തത്തയുടെ കാൽ തല്ലിയൊടിച്ച് ചിറകരിഞ്ഞ് കളിപ്പിക്കുന്ന പരിപാടി തങ്ങൾക്കില്ലെന്നു മുഖ്യമന്ത്രി; വ്യവസായ വകുപ്പിലെ നിയമനങ്ങൾ അറിഞ്ഞിട്ടല്ല; വിജിലൻസ് ഡയറക്ടർ തന്നെ രഹസ്യമായി വന്നു കണ്ടിട്ടില്ലെന്നും പിണറായി; നിയമനങ്ങൾ മുഖ്യമന്ത്രി അറിഞ്ഞിട്ടില്ലെന്ന് പറയുന്നത് സാമാന്യബുദ്ധിയുള്ളവർക്ക് വിശ്വസിക്കാനാവില്ല; തത്ത ഇപ്പോഴും ക്ലിഫ് ഹൗയിൽ തന്നെ കറങ്ങി നടക്കുന്നെന്നും വി.ഡി. സതീശൻ
തിരുവനന്തപുരം: ജയരാജന്റെ ബന്ധു സുധീർ നമ്പ്യാരുടെ നിയമനത്തെ കുറിച്ച് താൻ അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പറഞ്ഞു. വിഷയത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ബന്ധു നിയമനത്തിൽ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. വിഷയത്തിൽ മന്ത്രിപദം രാജിവച്ച ഇ.പി. ജയരാജനെ മാത്രം പ്രതിസ്ഥാനത്ത് നിർത്തുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. വ്യവസായ വകുപ്പിലെ നിയമനങ്ങൾ തന്റെ പരിഗണനയിൽ വരേണ്ട കാര്യമില്ലെന്നും ഇതിനുള്ള അധികാരം വകുപ്പു മന്ത്രിക്കുണ്ടെന്നും പിണറായി വിജയൻ സഭയിൽ വ്യക്തമാക്കി. എന്നാൽ നിയമനങ്ങൾ മുഖ്യമന്ത്രി അറിഞ്ഞിട്ടുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. മുഖ്യമന്ത്രിയുടെ അറിവോടെയാണ് നിയമനങ്ങളെന്നതിന് തെളിവുണ്ടെന്നും അറിഞ്ഞിട്ടില്ലെന്ന് പറയുന്നത് സാമാന്യബുദ്ധിയുള്ളവർക്ക് വിശ്വസിക്കാനാവില്ലെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ വി.ഡി. സതീശൻ പറഞ്ഞു. തത്ത ഇപ്പോഴും ക്
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ജയരാജന്റെ ബന്ധു സുധീർ നമ്പ്യാരുടെ നിയമനത്തെ കുറിച്ച് താൻ അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പറഞ്ഞു. വിഷയത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ബന്ധു നിയമനത്തിൽ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. വിഷയത്തിൽ മന്ത്രിപദം രാജിവച്ച ഇ.പി. ജയരാജനെ മാത്രം പ്രതിസ്ഥാനത്ത് നിർത്തുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
വ്യവസായ വകുപ്പിലെ നിയമനങ്ങൾ തന്റെ പരിഗണനയിൽ വരേണ്ട കാര്യമില്ലെന്നും ഇതിനുള്ള അധികാരം വകുപ്പു മന്ത്രിക്കുണ്ടെന്നും പിണറായി വിജയൻ സഭയിൽ വ്യക്തമാക്കി.
എന്നാൽ നിയമനങ്ങൾ മുഖ്യമന്ത്രി അറിഞ്ഞിട്ടുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. മുഖ്യമന്ത്രിയുടെ അറിവോടെയാണ് നിയമനങ്ങളെന്നതിന് തെളിവുണ്ടെന്നും അറിഞ്ഞിട്ടില്ലെന്ന് പറയുന്നത് സാമാന്യബുദ്ധിയുള്ളവർക്ക് വിശ്വസിക്കാനാവില്ലെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ വി.ഡി. സതീശൻ പറഞ്ഞു. തത്ത ഇപ്പോഴും ക്ലിഫ് ഹൗയിൽ തന്നെ കറങ്ങി നടക്കുന്നു. എന്നും സതീശൻ കൂട്ടിച്ചേർത്തു.
എന്നാൽ തത്തയുടെ കാൽ തല്ലിയൊടിച്ച് ചിറകരിഞ്ഞ് കളിപ്പിക്കുന്ന പരിപാടി തങ്ങൾക്കില്ലെന്നും എല്ലാ സ്വാതന്ത്ര്യവും നൽകുന്നതാണ് തങ്ങളുടെ രീതിയെന്നുമായിരുന്നു മുഖ്യമന്ത്രി ഇതിനു നൽകിയ മറുപടി. മൂല്യങ്ങൾ ഉള്ളതിനാലാണ് ജയരാജൻ രാജിവച്ചതെന്നും ഇതു മനസ്സിലാക്കാൻ പ്രതിപക്ഷത്തിന് ബുദ്ധിമുട്ടുണ്ടാകുമെന്നും പിണറായി കൂട്ടിച്ചേർത്തു.
വിജിലൻസ് ഡയറക്ടർ തന്നെ രഹസ്യമായി വന്നു കണ്ടിട്ടില്ല. തന്റെ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് എപ്പോൾ വേണമെങ്കിലും കാണാം. ആക്ഷേപങ്ങൾ ഉയരുമ്പോൾ യുഡിഎഫിന്റെ സമീപനമല്ല എൽഡിഎഫിന്റേതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പൂജാ അവധിക്കായി പിരിഞ്ഞ നിയമസഭ ഇന്നാണ് പുനരാരംഭിച്ചത്. ബന്ധുനിയമന വിവാദത്തിൽ മന്ത്രിസ്ഥാനം രാജിവച്ച ഇ.പി.ജയരാജൻ രണ്ടാം നിരയിലാണ് ഇരുന്നത്. നേരത്തേ മുഖ്യമന്ത്രി പിണറായി വിജയനു സമീപമായിരുന്നു ജയരാജന്റെ സ്ഥാനം. ഇപ്പോൾ എ.കെ.ബാലനാണ് ആ ഇരിപ്പിടത്തിൽ ഇരിക്കുന്നത്.