എംഎം മണിയുടെ പ്രസംഗത്തിൽ സ്ത്രീവിരുദ്ധമായി ഒന്നുമില്ലെന്ന് മുഖ്യമന്ത്രി; അന്വേഷണം നടത്തിയാണ് കേസെടുക്കേണ്ടെന്ന് തീരുമാനിച്ചത്; കൈയേറ്റം ഒഴിപ്പിക്കുന്നതിന് മാണി തടസം നിന്നിട്ടില്ലെന്നും മുഖ്യമന്ത്രി
വൈദ്യുതി മന്ത്രി എംഎം മണിയുടെ പ്രസംഗത്തിൽ സ്ത്രീവിരുദ്ധമായി ഒന്നുമില്ലെന്ന് മുഖ്യമന്ത്രി. പൊലീസ് ഇതിനെക്കുറിച്ച് അന്വേഷണം നടത്തിയാണ് കേസെടുക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്. ഇടുക്കിയിലെ കൈയേറ്റം ഒഴിപ്പിക്കൽ നടപടികളുമായി ബന്ധപ്പെട്ട് മന്ത്രി മണി തടസം നിന്നിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. സെൻകുമാർ കേസിൽ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ കോടതിയിൽ പോയത്. എത്ര രൂപ ഇതിനായി ചെലവായി എന്നത് പിന്നീട് അറിയിക്കാമെന്നും പൊലീസിലെ അച്ചടക്കലംഘനം ഒരിക്കലും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. മൂന്നാറിലെ പെമ്പിളൈ ഒരുമൈ തൊഴിലാളികളെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു മന്ത്രി മണിയുടെ പ്രസംഗം. ഇതേത്തുടർന്ന് മന്ത്രി മണിയെ പാർട്ടി പരസ്യമായി ശാസിക്കുകയും ചെയ്തിരുന്നു.
- Share
- Tweet
- Telegram
- LinkedIniiiii
വൈദ്യുതി മന്ത്രി എംഎം മണിയുടെ പ്രസംഗത്തിൽ സ്ത്രീവിരുദ്ധമായി ഒന്നുമില്ലെന്ന് മുഖ്യമന്ത്രി. പൊലീസ് ഇതിനെക്കുറിച്ച് അന്വേഷണം നടത്തിയാണ് കേസെടുക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്.
ഇടുക്കിയിലെ കൈയേറ്റം ഒഴിപ്പിക്കൽ നടപടികളുമായി ബന്ധപ്പെട്ട് മന്ത്രി മണി തടസം നിന്നിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. സെൻകുമാർ കേസിൽ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ കോടതിയിൽ പോയത്.
എത്ര രൂപ ഇതിനായി ചെലവായി എന്നത് പിന്നീട് അറിയിക്കാമെന്നും പൊലീസിലെ അച്ചടക്കലംഘനം ഒരിക്കലും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
മൂന്നാറിലെ പെമ്പിളൈ ഒരുമൈ തൊഴിലാളികളെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു മന്ത്രി മണിയുടെ പ്രസംഗം. ഇതേത്തുടർന്ന് മന്ത്രി മണിയെ പാർട്ടി പരസ്യമായി ശാസിക്കുകയും ചെയ്തിരുന്നു.
Next Story