- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ചെലവായത് 87.63 ലക്ഷം രൂപ; തുക അനുവദിച്ച് പൊതുമാരാമത്ത് വകുപ്പ് ഉത്തരവിറക്കി
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനു സെൻട്രൽ സ്റ്റേഡിയത്തിൽ പന്തലും സ്റ്റേജും ഒരുക്കാൻ ചെലവായത് 87.63 ലക്ഷം രൂപ.
കഴിഞ്ഞ മെയ് 20നു നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന്റെ പന്തലും സ്റ്റേജും സംബന്ധിച്ചു പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എൻജിനിയർ സമർപ്പിച്ച വിശദമായ എസ്റ്റിമേറ്റ് തുക പരിശോധിച്ച ശേഷം തുക അനുവദിച്ച് പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കി.
കോവിഡ് നിയന്ത്രണം പാലിച്ച് ഏർപ്പെടുത്തിയ സത്യപ്രതിജ്ഞാ ചടങ്ങിൽ 500 പേർക്കായി പ്രവേശനം നിജപ്പെടുത്തിയിരുന്നു. ഇതിനായി ഒരുക്കിയ പന്തൽ പിന്നീട് ഏറെനാൾ കോവിഡ് വാക്സിനേഷൻ കേന്ദ്രമായും ഉപയോഗിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ
Next Story