900 കള്ളപ്പണക്കാരുടെ കണക്ക് തലയിണക്ക് അടിയിൽ വച്ച് പ്രധാനമന്ത്രി കിടന്നുറങ്ങുന്നു; അത് തിരിച്ചു പിടിക്കാനോ പേര് പറയാനോ തയ്യാറാകുന്നില്ല; കേന്ദ്ര നീക്കം ന്യൂജനറേഷൻ ബാങ്കുകൾക്ക് ബദലായി നിൽക്കുന്ന സഹകരണ ബാങ്കുകളെ തകർക്കാൻ; പിന്നിൽ ആഗോള ഗൂഢാലോചന: നിയമസഭയിൽ മോദിക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി
തിരുവനന്തപുരം: കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ രാജ്യത്തെ സാമ്പത്തിക അരാജകത്വത്തിലേക്കാണു തള്ളി വിടുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനു പിന്നിൽ ആഗോള ഗൂഢാലോചനയുണ്ടെന്നു സംശയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. സഹകരണ മേഖലാ പ്രശ്നം ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണു മുഖ്യമന്ത്രിയുടെ പരാമർശം. രാജ്യത്തെ സാമ്പത്തിക അരാജകത്വത്തിലേക്കും അതുവഴി ആഭ്യന്തര കലാപത്തിലേക്കും തള്ളിവിടാനാണു കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ നിന്ന്: ''അഞ്ഞൂറ് ആയിരം നോട്ടുകൾ അസാധുവാക്കിയത് രാജ്യത്തെ ആഭ്യന്തര കലാപത്തിലേക്കു നയിക്കില്ലേ എന്നു സുപ്രീം കോടതി തന്നെ ചോദിച്ചിരുന്നു. സമ്പദ് വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുകയും ജനജീവിതത്തെ തകർക്കുകയുമാണ് സർക്കാരിന്റെ നടപടി ചെയ്തത്. നമ്മുടെ രാജ്യത്തെ സാമ്പത്തിക അടിമത്തത്തിലേക്കു നയിക്കുക എന്ന ഗൂഢാലോചന നോട്ട് അസാധുവാക്കലിനു പിന്നിലില്ലേ എന്നു സംശയിക്കണം
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ രാജ്യത്തെ സാമ്പത്തിക അരാജകത്വത്തിലേക്കാണു തള്ളി വിടുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനു പിന്നിൽ ആഗോള ഗൂഢാലോചനയുണ്ടെന്നു സംശയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
സഹകരണ മേഖലാ പ്രശ്നം ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണു മുഖ്യമന്ത്രിയുടെ പരാമർശം. രാജ്യത്തെ സാമ്പത്തിക അരാജകത്വത്തിലേക്കും അതുവഴി ആഭ്യന്തര കലാപത്തിലേക്കും തള്ളിവിടാനാണു കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ നിന്ന്:
''അഞ്ഞൂറ് ആയിരം നോട്ടുകൾ അസാധുവാക്കിയത് രാജ്യത്തെ ആഭ്യന്തര കലാപത്തിലേക്കു നയിക്കില്ലേ എന്നു സുപ്രീം കോടതി തന്നെ ചോദിച്ചിരുന്നു. സമ്പദ് വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുകയും ജനജീവിതത്തെ തകർക്കുകയുമാണ് സർക്കാരിന്റെ നടപടി ചെയ്തത്. നമ്മുടെ രാജ്യത്തെ സാമ്പത്തിക അടിമത്തത്തിലേക്കു നയിക്കുക എന്ന ഗൂഢാലോചന നോട്ട് അസാധുവാക്കലിനു പിന്നിലില്ലേ എന്നു സംശയിക്കണം. നടപടി രാജ്യത്തെ സാമ്പത്തിക അരാജകത്വത്തിലേക്കു തള്ളിവിടും. ഉയർന്ന മൂല്യമുള്ള കറൻസി കള്ളപ്പണം സൂക്ഷിക്കുന്നതിനു വഴിയൊരുക്കുമെന്നാണു പറയുന്നത്. പഴയ കറൻസികൾ മാറ്റി അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും കറൻസികൾ വരുന്നില്ലേ. അപ്പോൾ സർക്കാരിന്റെ വാദത്തിലെന്താണ് ന്യായം.
നികുതിവെട്ടിച്ചു പണം സൂക്ഷിക്കുന്നത് ഇല്ലാതാക്കാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കറൻസി പിൻവലിച്ചതുകൊണ്ടു കള്ളപ്പണം ഇല്ലാതാക്കാൻ കഴിയില്ല. സാമ്പത്തിക വിദഗ്ധരിലേറെയും കറൻസി പിൻവലിച്ചതിനെ എതിർത്തു സംസാരിച്ചിട്ടുണ്ട്. രാജ്യത്തെ ധനഇടപാടിന്റെ 90 ശതമാനവും കറൻസിയിലൂടെയാണു നടക്കുന്നത്. നോട്ട് പിൻവലിച്ചാൽ സാധാരണ ജനങ്ങൾക്കു നിത്യാവശ്യ സാധനങ്ങൾ വാങ്ങാൻ കഴിയാത്ത അവസ്ഥയും ജീവൻ രക്ഷാ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്ത അവസ്ഥയും ഉണ്ടാകുന്നു.
പണം കിട്ടാത്തതുമൂലം നിരവധി പേരാണ് ജീവനൊടുക്കിയത്. രാജ്യത്തെ മുപ്പതുശതമാനം ജനങ്ങൾക്കു മാത്രമാണ് ബാങ്കിങ് സംവിധാനവുമായി ബന്ധമുള്ളത്. രാജ്യത്തെ ബാങ്കിങ് സംവിധാനത്തിന്റെ ഭൂരിഭാഗവും ഒന്നാം നിര, രണ്ടാം നിര നഗരങ്ങളിലാണു പ്രവർത്തിക്കുന്നത്. സാധാരണക്കാരായ ജനങ്ങളാണ് നോട്ട് പിൻവലിച്ചതു മൂലം ദുരിതത്തിലായത്. നമ്മുെട നാട്ടിലെ ബാങ്കിങ് സംവിധാനത്തിൽ നാട്ടുകാർക്കു വിശ്വാസമുണ്ട്. അത് ഇല്ലാതാക്കലാണ് സർക്കാർ ചെയ്തത്.
നമ്മുടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയിൽ വലിയതോതിലുള്ള പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നടപടിയാണ് ഇത്. കുടുംബത്തിന്റെ ജീവനാഡിയായി പ്രവർത്തിക്കുന്നത് സ്ത്രീകളാണ്. നോട്ട് പിൻവലിക്കുന്നതിലൂടെ സ്ത്രീകൾ കടുത്ത പ്രശ്നം നേരിടുന്നുണ്ട്. നാട്ടിലെ കർഷകർ വലിയ പ്രശ്നത്തിലായി. എല്ലാ വിഭാഗം കർഷകരും ജനങ്ങളും നോട്ട് പിൻവലിക്കലിന്റെ പ്രയാസം നേരിട്ടുകൊണ്ടിരിക്കുകയാണ്.
രാജ്യത്തിനു പുറത്തു വൻതോതിൽ കള്ളപ്പണം കെട്ടിക്കിടക്കുകയാണെന്നും അതു കൊണ്ടുവന്ന് എല്ലാവരുടെയും അക്കൗണ്ടിൽ പതിനഞ്ചു ലക്ഷം നിക്ഷേപിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നിട്ടെന്തായി ഇപ്പോൾ. 900 കള്ളപ്പണക്കാരുടെ കണക്ക് തലയണയ്ക്കടിയിൽ വച്ചു കിടന്നുറങ്ങുകയാണ്. ബാങ്കുകളിലെ കിട്ടാക്കടം തിരിച്ചുപിടിക്കാനോ അതു വരുത്തിയവരുടെ പേരുകൾ പുറത്തുപറയാനോ സർക്കാർ തയാറാകുന്നില്ല.
സഹകരണ മേഖലയെ തകർക്കുന്ന നടപടികളാണ് ഇപ്പോൾ കാണാൻ കഴിയുക. സഹകരണ മേഖലയ്ക്കെതിരായ ചില നടപടികൾ നേരത്തെ തുടങ്ങിയിരുന്നു. ആഗോളീകരണത്തിന്റെ ഭാഗമായാണ് അതു നടന്നത്. ഇന്ത്യയിലെ സഹകരണ മേഖലയെ ശക്തിപ്പെടുത്തണമെന്നായിരുന്നു വിവിധ കമ്മിറ്റികൾ മുമ്പു പറഞ്ഞത്. പിന്നീട്, വന്ന കമ്പനികൾ ഉദാരീകരണം ശക്തമാക്കി. ഇതിന്റെ ഭാഗമായി സഹകരണമേഖലയ്ക്കെതിരായ നീക്കമുണ്ടായി. സാമ്പത്തിക രംഗത്തെ ജനകീയ ബദൽ എന്ന നിലയിലാണു സഹകരണ പ്രസ്ഥാനം വന്നത്. അതിനെ ബലഹീനമാക്കുന്ന ശ്രമങ്ങളാണ് അടുത്തകാലത്തെ കമ്മിറ്റികൾ നിലപാട് സ്വീകരിക്കുന്നത്.
രഘുറാം രാജൻ ചെയർമാനായി 2007-ൽ ഒരു സാമ്പത്തിക മേഖലാ പരിഷ്കരണ കമ്മിറ്റി രൂപീകരിച്ചിരുന്നു. ബാങ്കിങ് മേഖല കൂടുതൽ ഉദാരീകരിക്കണമെന്നായിരുന്നു ശിപാർശ. ലാഭത്തിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകളെ സംയോജിപ്പിച്ച് ലോക്കൽ ഏരിയാബാങ്കുകൾ ഉണ്ടാക്കണമെന്നും നഷ്ടത്തിൽ പ്രവർത്തിക്കുന്ന ബാങ്കുകൾ അടച്ചുപൂട്ടണമെന്നും പറഞ്ഞിരുന്നു. പിന്നീട് രഘുരാം രാജൻ റിസർവ് ബാങ്കിന്റെ തലവനായി വന്നു. ആഗോളീകരണം നടപ്പാക്കാൻ തന്നെയാണ് അദ്ദേഹത്തിന് താൽപര്യമുണ്ടായിരുന്നത്.
ഇന്ത്യയിലെ ഗ്രാമീണർക്കും സമ്പന്നർക്കും അത്താണിയായി പ്രവർത്തിക്കുന്നതാണ് സഹകരണ മേഖല. നമ്മുടെ രാജ്യത്തെ വിദേശ മൂലധന ശക്തികൾക്ക് അടിയറ വയ്ക്കുക എന്ന ആശയമാണ് സഹകരണ ബാങ്കുകളെ തകർക്കുന്നതിനു പിന്നിലുള്ളത്. കേരളത്തിലെ സഹകരണ മേഖല പ്രതിസന്ധിയിലാകുന്ന എല്ലാനിർദ്ദേശങ്ങളെ പക്ഷഭേദമില്ലാതെ എതിർത്തിട്ടുണ്ട്. ഇന്ത്യയിലെ തപാൽ ഓഫീസുകളെ ഉപയോഗിച്ച് പേയ്മെന്റ് ബാങ്ക് തുടങ്ങാൻ നേരത്തേ താൽപര്യം ലോകബാങ്ക് അറിയിച്ചിരുന്നു. സ്വകാര്യ പേയ്മെന്റ് ബാങ്കുകൾക്കും വൻ വിദേശ ബാങ്കുകൾക്കും നമ്മുടെ രാജ്യത്തു ചുവടുറപ്പിക്കണം. അതിനു സഹകരണ മേഖലയെ ദുർബലപ്പെടുത്തണം. അതുകൊണ്ടാണ് സഹകരണ മേഖലയെ തകർക്കുന്നത്.
സഹകരണ മേഖലയെ തകർക്കുന്നതിനു പിന്നിൽ ആഗോളഗൂഢാലോചനയുണ്ട്. അഞ്ഞൂറും ആയിരവും നോട്ടുകൾ നിരോധിച്ചതിലൂടെ ഏറ്റവും വലിയ വാഗ്ദാനമാണ് രാജ്യത്തു സംഭവിച്ചിരിക്കുന്നത്. ഓരോരുത്തരും അധ്വാനിച്ചു സമ്പാദിച്ച പണം ഉപയോഗിക്കാനുള്ള സാഹചര്യമാണ് ഇല്ലാതാകുന്നത്. ഭരണഘടന ഉറപ്പുവരുന്ന മൗലികാവകാശവും സാമൂഹിക നീതിയുമാണ് നിഷേധിക്കപ്പെടുന്നത്. ചുരുക്കത്തിൽ രാജ്യത്തെ സാമ്പത്തിക അരാജകത്വത്തിലേക്കു തള്ളിവിടുന്നതാണ് നീക്കങ്ങൾ. കെവൈസിയോ മറ്റു സങ്കേതങ്ങളോ വേണ്ടതാതെ എല്ലാ ഇടപാടുകാരെയും നേരിട്ട് അറിയുന്ന സംവിധാനമാണ് സഹകരണ മേഖല.
സ്വകാര്യ ന്യൂ ജനറേഷൻ ബാങ്കുകൾക്കു കൃത്യമായ ബദൽ എന്ന നിലയിലാണ് സഹകരണ ബാങ്കുകൾ നിലനിൽക്കുന്നത്. ഇതു തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഈ അവസ്ഥ തുടരാൻ ഒരു തരത്തിലും അനുവദിക്കില്ല. സഹകരണ മേഖലയുടെ അന്തസത്തയെ തകർക്കുന്ന ഉള്ളടക്കമായിരുന്നു വൈദ്യനാഥൻ കമ്മിറ്റി റിപ്പോർട്ട് നൽകിയത്. അന്ന് കേരളത്തിൽ യുഡിഎഫും എൽഡിഎഫും ഒരേ നിലപാടാണെടുത്തത്. അതേ സാഹചര്യമാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്. ഫെഡറൽ തത്വങ്ങൾ പാലിക്കാൻ ബാധ്യതപ്പെട്ട കേന്ദ്ര സർക്കാർ അതിനോട് ഒട്ടും മാന്യത കാണിക്കുന്നില്ല. ഉത്തമമായ കേന്ദ്ര- സംസ്ഥാന ബന്ധങ്ങൾ നിലനിർത്താൻ താൽപര്യമില്ലാതെയാണു കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നത്.
നമ്മുടെ രാജ്യത്തെ സഹകരണപ്രസ്ഥാനത്തിന് 111 വർഷത്തെ ചരിത്രമുണ്ട്. നമ്മുടെ സംസ്ഥാനത്ത് സഹകരണ സംഘങ്ങൾ ഉയർന്നുവന്നത് ദേശീയ പ്രസ്ഥാനത്തിന്റെഭാഗമാണ്.നവോഥാന നായകരും വലിയപങ്കു വഹിച്ചിരുന്നു.
സഹകരണ മേഖലയുടെ പ്രവർത്തനം ഇല്ലാതായാൽ നമ്മുടെ നാട്ടിൽ സക്രിയമായുള്ള നിരവധി മേഖലകളാണ് ഇല്ലാതാകുന്നത്. സഹകരണസംഘങ്ങൾ കൊടുക്കുന്ന വായ്പ മറ്റാരും കൊടുക്കില്ല. കൃഷിക്കാർക്ക് അവർക്കാവശ്യമായ വായ്പ മറ്റാർക്കെങ്കിലും കൊടുക്കാൻ കഴിയുമോ? ഇ എം എസ് ഭവനനിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാനുണ്ടായിരുന്നതു സഹകരണ സംഘങ്ങൾ മാത്രമായിരുന്നു. ക്ഷേമ പെൻഷനുകൾ കൊടുത്തുതീർക്കാൻ സർക്കാർ തീരുമാനിച്ചപ്പോൾ സഹകരണ സംഘങ്ങൾ വഴി കൊടുക്കാനാണു സാധിച്ചത്. എല്ലാം കൊടുത്തു തീർത്തു. ഇതു മറ്റാർക്കാണു സാധിക്കുക.''