- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മോദി പറയുന്നിടത്ത് ഒപ്പുവയ്ക്കുന്ന ആളാണ് പിണറായി വിജയൻ എന്ന് പറഞ്ഞാൽ പിണറായി വിജയനെ അറിയുന്ന ആരും വിശ്വസിക്കില്ല'; ബെഹറയെ നിയമിച്ചത് മോദി പിണറായി ഒത്തുക്കളിയെന്ന മുല്ലപ്പള്ളിയുടെ ആരോപണത്തിന് പിണറായി വിജയന്റെ മാസ് മറുപടി; വീഡിയോ ആഘോഷമാക്കി സൈബർ സഖാക്കളും
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണത്തിന് മുഖ്യമന്ത്രിയുടെ മറുപടി സോഷ്യൽ മീഡിയയിൽ ആഘോഷമാക്കി സൈബർ സഖാക്കൾ. ലോകനാഥ് ബെഹ്റയെ ഡിജിപിയായി നിയമിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം രൂക്ഷമായി പരിഹസിച്ചു തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം ചുമതല നിർവഹിക്കാതെ വിളിച്ചുപറഞ്ഞു നടന്നിട്ട് കാര്യമില്ലെന്ന് പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു. പത്തു വർഷം യുപിഎ ഭരിച്ചിട്ടും മോദിക്കെതിരായ ഫയലിൽ ഒരു നടപടിയുമെടുത്തില്ലെന്ന പറഞ്ഞായിരുന്നു മുഖ്യമന്ത്രി ആരോപത്തോട് പ്രതികരിച്ചത്. വീഡിയോ കടപ്പാട്: കൈരളി ന്യൂസ് ഓൺലൈൻ മോദി പറയുന്നിടത്ത് ഒപ്പുവയ്ക്കുന്ന ആളാണ് പിണറായി വിജയൻ എന്ന് പറഞ്ഞാൽ പിണറായി വിജയനെ അറിയുന്ന ആരും വിശ്വസിക്കില്ല എന്ന മുഖ്യമന്ത്രിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്. ഇടത് അനുകൂല ഗ്രൂപ്പുകളിൽ വ്യാപകമായിട്ടാണ് ഷെയർ ചെയ്യപ്പെടുന്നതും ഏഴുദിവസമുള്ള ആഴ്
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണത്തിന് മുഖ്യമന്ത്രിയുടെ മറുപടി സോഷ്യൽ മീഡിയയിൽ ആഘോഷമാക്കി സൈബർ സഖാക്കൾ. ലോകനാഥ് ബെഹ്റയെ ഡിജിപിയായി നിയമിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം രൂക്ഷമായി പരിഹസിച്ചു തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം ചുമതല നിർവഹിക്കാതെ വിളിച്ചുപറഞ്ഞു നടന്നിട്ട് കാര്യമില്ലെന്ന് പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു. പത്തു വർഷം യുപിഎ ഭരിച്ചിട്ടും മോദിക്കെതിരായ ഫയലിൽ ഒരു നടപടിയുമെടുത്തില്ലെന്ന പറഞ്ഞായിരുന്നു മുഖ്യമന്ത്രി ആരോപത്തോട് പ്രതികരിച്ചത്.
വീഡിയോ കടപ്പാട്: കൈരളി ന്യൂസ് ഓൺലൈൻ
മോദി പറയുന്നിടത്ത് ഒപ്പുവയ്ക്കുന്ന ആളാണ് പിണറായി വിജയൻ എന്ന് പറഞ്ഞാൽ പിണറായി വിജയനെ അറിയുന്ന ആരും വിശ്വസിക്കില്ല എന്ന മുഖ്യമന്ത്രിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്. ഇടത് അനുകൂല ഗ്രൂപ്പുകളിൽ വ്യാപകമായിട്ടാണ് ഷെയർ ചെയ്യപ്പെടുന്നതും
ഏഴുദിവസമുള്ള ആഴ്ചയിൽ എട്ടുദിവസവും കോഴിക്കോട് ഉണ്ടായിരുന്ന കേന്ദ്രമന്ത്രിയാണ് മുല്ലപ്പള്ളിയെന്നും അദ്ദേഹം പരിഹസിച്ചു. കേന്ദ്രമന്ത്രി ്സ്ഥാനം ഉപയോഗിച്ച് മുല്ലപ്പള്ളി ചെയ്തിരുന്നത് എന്താണെന്ന് എല്ലാവർക്കും അറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ഥാനം ഉപയോഗിച്ച് ചില പ്രസ്താവനകൾ നടത്താനും ചില പ്രസ്ഥാനങ്ങളെ ഇല്ലാതാക്കാനും ആളുകളെയും ഇല്ലാതാക്കാനും കഴിയുമെന്നായിരുന്നു അറിയുന്നത്. ചിദംബരമായിരുന്നു ആഭ്യന്തര വകുപ്പ് തലവൻ. അതുകൊണ്ട് എത്ര ഫയലുകൾ മുല്ലപ്പള്ളിക്ക് കാണാൻ സാധിച്ചു എന്നറിയില്ല. താൻ പറഞ്ഞത് നാട്ടിൽ അറിയാവുന്ന വസ്തുതയാണെന്നും പറയുന്നു.
യുപിഎ മോദിയെ സംരക്ഷിച്ചുവെന്നാണ് ഇപ്പോൾ മനസ്സിലാകുന്നത്. ഇക്കാര്യത്തിൽ പി.ചിദംബരം പ്രതികരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മോദിക്കും അമിത്ഷാക്കും എതിരായ ഫയൽ ചിദംബരം കണ്ടില്ലെങ്കിൽ എന്തുകൊണ്ട് അദ്ദേഹം മേലധികാരിയുടെ ശ്രദ്ധയിൽ പെടുത്തിയില്ലെന്നും പിണറായി ചോദിച്ചു. ഇടതു പക്ഷം അധികാരത്തിൽ വരുന്ന സമയത്ത് ഡിജിപി ആയിരുന്നത് സെൻകുമാർ ആയിരുന്നു. അദ്ദേഹത്തെ മാറ്റി പുതിയ ഡിജിപിയെ നിയമിക്കാൻ തീരുമാനിച്ചു. അന്ന് എന്തുകൊണ്ട് മുല്ലപ്പള്ളി ബഹ്റയെ നിയമിക്കരുത് എന്നു പറഞ്ഞില്ല? ഇത്രയും നാൾ ഒന്നും മിണ്ടാതിരുന്നു.
ഒന്നോ രണ്ടോ വർഷമല്ല, യുപിഎ അധികാരത്തിൽ ഇരുന്നത് പത്ത് വർഷമാണ്. എന്നിട്ടും മോദിക്കെതിരായ റിപ്പോർട്ട് യുപിഎ സർക്കാർ കാര്യമായി എടുത്തില്ല എന്നല്ലേ മനസിലാക്കേണ്ടത്. അന്ന് ചുമതല ചെയ്യാതിരുന്ന ശേഷം ഇപ്പോൾ പറഞ്ഞിട്ട് എന്തു കാര്യമെന്നും മുഖ്യമന്ത്രി ചോദിച്ചു. ഫയലിൽ ഉള്ള കാര്യം ഇങ്ങനെ വിളിച്ചു പറയാമോ എന്ന സന്ദേഹവും മുഖ്യമന്ത്രി ഉന്നയിച്ചു. അങ്ങനെ ഉണ്ടെങ്കിൽ എന്തുകൊണ്ട് നടപടിയിലേക്ക് കടക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.