- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറ്റവിമുക്തനാക്കിയ സന്തോഷ വേളയിലും അഡ്വ. എം കെ ദാമോദരനെ സാന്നിധ്യം ഇല്ലാത്തതിൽ സങ്കടപ്പെട്ട് മുഖ്യമന്ത്രി പിണറായി; അദ്ദേഹം ഒപ്പമില്ലാത്തതിൽ ദുഃഖം; വേട്ടയാടാൻ ശ്രമിച്ച ചില നിഗൂഢ ശക്തികൾക്ക് നിരാശ; കേസിൽ നടന്നത് വ്യക്തിപരമായ ആക്രമണം മാത്രമല്ല, സിപിഎമ്മിനെ കൂടി തകർക്കാനുള്ള നീക്കം കൂടി; വിശ്വസിച്ചു കൂടെനിന്ന പാർട്ടിയോടും സഖാക്കളോടും നന്ദി രേഖപ്പെടുത്തി പിണറായി വിജയന്റെ വാർത്താസമ്മേളനം
തിരുവനന്തപുരം: പിണറായി വിജയന് എന്നു തലവേദന ഉയർത്തിയ ലാവലിൻ കേസിൽ നിന്നും കുറ്റവിമുക്തനായതിന്റെ ആഹ്ലാഗദത്തിലാണ് കേരളത്തിലെ സി.പി.എം പ്രവർത്തകർ. പിണറായിയുടെ മുഖ്യമന്ത്രി പദവിക്ക് മേൽ തൂങ്ങി നിന്ന വാൾ തൽക്കാലം ഒഴിവായതിന്റെ സന്തോഷം അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്. ഈ സന്തോഷം വ്യക്തമാക്കുന്നതായിരുന്നു വിധിക്ക് പിന്നാലെ അദ്ദേഹം നടത്തിയ വാർത്താസമ്മേളനം. ലാവലിൻ കേസിൽ നിന്നും കുറ്റവിമുക്തനാക്കിയ വിധി പുറത്തുവന്നപ്പോൾ പിണറായി അന്തരിച്ച തന്റെ അഭിഭാഷകൻ എം കെ ദാമോദരനെ ഓർത്ത് സങ്കടപ്പെട്ടു. ലാവ്ലിൻ കേസിൽ ഹൈക്കോടതിയും കുറ്റവിമുക്തനാക്കിയതിന്റെ സന്തോഷം പങ്കുവച്ചാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്. തനിക്കൊപ്പം നിന്ന് നിയമപോരാട്ടം നടത്തിയ പ്രമുഖ അഭിഭാഷകൻ എം കെ ദാമോദരൻ ഈ ഘട്ടത്തിൽ ഒപ്പമില്ലാത്തതിന്റെ ദു;ഖവും മുഖ്യമന്ത്രി വ്യക്തമാക്കി. 20 വർഷക്കാലത്തോളം നീണ്ട പീഡനകാലത്തെക്കുറിച്ച് പിണറായി തുറന്നുപറഞ്ഞു. വ്യക്തിപരമായ ആക്രമണം മാത്രമായിരുന്നില്ല നടന്നതെന്നും സിപിഐ എം എന്ന പാർട്ടിയെ ക്കൂടി തകർക്കാനുള്ള ശ്രമം കുടിയ
തിരുവനന്തപുരം: പിണറായി വിജയന് എന്നു തലവേദന ഉയർത്തിയ ലാവലിൻ കേസിൽ നിന്നും കുറ്റവിമുക്തനായതിന്റെ ആഹ്ലാഗദത്തിലാണ് കേരളത്തിലെ സി.പി.എം പ്രവർത്തകർ. പിണറായിയുടെ മുഖ്യമന്ത്രി പദവിക്ക് മേൽ തൂങ്ങി നിന്ന വാൾ തൽക്കാലം ഒഴിവായതിന്റെ സന്തോഷം അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്. ഈ സന്തോഷം വ്യക്തമാക്കുന്നതായിരുന്നു വിധിക്ക് പിന്നാലെ അദ്ദേഹം നടത്തിയ വാർത്താസമ്മേളനം. ലാവലിൻ കേസിൽ നിന്നും കുറ്റവിമുക്തനാക്കിയ വിധി പുറത്തുവന്നപ്പോൾ പിണറായി അന്തരിച്ച തന്റെ അഭിഭാഷകൻ എം കെ ദാമോദരനെ ഓർത്ത് സങ്കടപ്പെട്ടു.
ലാവ്ലിൻ കേസിൽ ഹൈക്കോടതിയും കുറ്റവിമുക്തനാക്കിയതിന്റെ സന്തോഷം പങ്കുവച്ചാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്. തനിക്കൊപ്പം നിന്ന് നിയമപോരാട്ടം നടത്തിയ പ്രമുഖ അഭിഭാഷകൻ എം കെ ദാമോദരൻ ഈ ഘട്ടത്തിൽ ഒപ്പമില്ലാത്തതിന്റെ ദു;ഖവും മുഖ്യമന്ത്രി വ്യക്തമാക്കി. 20 വർഷക്കാലത്തോളം നീണ്ട പീഡനകാലത്തെക്കുറിച്ച് പിണറായി തുറന്നുപറഞ്ഞു. വ്യക്തിപരമായ ആക്രമണം മാത്രമായിരുന്നില്ല നടന്നതെന്നും സിപിഐ എം എന്ന പാർട്ടിയെ ക്കൂടി തകർക്കാനുള്ള ശ്രമം കുടിയായിരുന്നു നടന്നത്. വ്യക്തമായ രാഷ്ട്രീയ ഗുഢാലോചന നടന്നിട്ടുണ്ടെന്ന് ആദ്യ ഘട്ടത്തിൽ തന്നെ താനടക്കമുള്ളവർ പറഞ്ഞിരുന്നതാണ്. എന്നാൽ പലരും അത് കേൾക്കാൻ തയ്യാറായില്ല.
എന്നാൽ എല്ലാം പരിശോധിച്ച സി.പി.എം കേന്ദ്ര കമ്മിറ്റി കേസ് രാഷ്ട്രീയ പ്രേരിതമാണെന്നു വ്യക്തമാക്കുകയാണ് ചെയ്തത്. സിബിഐ പ്രത്യേക കോടതിയുടെ വിധി വന്നതോടെ പാർട്ടിയുടെ കണ്ടെത്തൽ വസ്തുതാപരമാണെന്നു തെളിഞ്ഞു. തന്നെ വേട്ടയാടാൻ ശ്രമിച്ച നിഗൂഢ ശക്തികൾക്കു നിരാശയാണ് ഇപ്പോൾ ഫലം. കോടതി വിധി കൂടുതൽ ഊർജം പകരുന്നു. വികസന പദ്ധതികളുമായി മുന്നോട്ടുപോകും. എല്ലാ ഘട്ടത്തിലും തന്നെ വിശ്വസിച്ചു കൂടെനിന്ന പാർട്ടിയോടും സഖാക്കളോടും ഈ നിമിഷം നന്ദി രേഖപ്പെടുത്തുന്നു.
ഇന്ന് ഹൈക്കോടതി തന്നെ ഇക്കാര്യം അടിവരയിട്ട് പറഞ്ഞത് അന്നത്തെ വിമർശകർ കേൾക്കണമെന്നും പിണറായി പറഞ്ഞു. തന്നെ തെരഞ്ഞുപിടിച്ച് സി ബി ഐ വേട്ടയാടുകയായിരുന്നുവെന്നും ഹൈക്കോടതി കണ്ടെത്തിയിട്ടുണ്ട്. എന്തായാലും അത്തരം വേട്ടയാടലുകൾക്കൊന്നും തന്നെയും പാർട്ടിയേയും കീഴ്പ്പെടുത്താനാകില്ലെന്ന് വ്യക്തമായില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. ജുഡീഷ്യറിയോട് എല്ലാ ഘട്ടത്തിലും ആദരവു മാത്രമാണ് പ്രകടിപ്പിച്ചതെന്നും ആത്യന്തികമായി സത്യം വിജയിക്കുമെന്ന് വിശ്വസിച്ചിരുന്നുവെന്നും പിണറായി വ്യക്തമാക്കി.
കേരളത്തിലെ വലിയൊരുഭാഗം ജനങ്ങളും സത്യം നേരത്തെ തിരിച്ചറിഞ്ഞതാണ്. ലാവ്ലിൻ റിപ്പോർട്ട് സമർപ്പിക്കാൻ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കയായിരുന്നോ എന്നും കോടതി നേരത്തെ ചോദിച്ചിരുന്നു. സിബിഐയെ ഉപയോഗിച്ച് രാഷ്ട്രീയ നീക്കത്തോടെ നടത്തിയ കരുനീക്കങ്ങളാണ് വെളിവായതെന്നും അദ്ദേഹം പറഞ്ഞു.
വിധിയെ സ്വാഗതം ചെയ്ത് കോടിയേരിയും യെച്ചൂരിയും
ലാവ്‌ലിൻ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും. വിധിയെ സ്വാഗതം ചെയ്യുന്നതായി സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കേസ് രാഷ്ട്രീയ പ്രേരിതവും കെട്ടിച്ചമച്ചതുമാണെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. ഇതിനെ രാഷ്ട്രീയമായും നിയമപരവുമായാണ് പാർട്ടി നേരിട്ടത്. ഇപ്പോൾ നിയമവിധി വന്നിരിക്കുകയാണ്. പിണറായി വിജയനെതിരെ ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന സിപിഐ എം നിലപാടിനെ സാധുകരിക്കുന്നതാണ് ഹൈക്കോടതി വിധിയെന്നും യെച്ചൂരി പറഞ്ഞു.
ഹൈക്കോടതി വിധി പിണറായി വിജയന്റെ തൊപ്പിയിലെ പൊൻതൂവലാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പിണറായിയെ തിരഞ്ഞുപിടിച്ച് വേട്ടയാടുകയാണ് സിബിഐ ചെയ്തത്. പല കാലങ്ങളിൽ പല മന്ത്രിമാരും വൈദ്യുതി വകുപ്പ് ഭരിച്ചു. കരാർ ഒപ്പിട്ട മന്ത്രിയുൾപ്പെടെ ഉള്ളവരെ പ്രതി ചേർക്കാതിരുന്ന സിബിഐ പിണറായിയെ കുടുക്കാൻ ശ്രമിച്ചു. കൂട്ടിലടച്ച തത്തയെന്ന് ആക്ഷേപമുള്ള സിബിഐയെ അന്ന് കേന്ദ്രത്തിലിരുന്ന കോൺഗ്രസ് സർക്കാർ ദുരുപയോഗിക്കുകയായിരുന്നു. പിണറായിയെ മാത്രം പ്രതി ചേർത്ത സിബിഐ നടപടിയെയാണ് ഹൈക്കോടതി വിമർശിച്ചതെന്നും കോടിയേരി പറഞ്ഞു.
കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാരിന് സി.പി.എം പിന്തുണ പിൻവലിച്ചതോടെയാണു സിബിഐ ഉപയോഗിച്ചു പിണറായിക്കെതിരെ കേസ് സജീവമാക്കിയത്. അക്കാലത്തെ കോൺഗ്രസ് സർക്കാരിന്റെ ഇടപെടലാണു കേസിന് ആധാരം. പിബി അംഗമായ പിണറായിക്കെതിരെ ദേശവ്യാപകമായി പ്രചാരണം നടത്തി. സിപിഎമ്മിന്റെ പ്രതിഛായ മോശപ്പെടുത്താനായിരുന്നു ശ്രമം. എന്നാൽ ഹൈക്കോടതിയുടെ വസ്തുനിഷ്ഠമായ വിധിയിലൂടെ ആ നീക്കങ്ങളെല്ലാം പൊളിഞ്ഞു.
വിധി സിപിഎമ്മിനു ദേശീയതലത്തിൽതന്നെ വലിയ മുന്നേറ്റത്തിന് കാരണമാകും. പാർട്ടിയെ വലിയ പ്രതിരോധത്തിലാക്കിയ സംഭവമായിരുന്നു ലാവ്ലിൻ. ഉന്നതനായ രാഷ്ട്രീയ നേതാവിനെ വേട്ടയാടാനുള്ള നീക്കത്തിനാണു ഇപ്പോൾ തിരിച്ചടിയേറ്റത്. അഴിമതിവിരുദ്ധ പ്രതിഛായയുമായി സിപിഎമ്മിനു ദേശീയതലത്തിൽ പ്രവർത്തിക്കാൻ വിധി ഊർജമാകും. രാഷ്ട്രീയ പ്രതിയോഗികളെ കേസിൽ കുടുക്കാനുള്ള കേന്ദ്ര സർക്കാരുകളുടെ നീക്കങ്ങൾ ഇനിയെങ്കിലും ഒഴിവാക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.