- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടു ജാഥകളും എവിടെവെച്ച് ഒന്നാകുമെന്ന് നോക്കിയാൽ മതി; കോൺഗ്രസ് ഇല്ലാതാകുമെന്ന് ശ്രീധരൻപിള്ള പറഞ്ഞപ്പോൾ മറുപടിക്കുള്ള ആർജ്ജവം കോൺഗ്രസിനില്ല; അങ്ങേയറ്റത്ത് നിന്ന് പുറപ്പെടുന്ന ജാഥയെ ഏകദേശം അങ്ങോട്ടേക്ക് പോയി പെട്ടെന്ന് ഇങ്ങോട്ടേക്ക് പോന്ന ആളാണ് നയിക്കുന്നത്; സന്നിധാനത്തിൽ കലാപം നടക്കണമെന്നും അവിടുത്തെ ശാന്തിയും സമാധാനവും നഷ്ടപ്പെടണമെന്നുമാണ് ആർഎസ്എസ് ലക്ഷ്യം; കോൺഗ്രസിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി; കണ്ണൂരിനെ വെല്ലുന്ന ജനസാഗരമായി സിപിഎമ്മിന്റെ 'തൃശ്ശൂർ പൂരം'
തൃശൂർ: ശബരിമല വിഷയത്തിൽ കോൺഗ്രസിനും ബിജെപിക്കുമെതിരെ ഒരുപോലെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടു രഥങ്ങളിലായി രണ്ടു കൂട്ടരും ജാഥ പുറപ്പെട്ടിട്ടുണ്ട്. ഇവർ എവിടെവെച്ച് ഒന്നാകുമെന്ന് മാത്രം നോക്കിയാൽ മതിയെന്നും പിണറായി പറഞ്ഞു. തൃശൂരിൽ എൽഡിഎഫിന്റെ ബഹുജന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൻ ജനനാവലിയാണ് മുഖ്യമന്ത്രിയുടെ പ്രസംഗം കേൾക്കാൻ തടിച്ചുകൂടിയത്. അങ്ങേയറ്റത്ത് നിന്ന് പുറപ്പെടുന്ന ജാഥയെ ഏകദേശം അങ്ങോട്ടേക്ക് പോയി പെട്ടെന്ന് ഇങ്ങോട്ടേക്ക് പോന്ന ആളാണ് നയിക്കുന്നത്. കോൺഗ്രസിന് എന്തൊരു അധഃപതനമാണ് വന്നിരിക്കുന്നതെന്ന് നോക്കണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ജാഥ നയിക്കുന്ന കെ. സുധാകരനെ പരോക്ഷമായി പരിഹസിച്ച് മുഖ്യമന്ത്രി വ്യക്തമാക്കി. കോൺഗ്രസ് എന്ന പാർട്ടി ഇവിടെ നിന്ന് ഇല്ലാതാകുമെന്ന് ശ്രീധരൻപിള്ള പറഞ്ഞപ്പോൾ അതിനെതിരെ പറയാനുള്ള ആർജ്ജവം ഒരു കോൺഗ്രസുകാരനും കാണിച്ചില്ല. കോൺഗ്രസുകാരുടെ നേതാവ് രാഹുൽ ഗാന്ധിയല്ലെന്ന് ഇവർ പ്രഖ്യാപിച്ചതാണ്. രാഹുൽ ഗാന്ധിയുടേത് വ്യക്തിപരമായ അഭിപ്രായ
തൃശൂർ: ശബരിമല വിഷയത്തിൽ കോൺഗ്രസിനും ബിജെപിക്കുമെതിരെ ഒരുപോലെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടു രഥങ്ങളിലായി രണ്ടു കൂട്ടരും ജാഥ പുറപ്പെട്ടിട്ടുണ്ട്. ഇവർ എവിടെവെച്ച് ഒന്നാകുമെന്ന് മാത്രം നോക്കിയാൽ മതിയെന്നും പിണറായി പറഞ്ഞു. തൃശൂരിൽ എൽഡിഎഫിന്റെ ബഹുജന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൻ ജനനാവലിയാണ് മുഖ്യമന്ത്രിയുടെ പ്രസംഗം കേൾക്കാൻ തടിച്ചുകൂടിയത്.
അങ്ങേയറ്റത്ത് നിന്ന് പുറപ്പെടുന്ന ജാഥയെ ഏകദേശം അങ്ങോട്ടേക്ക് പോയി പെട്ടെന്ന് ഇങ്ങോട്ടേക്ക് പോന്ന ആളാണ് നയിക്കുന്നത്. കോൺഗ്രസിന് എന്തൊരു അധഃപതനമാണ് വന്നിരിക്കുന്നതെന്ന് നോക്കണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ജാഥ നയിക്കുന്ന കെ. സുധാകരനെ പരോക്ഷമായി പരിഹസിച്ച് മുഖ്യമന്ത്രി വ്യക്തമാക്കി. കോൺഗ്രസ് എന്ന പാർട്ടി ഇവിടെ നിന്ന് ഇല്ലാതാകുമെന്ന് ശ്രീധരൻപിള്ള പറഞ്ഞപ്പോൾ അതിനെതിരെ പറയാനുള്ള ആർജ്ജവം ഒരു കോൺഗ്രസുകാരനും കാണിച്ചില്ല. കോൺഗ്രസുകാരുടെ നേതാവ് രാഹുൽ ഗാന്ധിയല്ലെന്ന് ഇവർ പ്രഖ്യാപിച്ചതാണ്. രാഹുൽ ഗാന്ധിയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും അമിത് ഷായുടെ അഭിപ്രായത്തോടൊപ്പമാണ് ഞങ്ങൾ നിൽക്കുന്നതെന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറഞ്ഞത്.
വൈക്കം ഗുരുവായൂർ സത്യാഗ്രങ്ങളിൽ പങ്കെടുത്തവർ വഴി നടക്കാനും ക്ഷേത്രത്തിൽ പങ്കെടുക്കാനും കഴിയാത്തവർ മാത്രമായിരുന്നില്ല, സവർണ വിഭാഗത്തിൽ പെടുന്നവരും ചേർന്നാണ് ഈ പോരാട്ടങ്ങൾ നടത്തിയതെന്നും പിണറായി വിജയൻ പറഞ്ഞു. ഇന്നത്തെ സാഹചര്യത്തിൽ ചൂണ്ടിക്കാണിക്കാൻ പറ്റുന്നവരിൽ പ്രധാനിയാണ് മന്നത്ത് പത്മനാഭൻ. ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവാദമില്ലാത്തവരായിരുന്നില്ല എകെജിയും കൃഷ്ണപിള്ളയും കെ.കേളപ്പനുമെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ സമൂഹത്തെ അന്ധകാരത്തിലേക്ക് തള്ളിവിടാൻ ഒരു കൂട്ടർ ശ്രമിക്കുന്നു. ശബരില ഭക്തരെ കൈയേറ്റം ചെയ്തവരേയും തടഞ്ഞ് നിർത്തുവരേയും നാം ഈ അടുത്ത ദിവസങ്ങളിൽ കണ്ടു. ഇതിനായി പ്രത്യേക ക്രിമിനലുകളെ കൊണ്ടുവന്നിരിക്കുകയാണ് ചെയ്തത്. അവർ പൊലീസിനെയും മാധ്യമപ്രവർത്തകരേയും ഭക്തരേയും ആക്രമിച്ചു. ഇവിടെ കലാപഭൂമിയാക്കുന്നതിന് വേണ്ടിയാണിത്.
ആർഎസ്എസിന്റെ ഘടന എന്താണെന്ന് കേരളത്തിലെ എല്ലാവർക്കുമറിയാം. ഒരു അക്രമി സംഘം അവർക്കുണ്ട്. അവർക്ക് പ്രത്യേക തരത്തിലുള്ള പരിശീലനവുമുണ്ട്. ആളുകളെ എങ്ങനെ എളുപ്പത്തിൽ കൊല്ലാം എന്നാണ് അവരുടെ പരിശീനത്തിലുള്ളത്. അവിടെ നിന്ന് പുറത്ത് വന്നവർ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്.സന്നിധാനത്തിൽ കലാപം നടക്കണമെന്നും അവിടുത്തെ ശാന്തിയും സമാധാനവും നഷ്ടപ്പെടണമെന്നുമാണ് അവരുടെ ഉദ്ദേശം. അതുകൊണ്ട് അവർക്കുണ്ടാകുന്ന നേട്ടമെന്താണെന്ന് പിന്നീടുള്ള അവരുടെ പ്രചാരണത്തിൽ പറയുന്നുണ്ട്.
കേരളത്തിന്റെ മതനിരപേക്ഷ മനസ് ആർക്കും ഉലക്കാനാവില്ല. നമ്മുടെ ഒരുമയുടെ യശസ്സ് പ്രളയത്തിന്റെ സമയത്ത് ലോകമാകെ അറിഞ്ഞതാണ്. ആ വെളിച്ചം തല്ലിക്കെടുത്തി അന്ധകാരത്തിലേക്ക് നയിക്കുന്നവർക്കൊപ്പം നിൽക്കണോ എന്ന് ചിന്തിക്കണമെന്നും പിണറായി പറഞ്ഞു.ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ നിന്നും വിശ്വാസികളെ വേർതിരിച്ച് മാറ്റിനിർത്താനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.എൽഡിഎഫ് സംഘടിപ്പിക്കുന്ന ഓരോ യോഗം കഴിയുന്തോറും കൂടുതൽ കൂടുതൽ ജനപങ്കാളിത്തമാണ് ഉണ്ടാകുന്നത്. ഇതിൽ ഇടത് മുന്നണി പ്രവർത്തകർ അല്ലാത്തവരും വരുന്നുണണ്ട്. എൽഡിഎഫ് യോഗത്തിൽ പങ്കെടുക്കുന്നവരിൽ മഹാഭൂരിപക്ഷവും വിശ്വാസികളാണ്. അതിലേറെയും സ്ത്രീകളുമാണ്. വലിയ ബഹുജന പിന്തുണയുള്ള പ്രസ്ഥാനമാണ് ഇടതുപക്ഷം. അതിനെ എളുപ്പത്തിൽ തകർക്കാനാവില്ല. പ്രത്യേക ജാതിയുടെയോ മതത്തിന്റെയോ അല്ലാതെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ എൽഡിഎഫിനുണ്ട്.
ശബരിമലയിൽ സർക്കാരോ ഇടതുമുന്നണിയോ പ്രത്യേകമായി ഒരു നിലപാട് എടുത്തിട്ടില്ല. 1991ൽ 10നും 50നും ഇടയിലുള്ള സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ച ഹൈക്കോടതി വിധി വന്നതിനു ശേഷം തുടർന്നിങ്ങോട്ട് ആ വിധി നടപ്പാക്കുകയാണ് ചെയ്തത്. അല്ലാതെ മറികടക്കാൻ നോക്കിയില്ല. പിന്നീട് 2006ൽ ആർഎസ്എസ് അനുകൂലികളായ വനിത അഭിഭാഷകരാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. 12 വർഷത്തെ നിയമപോരാട്ടത്തിൽ ബിജെപിയും കോൺഗ്രസും കക്ഷി ചേരാതെ കോടതിക്ക് പുറത്ത് പരസ്യ നിലപാടെടുത്തു. ആ നിലപാട് സ്ത്രീ പ്രവേശനം ആകാമെന്നായിരുന്നു. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം നൽകിയ അഫിഡവിറ്റിൽ ആരാധനയുടെ കാര്യത്തിൽ പുരുഷനൊപ്പം സ്ത്രീയ്ക്കും തുല്യ അവകാശമുണ്ടെന്ന നിലപാട് എൽഡിഎഫ് സർക്കാർ അറിയിച്ചു. എന്നാൽ അതോടൊപ്പം സർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞത് ഇത് വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നും, ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും മുൻപ് ഹിന്ദു ധർമശാസ്ത്ര പണ്ഡിതന്മാരുടെ കമ്മീഷനെ നിയോഗിച്ച് അഭിപ്രായം തേടണമെന്നും, വിധി എന്ത് തന്നെയായാലും സർക്കാർ നടപ്പാക്കുമെന്നും വ്യക്തമാക്കി.
പറഞ്ഞ വാക്ക് പാലിക്കണമെന്ന് നിർബന്ധമുള്ള സർക്കാരാണിത്. അതിനനുസരിച്ചാണ് കാര്യങ്ങൾ നടത്തുന്നത്. സർക്കാർ അനാവശ്യ ധൃതി കാണിച്ചു എന്നാണ് ചിലർ പറയുന്നത്. കോടതി വിധിയനുസരിച്ച് മുന്നൊരുക്കം നടത്തുന്നത് അനാവശ്യ ധൃതിയല്ല. എൽഡിഎഫിനൊപ്പം അണിനിരന്ന ജനങ്ങളിൽ പകുതിയിലധികവും സ്ത്രീകളാണ്. സ്ത്രീകളെ ശബരിമലയിലേക്ക് അയച്ച് സംഘടിപ്പിക്കുക എന്നത് എൽഡിഎഫിന്റെ നിലപാടല്ല.സമൂഹത്തെ അന്ധകാരത്തിലേക്ക് നയിക്കാനാണ് ചില ശക്തികൾ ശ്രമിക്കുന്നത്. ശബിരമലയുടെ പവിത്രത തകർക്കാൻ വേണ്ടി ശ്രമിച്ചത് ആരാണെന്ന് തിരിച്ചറിയണം. ഭക്തരെ തടഞ്ഞു നിർത്തി കയ്യേറ്റം ചെയ്യുന്നത് ആരാധനാലയങ്ങളുടെ പവിത്രതയ്ക്ക് ചേർന്നതാണോ? ഇത് ചെയ്തത് അക്രമം നടത്താനായി പ്രത്യേക പരിശീലനം കിട്ടിയ ക്രിമിനലുകളാണ്. സന്നിധാനത്ത് ശാന്തിയും സമാധാനവും തകർക്കുകയാണ് ലക്ഷ്യം. പൊലീസിനു നേരെയും ആക്രമണമുണ്ടായി. അതിന്റെ ഉദ്ദേശം വ്യക്തമാണ്. എന്നാൽ പൊലീസ് സംയമനം പാലിച്ചു. സർക്കാർ പൂർണമായും വിശ്വാസികൾക്കൊപ്പമാണ്.
ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങളിൽ പണമിടരുതെന്നും പണം മുഴുൻ സർക്കാർ കൊണ്ടുപോകുന്നുവെന്നുമാണ് ഇപ്പോഴത്തെ അടുത്ത പ്രചരണം. ഒരു ആരാധനാലയങ്ങളിലെയും ഒരു പൈസ പോലും സർക്കാർ എടുക്കുന്നില്ല. മറിച്ച് ക്ഷേത്രങ്ങൾക്കായി അങ്ങോട്ട് നൽകുകയാണ് ചെയ്യുന്നത്. 2014-15ൽ യുഡിഎഫ് സർക്കാർ 49 കോടിരൂപയും 2016-17ൽ എൽഡിഎഫ് സർക്കാർ 133 കോടിരൂപയും 2017-18ൽ 202 കോടി രൂപയുമാണ് ക്ഷേത്രങ്ങൾക്കായി ചെലവഴിച്ചത്. ഇനി ഭണ്ഡാരങ്ങളിൽ പണം ഇടരുതെന്ന് പ്രചരണം നടത്തുന്നതിന്റെ ഫലമായി ഇതുമായി ബന്ധപ്പെട്ട് ജീവിക്കുന്നവർക്ക് ഏതെങ്കിലും സാഹചര്യത്തിൽ ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ അവരുടെ വരുമാനം മുടങ്ങില്ല എന്ന ഉറപ്പ് സർക്കാർ നൽകുകയും ചെയ്യുന്നു- മുഖ്യമന്ത്രി പറഞ്ഞു.