- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവോത്ഥാന വനിതാമതിലിന് സർക്കാർ ഫണ്ടിൽ നിന്ന് ഒരുപൈസ പോലും ചിലവഴിക്കില്ലെന്ന് മുഖ്യമന്ത്രി; നീക്കിവെച്ച 50 കോടി സർക്കാർ പദ്ധതികൾക്ക്; മറിച്ചുള്ള പ്രചരണം അടിസ്ഥാന രഹിതം; മതിലിനുള്ള പണം വനിതകൾ കണ്ടെത്തിക്കൊള്ളുമെന്നും പിണറായി; മുസ് ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നവോത്ഥാനത്തിൽ പങ്കില്ലെന്നല്ല, എല്ലാ മതത്തിലും പെട്ടവരും സർക്കാർ പരിപാടിയിൽ അണിനിരക്കണമെന്നും മുഖ്യമന്ത്രിയുടെ ആഹ്വാനം
തിരുവനന്തപുരം: വനിതാമതിലിന് സർക്കാർ ഫണ്ടിൽ നിന്ന് ഒരുപൈസപോലും ചിലവഴിക്കില്ലെന്ന് മുഖ്യമന്ത്രി. നീക്കിവെച്ച 50 കോടി സർക്കാർ പദ്ധതികൾക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടേറിയേറ്റിലെ വനിതാ ജീവനക്കാരുടെ നവോത്ഥാന സദസ്സിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വനിതാ മതിലിന് എല്ലാ പിന്തുണയും സർക്കാർ നൽകും. 50 കോടി ഇതിനായി നീക്കിവെച്ചെന്ന പ്രചാരണം തെറ്റാണെന്നും തുക നീക്കിവെച്ചത് വനിതാ ക്ഷേമപദ്ധതികൾക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹൈക്കോടതിയെ സർക്കാർ അറിയിച്ചത് 50 കോടിരൂപ വനിത ശാക്തീകരണത്തിന് മാറ്റിവെച്ചിട്ടുണ്ടെന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നവോത്ഥാനത്തിൽ നിന്ന് പിന്നോട്ടുപോകില്ല എന്നതാണ് സർക്കാർ നിലപാട്. അതിനർഥം അതിന് ചെലവാകുന്ന തുക സർക്കാർ വഹിക്കുമെന്നല്ലെന്നും അദ്ദേഹം പറഞ്ഞു. ഖജനാവിൽ നിന്ന് ഒരു പൈസപോലും ഇതിന് വേണ്ടി ചിലവഴിക്കുന്നില്ല എന്നത് അർഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളുടെ അവകാശത്തിന്റെ കാര്യം വരുമ്പോൾ യാഥാസ്ഥിതികർ എല്ലാ കാലത്തും എതിർത്തിട്ടുണ
തിരുവനന്തപുരം: വനിതാമതിലിന് സർക്കാർ ഫണ്ടിൽ നിന്ന് ഒരുപൈസപോലും ചിലവഴിക്കില്ലെന്ന് മുഖ്യമന്ത്രി. നീക്കിവെച്ച 50 കോടി സർക്കാർ പദ്ധതികൾക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടേറിയേറ്റിലെ വനിതാ ജീവനക്കാരുടെ നവോത്ഥാന സദസ്സിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വനിതാ മതിലിന് എല്ലാ പിന്തുണയും സർക്കാർ നൽകും. 50 കോടി ഇതിനായി നീക്കിവെച്ചെന്ന പ്രചാരണം തെറ്റാണെന്നും തുക നീക്കിവെച്ചത് വനിതാ ക്ഷേമപദ്ധതികൾക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹൈക്കോടതിയെ സർക്കാർ അറിയിച്ചത് 50 കോടിരൂപ വനിത ശാക്തീകരണത്തിന് മാറ്റിവെച്ചിട്ടുണ്ടെന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവോത്ഥാനത്തിൽ നിന്ന് പിന്നോട്ടുപോകില്ല എന്നതാണ് സർക്കാർ നിലപാട്. അതിനർഥം അതിന് ചെലവാകുന്ന തുക സർക്കാർ വഹിക്കുമെന്നല്ലെന്നും അദ്ദേഹം പറഞ്ഞു. ഖജനാവിൽ നിന്ന് ഒരു പൈസപോലും ഇതിന് വേണ്ടി ചിലവഴിക്കുന്നില്ല എന്നത് അർഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീകളുടെ അവകാശത്തിന്റെ കാര്യം വരുമ്പോൾ യാഥാസ്ഥിതികർ എല്ലാ കാലത്തും എതിർത്തിട്ടുണ്ട്. കാലം മാറിയിട്ടും മനസ് മറാത്തവരാണ് വനിതാ മതിലിനെ അപമാനിക്കുന്നത്. മതിലിൽ പങ്കെടുക്കുന്നവരിൽ മഹാഭൂരിപക്ഷവും വിശ്വാസികളാണ്. ഇതിൽ വിശ്വാസത്തിന്റേയും അവിശ്വാസത്തിന്റേയും പ്രശ്‌നമില്ല. എതിർക്കുന്നത് ചെറിയ ഒരു വിഭാഗമാണ്. അവർക്ക് വലിയ ശബ്ദമുണ്ടാക്കാൻ കഴിഞ്ഞേക്കാം. ഇത് യോജിപ്പിന്റെ മതിലാണ്. നവോത്ഥാനത്തിൽ സ്ത്രീകൾ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മൗലികാവകാശങ്ങൾക്ക് മേലെയാണ് വിശ്വാസമെന്ന് പറഞ്ഞാൽ ചെലവാകില്ല. മുസ് ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നവോത്ഥാനത്തിൽ പങ്കില്ലെന്നല്ല. എല്ലാ മതത്തിലും പെട്ടവർ അണിനിരക്കണം. ആദ്യം യോഗം ചേർന്നവരുടെ പരിപാടി മാത്രമാണെന്ന് തെറ്റിദ്ധരിക്കരുത്. വനിതാ മതിലിന് സർക്കാർ എല്ലാ പിന്തുണയും നൽകുന്നുണ്ട്. അതിന്റെ അർഥം ചെലവ് സർക്കാർ വഹിക്കുന്നു എന്നല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വനിതാമതിലിന് സർക്കാർ പണം ചെലവിടില്ലെന്ന് മന്ത്രി തോമസ് ഐസകും നേരത്തെ വ്യക്തമാക്കിയിരുന്നു. ബജറ്റ് തുക ചെലവിടില്ല എന്നും അദ്ദേഹം വ്യക്തമാക്കി . സർക്കാർ സത്യവാങ്മൂലം തെറ്റിദ്ധരിക്കപ്പെട്ടു. വനിത സംഘടനകൾ സ്വന്തം നിലയിൽ പണം സമാഹരിക്കുമെന്നും അതിന് അവർ പ്രാപ്തർ ആണെന്നും തോമസ് ഐസക് പ്രതികരിച്ചു. ട്വിറ്ററിലൂടെയാണ് തോമസ് ഐസകിന്റെ പ്രതികരണം. അതേസമയം സർക്കാർ സംഘടിപ്പിക്കുന്നത് വനിതാ മതിലല്ല വർഗീയ മതിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. 50 കോടി ചെലവഴിക്കുന്നത് അഴിമതിയാണ്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സർക്കാർ 50 കോടി രൂപ ഫണ്ടിൽ നിന്നും ചെലവഴിക്കുമെന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി ബജറ്റിൽ നീക്കിവച്ച 50 കോടി രൂപയാണ് ചെലവഴിക്കുന്നതെന്ന വിധത്തിലായിരുന്നും കോടതിയെ അറിയിച്ചത്. വനിതാമതിലിനായി വനിതാ ക്ഷേമ വകുപ്പിന്റെ ബജറ്റിൽ നിശ്ചയിച്ചിരിക്കുന്ന പണമല്ലാതെ മറ്റൊരു തുകയും സർക്കാർ ചെലവിടാൻ പാടില്ലെന്നും പ്രളയ ദുരിതാശ്വാസ ഫണ്ടിൽനിന്നു പണം ഉപയോഗിക്കരുതെന്നും കോടതി ഉത്തരവിട്ടു.
വനിതാമതിലിൽ പങ്കെടുക്കാൻ സർക്കാർ ജീവനക്കാരെ നിർബന്ധിക്കരുതെന്നും 18 വയസിനുതാഴെയുള്ള പെൺകുട്ടികളെ പങ്കെടുപ്പിക്കരുതെന്നും ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങുന്ന ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ വ്യക്തമാക്കി. കേസ് ആറ് ആഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും. പരിപാടിക്കായി ചെലവാക്കുന്ന തുകയുടെ വിശദാംശങ്ങൾ രേഖപ്പെടുത്തി സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.