെച്ച് പിടിക്കുന്ന കാഴ്‌ച്ചയാണ് ഏറ്റവും ഒടുവിൽ കേരളം കണ്ടത്. കൊച്ചി മെട്രോയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടായിരുന്നു ഇത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുന്നതിന് പകരം മുഖ്യമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യുമെന്ന മന്ത്ര കടകംപള്ളി പറഞ്ഞത് വെറുതേ വിവാദം ക്ഷണിച്ചു വരുത്തലായി.
ഇതിനിടെ സർക്കാറിന്റെ വികസന പദ്ധതികൾ മാധ്യമങ്ങൾ കണ്ടില്ലെന്നു നടിച്ചു എന്ന ആക്ഷേപവും ശക്തമായി. വിവാദപ്പെരുമഴയിൽപ്പെട്ട് മുങ്ങിപ്പോയ നിരവധി നല്ലകാര്യങ്ങളും മുങ്ങിപ്പോകുന്ന കാഴ്‌ച്ചയാണ് കേരളം കണ്ടത്. കാർഷികരംഗത്തും വ്യാവസായിക രംഗത്തും തൊഴിൽരംഗത്തുമെല്ലാം താഴേത്തട്ടിൽ ഉണർവുണ്ടാക്കാൻ പിണറായി സർക്കാറിന് സാധിച്ചു എന്നാണ് വിലയിരുത്തുന്നത്. കശുവണ്ടി മേഖലയിൽ തൊഴിൽ ദിനങ്ങൾ ഉണ്ടാക്കാൻ സാധിച്ചത് വലിയൊരു നേട്ടമായി. തരിശുഭൂമികളിൽ കൃഷിയിറക്കാൻ തീരുമാനിച്ചതും വലിയൊരു മുന്നേറ്റമാണ് ഉണ്ടാക്കിയത്. പാവപ്പെട്ടവരുടെ ഏക ആശ്രയമായ ക്ഷേമപെൻഷനുകൾ കുടിശ്ശിക തീർത്ത് നൽകിത്തുടങ്ങിയത്, വിദ്യാഭ്യാസ വായ്‌പ്പയുടെ പലിശബാധ്യത ഏറ്റെടുത്തത് തുടങ്ങിയ കാര്യങ്ങൾ എൽഡിഎഫ് സർക്കാറിന്റെ തിളങ്ങുന്ന നേട്ടങ്ങളായി മാറി.
സ്‌കൂൾ യൂണിഫോറം കൈത്തറിയിലൂടെ നൽകിയതും എൽഡിഎഫിന്റെ മികച്ചൊരു പദ്ധതിയായാണ് വിലയിരുത്തുന്നത്. അടുത്തവർഷം യുപി സ്‌കൂളിലെ വിദ്യാർത്ഥികൾക്കുകൂടി നൽകാൻ കഴിയണം എന്ന് സർക്കാർ ആഗ്രഹിക്കുന്നു. ഇത് കൂടുതൽ പേരുടെ തൊഴിൽ ഉറപ്പാക്കും. രണ്ടുലക്ഷം തൊഴിദിനങ്ങൾ വർധിച്ചിട്ടുണ്ടെന്നും സർക്കാർ അവകാശപ്പെടുന്നു. ദേശീയപാതാ വികസനം, എൽഎൻജി പൈപ്പ് ലൈൻ പദ്ധതി, കൂടംകുളം വൈദ്യുതി ലൈൻ പദ്ധതി തുടങ്ങിയവയിലെല്ലാം സർക്കാർ ഇടപെട്ടിട്ടുണ്ട്. റെയിൽവെ, സിവിൽ ഏവിയേഷൻ മേഖലയിൽ വലിയ വികസന കുതിപ്പിന് തുടക്കമിട്ടു. അടിസ്ഥാന വികസനത്തിന് സാമ്പത്തിക സമാഹരണത്തിന് കിഫ്ബി എന്ന നൂതന സംവിധാനം പ്രായോഗികമാക്കി. 6500 കോടി രൂപ മുതൽമുടക്കുള്ള തീരദേശ ഹൈവേയും, 3500 കോടി രൂപ മുതൽ മുടക്കുള്ള മലയോര ഹൈവേയും കേരളത്തിന്റെ മുഖച്ഛായതന്നെ മാറ്റുമെന്നാണ് പ്രതീക്ഷ. ഈ പദ്ധതികൾ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
ഇങ്ങനെ വികസനവും വിവാദങ്ങളും നിറഞ്ഞു നിന്ന പിണറായി വിജയൻ സർക്കാറിന്റെ ഒരു വർഷത്തെ നേട്ടങ്ങൾക്കും കോട്ടങ്ങൾക്കും മാർക്കിടാനാണ് മറുനാടൻ മലയാളി സർവേ സംഘടിപ്പിക്കുന്നത്. 25 ചോദ്യങ്ങളാണ് മറുനാടൻ സർവേക്കായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ ചോദ്യങ്ങളിലും നിങ്ങളുടെ അഭിപ്രായം ഒപ്ഷനിൽ ക്ലിക് ചെയ്തു രേഖപ്പെടുത്താം. ഈ വാർത്തയ്‌ക്കൊപ്പം നൽകിയ ലിങ്കിൽ ക്ലിക് ചെയ്ത് സർവേയിൽ പങ്കാളികളാകാം. നിങ്ങളുട ജിമെയ്ൽ അക്കൗണ്ട് ഓപ്പൺ ചെയ്ത ശേഷം വേണം വോട്ട് രേഖപ്പെടുത്താൻ. മുൻകാലങ്ങളിലെ മറുനാടൻ സർവേകളിലേതു പോലെ എൽഡിഎഫ് സർക്കാറിന്റെ ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന ഈ സർവേയിലും വായനക്കാരുടെ സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.
നിങ്ങളുടെ ജിമെയിൽ വിലാസം ലോഗിൻ ചെയ്താൽ മാത്രമെ വോട്ട് ചെയ്യാൻ സാധിക്കു, നിങ്ങളുടെ കമ്പ്യൂട്ടറിൽ ഓട്ടോമാറ്റിക്കലി ലോഗിൻ ചെയ്യുന്നതാണെങ്കിൽ പ്രശ്‌നമില്ല. അതുപോലെ ഒരു ഐപി ആഡ്രസിൽ നിന്നും ഒരാൾക്ക് മാത്രമെ വോട്ട് ചെയ്യാൻ പറ്റു.