- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ക്ഷേത്രത്തിനും ഇല്ലാത്ത സവിശേഷതയാണ് ശബരിമലയ്ക്ക്! ആർഎസ്എസ് ശ്രമിക്കുന്നത് ശബരിമലയിലെ സമാധാനം ഇല്ലാതാക്കാൻ; എല്ലാ മത വിഭാഗങ്ങളും വരുന്ന ക്ഷേത്രമെന്ന പ്രത്യേകത ഇല്ലായ്മ ചെയ്യാനും നീക്കം നടക്കുന്നു; ശബരിമലയെ കലാപഭൂമിയാക്കുന്നത് അവസാനിപ്പിക്കണമെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: ശബരിമലയിൽ എല്ലാ ജാതി മത വിഭാഗത്തിലുള്ളവർക്കും ഒരുപോലെ ദർശനം നടത്താൻ കഴിയുന്നത് തകർക്കാൻ ആർഎസ്എ് പണ്ട് മുതലെ ശ്രമിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയെ തകർക്കാൻ ശ്രമിക്കുന്നവരാണ് ആർഎസ്എസുകാർ. വാവരുമായി ബന്ധപ്പെട്ട ശബരിമല വിശ്വാസങ്ങൾ, മലയരയ സമുദായം അടക്കമുള്ള ആദിവാസികൾക്ക് ശബരിമലയിൽ ആചാരപരമായി ഉണ്ടായിരുന്ന പങ്ക് തുടങ്ങിയവ ഇല്ലായ്മ ചെയ്യാൻ സംഘപരിവാർ ശക്തികൾ വഹിച്ച പങ്ക് എല്ലാവർക്കും അറിവുള്ളതാണെന്നും മുഖ്യമന്ത്രി ഫേസ്ബുക് പേജിൽ കുറിച്ചു. ആ ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ വേണം ശബരിമലയെ തകർക്കാനുള്ള ഇപ്പോഴത്തെ ആർഎസ്എസ് നീക്കങ്ങളെയും കാണേണ്ടത് എന്നും അദ്ദേഹം പറഞ്ഞു മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ശബരിമലയ്ക്ക് ഇതര ക്ഷേത്രങ്ങൾക്കില്ലാത്ത ഒരു സവിശേഷ സ്വഭാവമുണ്ട്. എല്ലാ ജാതി-മത വിഭാഗങ്ങളിലുംപെട്ടവർക്ക് ഒരു പോലെ ദർശനം നടത്താൻ കഴിയുന്നുവെന്നതാണ് ഇത്. ഈ സവിശേഷതയിൽ നേരത്തേതന്നെ അസഹിഷ്ണുതയുള്ളവരാണ് ആർഎസ്എസ് ഉൾപ്പെടെയുള്ള സംഘപരിവാർ. പല ഘട്ടങ്ങളിൽ ഈ പ്രത്യേകതയ
തിരുവനന്തപുരം: ശബരിമലയിൽ എല്ലാ ജാതി മത വിഭാഗത്തിലുള്ളവർക്കും ഒരുപോലെ ദർശനം നടത്താൻ കഴിയുന്നത് തകർക്കാൻ ആർഎസ്എ് പണ്ട് മുതലെ ശ്രമിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയെ തകർക്കാൻ ശ്രമിക്കുന്നവരാണ് ആർഎസ്എസുകാർ. വാവരുമായി ബന്ധപ്പെട്ട ശബരിമല വിശ്വാസങ്ങൾ, മലയരയ സമുദായം അടക്കമുള്ള ആദിവാസികൾക്ക് ശബരിമലയിൽ ആചാരപരമായി ഉണ്ടായിരുന്ന പങ്ക് തുടങ്ങിയവ ഇല്ലായ്മ ചെയ്യാൻ സംഘപരിവാർ ശക്തികൾ വഹിച്ച പങ്ക് എല്ലാവർക്കും അറിവുള്ളതാണെന്നും മുഖ്യമന്ത്രി ഫേസ്ബുക് പേജിൽ കുറിച്ചു. ആ ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ വേണം ശബരിമലയെ തകർക്കാനുള്ള ഇപ്പോഴത്തെ ആർഎസ്എസ് നീക്കങ്ങളെയും കാണേണ്ടത് എന്നും അദ്ദേഹം പറഞ്ഞു
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ശബരിമലയ്ക്ക് ഇതര ക്ഷേത്രങ്ങൾക്കില്ലാത്ത ഒരു സവിശേഷ സ്വഭാവമുണ്ട്. എല്ലാ ജാതി-മത വിഭാഗങ്ങളിലുംപെട്ടവർക്ക് ഒരു പോലെ ദർശനം നടത്താൻ കഴിയുന്നുവെന്നതാണ് ഇത്. ഈ സവിശേഷതയിൽ നേരത്തേതന്നെ അസഹിഷ്ണുതയുള്ളവരാണ് ആർഎസ്എസ് ഉൾപ്പെടെയുള്ള സംഘപരിവാർ. പല ഘട്ടങ്ങളിൽ ഈ പ്രത്യേകതയെ ഇല്ലായ്മ ചെയ്യാൻ അവർ ഇടപെട്ടിട്ടുണ്ട്. വാവരുമായി ബന്ധപ്പെട്ട ശബരിമല വിശ്വാസങ്ങൾ പോലും വെട്ടിത്തിരുത്താനും ഇല്ലായ്മ ചെയ്യാനും അവർ ശ്രമിച്ചിട്ടുണ്ട്.
മലയരയ സമുദായം അടക്കമുള്ള ആദിവാസികൾക്ക് ശബരിമല കാര്യത്തിൽ ആചാരപരമായി ഉണ്ടായിരുന്ന പങ്ക് എന്നിവയൊക്കെ ഇല്ലായ്മ ചെയ്യുന്നതിൽ സംഘപരിവാർ ശക്തികൾ വഹിച്ച പങ്ക് എല്ലാവർക്കും അറിവുള്ളതാണ്. ഇതെല്ലാം ശബരിമലയുടെ പൊതുസ്വാഭാവത്തെ ഇല്ലായ്മ ചെയ്യുന്നതിലേക്കുള്ള നീക്കങ്ങളായിരുന്നു.
ആ ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ വേണം ശബരിമലയെ തകർക്കാനുള്ള ഇപ്പോഴത്തെ ആർഎസ്എസ് നീക്കങ്ങളെയും കാണേണ്ടത്.
വിശ്വാസികളുടെ യാത്രയ്ക്കു തടസ്സമുണ്ടാക്കുക, ഭീകരത പടർത്തി അവരെ പിന്തിരിപ്പിക്കാൻ നോക്കുക തുടങ്ങിയ കാര്യങ്ങൾ ശബരിമലയ്ക്ക് തന്നെ എതിരാണ്. സവർണജാതിഭ്രാന്താൽ പ്രേരിതമായ ഈ നീക്കങ്ങൾ ശബരിമലയുടെ അടിസ്ഥാന സ്വഭാവത്തെത്തന്നെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്. അനുവദിച്ചുകൊടുത്താൽ അവർണരെന്നു മുദ്രയടിച്ചു പണ്ടേ മാറ്റിനിർത്തിയവരെ ശബരിമലയിൽനിന്ന് അകറ്റുന്നതിലാവും ആത്യന്തികമായി ഈ നീക്കങ്ങൾ ചെന്നെത്തുക. സവർണ്ണ ജാതീയ ആധിപത്യം ഉറപ്പിച്ചെടുക്കലാണ് ഇവരുടെ ആത്യന്തിക ലക്ഷ്യം.
വിശ്വാസികളെത്തന്നെ ആക്രമിക്കുന്ന നിലയാണു കണ്ടത്. ശബരിമല കലാപഭൂമിയാണെന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട് ഇതര സംസ്ഥാനങ്ങളിൽനിന്നടക്കം അവിടേക്കു ചെല്ലുന്നവരെ പിന്തിരിപ്പിക്കാനാണു നീക്കം. ഇത് അനുവദിക്കുന്ന പ്രശ്നമില്ല. ക്രിമിനൽ സംഘങ്ങളെ പുറത്തുനിന്ന് ഇറക്കുമതി ചെയ്തു ശബരിമലയെയും അവിടേക്കുള്ള പാതയെയും കലാപഭൂമിയാക്കാമെന്ന അജണ്ടയാണ് ഇവർ ഇപ്പോൾ നടപ്പാക്കാൻ നോക്കുന്നത്.എല്ലാ വിഭാഗങ്ങൾക്കുമിടയിലായി ഇന്നു നിലനിൽക്കുന്ന ശബരിമലയുടെ സ്വീകാര്യത തകർത്ത് അതിനെ സവർണ ജാതി ഭ്രാന്തിന്റെ ആധിപത്യ കേന്ദ്രമാക്കി മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്. വിശ്വാസികൾ ഇത് തിരിച്ചറിയണം.