- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ധർമ്മടത്തെ ചെങ്കടലാക്കി മുഖ്യമന്ത്രിയുടെ റോഡ് ഷോ; സ്വീകരണം ഒരുക്കിയത് എട്ട് കേന്ദ്രങ്ങളിൽ; പ്രചാരണ ജാഥയ്ക്ക് മോടി കൂട്ടാൻ പിന്തുണയുമായി പ്രകാശ് രാജും ഇന്ദ്രൻസും ഹരിശ്രീ അശോകനും മധുപാലും അടക്കമുള്ള താരനിര; അഭിവാദ്യം ചെയ്ത അണികൾക്ക് ആവേശമായി 'ക്യാപ്റ്റന്റെ' മാസ് എൻട്രി പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറിൽ
കണ്ണൂർ: തിരഞ്ഞെടുപ്പ് പരസ്യ പ്രചരണത്തിന് അവസാന മണിക്കൂറുകളിൽ ധർമ്മടത്ത് റോഡ് ഷോയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എട്ട് കേന്ദ്രങ്ങളിലാണ് പിണറായിക്ക് സ്വീകരണം ഒരുക്കിയത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. പ്രകാശ് രാജ്, ഇന്ദ്രൻസ്, മധുപാൽ, ഹരിശ്രീ അശോകൻ എന്നിവർ ഉൾപ്പടെ താര സമ്പന്നമായാണ് മുഖ്യമന്ത്രിയുടെ പ്രചരണ ജാഥ മുന്നേറിയത്.
മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യുന്നതിനായി നൂറുകണക്കിന് പേരാണ് റോഡിന്റെ ഇരുവശത്തും അണിനിരന്നിട്ടുള്ളത്. കോവിഡ് പ്രൊട്ടോക്കോളും ഇലക്ഷൻ കമ്മീഷൻ നിർദ്ദേശങ്ങളും പാലിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബൈക്കുകൾ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.
ഇന്നലെ വൈകിട്ട് പിണറായിക്ക് പിന്തുണയുമായി സംഘടിപ്പിക്കപ്പെട്ട കലാസന്ധ്യയിൽ സിതാര കൃഷ്ണകുമാർ, ടിഎം കൃഷ്ണ, പുഷ്പാവതി എന്നിങ്ങനെ നിരവധി കലാസാംസ്‌കാരികരംഗത്തെ പ്രമുഖരാണ് അണിനിരന്നത്.
തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാനിരിക്കെ, കൊട്ടിക്കലാശത്തിന് വിലക്കാണെങ്കിലും അതിനെ വെല്ലുന്ന തരത്തിൽ ആക്രമണത്തിന് മൂർച്ചകൂട്ടിയാണ് മുന്നണികൾ നാടിളക്കി മറിക്കുന്നത്.
അതേസമയം, മുഖ്യമന്ത്രിക്ക് പ്രചാരണവേളയിൽ ചാർത്തപ്പെട്ട ക്യാപ്ടൻ വിശേഷണം സിപിഎമ്മിലും ഇടതുമുന്നണിയിലും അവസാന മണിക്കൂറുറിൽ തീപിടിപ്പിക്കുന്ന ചർച്ചയ്ക്കും വഴിയൊരുക്കിയിട്ടുണ്ട്.തുടർഭരണം ഉറപ്പാക്കാനുള്ള തീവ്രശ്രമവുമായി ഇടതുമുന്നണിയും എങ്ങനെയും ഭരണം തിരിച്ചുപിടിക്കാൻ യു.ഡി.എഫും സർവ്വ ആയുധങ്ങളുമായി കളം നിറഞ്ഞ് പൊരുതുകയാണ്.
ഇരുമുന്നണികൾക്കും വെല്ലുവിളിയായി ഇക്കുറി കേരളത്തിൽ നിർണായക ശക്തിയാകുമെന്ന് പ്രഖ്യാപിച്ച എൻ.ഡി.എ ത്രികോണപ്പോരിന്റെ പ്രവചനാതീത നിലയിലേക്ക് പല മണ്ഡലങ്ങളെയും എത്തിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ