തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങൾ സംഘപരിവാറിന്റെ ഗൂഢപദ്ധതിയെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോാടതി വിധി നടപ്പിലാക്കുമ്പോൾ തന്നെ വിശ്വാസികളുടെ വിശ്വാസത്തെ ബഹുമാനിക്കുന്ന നിലപാടും സർക്കാരിനുണ്ട്. ശബരിമല ഒരു ആരാധനാസ്ഥലമാണ്. ശാന്തിയും സമാധാനവുമാണ് അവിടെ ആവശ്യം. ശബരിമലയെ സംഘർഷഭൂമിയാക്കുക സർക്കാരിന്റെ ഉദ്ദേശ്യമല്ല. കോടതി ിവധിപ്രകാരം വിശ്വാസികൾക്കെല്ലാം അവിടെ ആരാധന നടത്താൻ അവകാശമുണ്ട്. അതിന് വേണ്ട സൗകര്യമൊരുക്കുകയാണ് സർക്കാർ ചെയ്തിട്ടുള്ളത്.

മാസാദ്യം തുറക്കുന്ന ശബരിമല നട, തുറക്കുന്നതിന് മുമ്പ് തന്നെ ശബരിമലയെ കലാപഭൂമിയാക്കാനുള്ള ശ്രമമാണ് സംഘപരിവാർ നടത്തിയത്. ഇതിനുള്ള ഗൂഢപദ്ധതി തയ്യാറാക്കി. ശബരിമലയുടെ കാര്യത്തിൽ സർക്കാരോ, പൊലീസിനോ ഒരുവിശ്വാസിയെയും തടയുന്നതിനോ എതിർക്കുന്നതിനോ തയ്യാറായിട്ടില്ല. എന്നാൽ, വിശ്വാസ സംരക്ഷണത്തിന്റെ പേരിൽ പന്തൽ കെട്ടുക മാത്രമല്ല സമരത്തിന്റെ രീതിയിൽ മാറ്റം വന്നു. അവർ തന്നെ ഭക്തരെ തടയുന്ന നില വന്നു. കുറെ ഭക്തർക്ക് നേരേ ആക്രമണമുണ്ടായി. ചില യുവതികൾക്ക് നേരേ ആക്രമണമുണ്ടായി. സാധാരണ ഭക്തർക്കും തടസ്സം സൃഷ്ടിച്ചു. മാധ്യമപ്രവർത്തകർക്ക് നേരേയും ആക്രമണം നടന്നു. തങ്ങൽ പറയുന്ന രീതിയലല്ല റിപ്പോർട്ട് ചെയ്യുന്നതെങ്കിൽ ആക്രമിക്കുമെന്ന നിലപാടും സ്വീകരിച്ചു. അക്രമമുഖം ദൃശ്യങ്ങളിലൂടെ എല്ലാവരും കണ്ടതാണ്.

അയ്യപ്പഭക്തർക്ക് ശബരിമലയിൽ കടന്നുചെല്ലുന്നതിന് തടസ്സമായി സമരം. എല്ലാ നിയമങ്ങളും കൈയിലെടുക്കുന്ന രീതിയാണ് സംഘപരിവാർ പിന്തുടർന്നത്. ഈ സാഹചര്യത്തിൽ ഭക്തർക്ക് സുരക്ഷ ഒരുക്കാൻ നിർബന്ധിതരായത്. ശബരിമലയിൽ എത്തുന്ന യുവതികളുടെ വീടുകൾക്ക് നേരേ ആക്രമണം നടത്താൻ ഗൂഢപദ്ധതി തയ്യാറാക്കി. യുവതികൾക്ക് കണ്ണീരോടെ മടങ്ങേണ്ടി വ്ന്നു. ശബരിമലയെ ആരാധനാ സ്ഥലമെന്ന പേരുപറഞ്ഞ് സംഘർഷഭൂമിയാക്കുകയായിരുന്നു ലക്ഷ്യം. സന്നിധാനത്ത് കേന്ദ്രീകരിക്കുന്ന ക്രിമിനലുകളെ പുറത്താക്കുകയും ഭക്തർക്ക് കടന്നുചെല്ലാവുന്ന സ്ഥിതിവിശേഷം ഉണ്ടാക്കുകയും ചെയ്യും. യുവതികൾ വന്നാൽ പൊലീസ് സംരക്ഷണം നൽകും.

പൊലീസിനെ വർഗ്ഗീയവൽകരിക്കാനും ശ്രമം നടന്നു. മികച്ച് പൊലീസ് ഉദ്യോഗ്സ്ഥരെ ഒറ്റിതിരിഞ്ഞ് ആക്രമിക്കുന്ന സ്ഥിതി വന്നു. ഉദ്യോഗസ്ഥർ ദർശനത്തിനെത്തിയതിനെ ഹീനമായി ചിത്രീകരിച്ചുവെന്നും ഐജി ശ്രീജിത്തിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് പിണറായി വിജയൻ പറഞ്ഞു. പൊലീസ് പ്രവർത്തിക്കുന്നത് ജാതിയും മതവും നോക്കിയല്ല. സുപ്രീംകോടതി വിധി ഭരണഘടനാ ബഞ്ചിന്റെ വിധിയെ അട്ടിമറിക്കാൻ തന്ത്രിമാരും പരികർമികളും അട്ടിമറിക്കാനും ശ്രമിച്ചത് അംഗീകരിച്ചില്ല. പരികർമികൾ പതിനെട്ടാം പടിക്ക് താഴ സത്യാഗ്രഹമിരുന്നത് ശരിയായില്ല. ക്ഷേത്രം അടയ്ക്കാനുള്ള അവകാശം ദേവസ്വം ബോർഡിനാണ്. ക്ഷേത്രം ദേവസ്വം ബോർഡിന്റെ സ്വത്താണ്. മറ്റാർക്കും അവകാശമില്ല. ദേവസ്വം ബോർഡിന്റെ ചില്ലിക്കാശ് പോലും സർക്കാർ എടുക്കുന്നില്ല. 302 കോടിയാണ് ശബരിമലയിൽ സൗകര്യം ഒരുക്കാൻ നൽകിയത്.

ശബിരമല ക്ഷേത്രം മുമ്പ് തിരുവിതാംകൂറിന്റെ സ്വത്തായിരുന്നു. പിന്നീട് ദേവസ്വം ബോർഡിനായി അധികാരം. കവനന്റ് ഒപ്പിടുമ്പോൾ പന്തളം കൊട്ടാരം കക്ഷിയായിരുന്നില്ല. തെറ്റായ അവകാശവാദം ആരും ഉന്നയിക്കേണ്ടതില്ല. പിന്നീട് പന്തളം കൊട്ടാരം സ്വത്തുക്കൾ തിരുവിതാംകൂറിന് വിട്ടുനൽകുകയായിരുന്നു. ഇത്തരത്തിൽ ദേവസ്വം ബോർഡിനാണ് ശബരിമല ക്ഷേത്രത്തിന്റെ അധികാരമെങ്കിലും, ഉത്സവകാലത്ത് പന്തളം കൊട്ടാരത്തിന്റെ അവകാശങ്ങൾ നിഷേധിക്കാൻ സർക്കാർ ലക്ഷ്യമിടുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.