- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി വിജയന്റെ യുഎഇ സന്ദർശനം അറബ് ചാനലുകളിലും വാർത്തയായി; യുഎഇയുമായുള്ള കേരള ബന്ധം പുതിയ ഉയരത്തിലെത്തിയെന്ന് പുകഴ്ത്തി ഗൾഫ് ന്യൂസും ഖലീജ് ടൈംസും: യുഎഇ ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ച്ചക്കും ലഭിച്ചത് വലിയ പ്രാധാന്യം; മോദിക്ക് ശേഷം ഒരു ഇന്ത്യൻ നേതാവിന് ലഭിക്കുന്ന ഉജ്ജ്വല സ്വീകരണം
ദുബായ്: ദുബായിലെ ഇന്ത്യൻ സമൂഹത്തിൽ ഏറ്റവും സ്വാധീനം ചെലുത്താൻ കഴിവുള്ള നേതാക്കളിൽ മുന്നിലാണ് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ. വി എസ് അച്യുതാനന്ദനും എ കെ ആന്റണിയുമൊക്കെ മലയാളികൾക്കിടയിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയുന്ന നേതാക്കളാണെങ്കിലും ഇവരൊന്നും ദുബായ് സന്ദർശനം നടത്തുന്നതിൽ വലിയ തൽപ്പരർ ആയിരുന്നില്ല. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ദുബായിൽ ഇടയ്ക്കിടെ സന്ദർശനം നടത്തിയിരുന്നെങ്കിലും അതൊന്നും വലിയ വിജയമായി മാറിയിരുന്നു എന്ന് പറയാൻ സാധിക്കില്ല. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയന് യുഎഇയിൽ സന്ദർശനം നടത്തിയപ്പോൾ കേരള ചരിത്രത്തിൽ ഒരു മുഖ്യമന്ത്രിക്കും ലഭിക്കാത്ത സ്വീകരണമായിരുന്നു ലഭിച്ചത്. ലക്ഷക്കണക്കിന് മലയാളികൾ രാഷ്ട്രീയം മറന്നു തന്നെ കേരള മുഖ്യമന്ത്രിക്ക് സ്വീകരണം ഒരുക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ യുഎഇ സന്ദർശനത്തിന് ശേഷം ഒരു ഇന്ത്യൻ നേതാവിന് ലഭിച്ച വലിയ സ്വീകരണമായിരുന്നു പിണറായിക്ക് ലഭിച്ചത്. പിണറായി വിജയൻ ഗൾഫിൽ എത്തിയത് മുതൽ മലയാളം പത്രങ്ങളുടെ ഗൾഫ് എഡിഷനുകളിൽ വലിയ വാർത്തയായിരുന്നു
ദുബായ്: ദുബായിലെ ഇന്ത്യൻ സമൂഹത്തിൽ ഏറ്റവും സ്വാധീനം ചെലുത്താൻ കഴിവുള്ള നേതാക്കളിൽ മുന്നിലാണ് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ. വി എസ് അച്യുതാനന്ദനും എ കെ ആന്റണിയുമൊക്കെ മലയാളികൾക്കിടയിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയുന്ന നേതാക്കളാണെങ്കിലും ഇവരൊന്നും ദുബായ് സന്ദർശനം നടത്തുന്നതിൽ വലിയ തൽപ്പരർ ആയിരുന്നില്ല. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ദുബായിൽ ഇടയ്ക്കിടെ സന്ദർശനം നടത്തിയിരുന്നെങ്കിലും അതൊന്നും വലിയ വിജയമായി മാറിയിരുന്നു എന്ന് പറയാൻ സാധിക്കില്ല. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയന് യുഎഇയിൽ സന്ദർശനം നടത്തിയപ്പോൾ കേരള ചരിത്രത്തിൽ ഒരു മുഖ്യമന്ത്രിക്കും ലഭിക്കാത്ത സ്വീകരണമായിരുന്നു ലഭിച്ചത്. ലക്ഷക്കണക്കിന് മലയാളികൾ രാഷ്ട്രീയം മറന്നു തന്നെ കേരള മുഖ്യമന്ത്രിക്ക് സ്വീകരണം ഒരുക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ യുഎഇ സന്ദർശനത്തിന് ശേഷം ഒരു ഇന്ത്യൻ നേതാവിന് ലഭിച്ച വലിയ സ്വീകരണമായിരുന്നു പിണറായിക്ക് ലഭിച്ചത്.
പിണറായി വിജയൻ ഗൾഫിൽ എത്തിയത് മുതൽ മലയാളം പത്രങ്ങളുടെ ഗൾഫ് എഡിഷനുകളിൽ വലിയ വാർത്തയായിരുന്നു. എന്നാൽ, മലയാളം മാദ്ധ്യമങ്ങൾക്ക് പുറമേ അറബ് ചാനലുകളിലും ദുബായിലെ ലീഡിങ് പത്രങ്ങളാണ് ഗൾഫ് ന്യൂസിലും ഖലീജ് ടൈംസിലും വളരെ പ്രാധാന്യത്തോടെയാണ് വാർത്തകൾ വന്നത്. ഷാർജ സുൽത്താനുമായി മുഖ്യമന്ത്രി കൂടിക്കാഴ്‌ച്ച നടത്തുന്ന സംഭവം അറബ് ചാനലിൽ വാർത്തയായിരുന്നു. ഈ വാർത്തയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിക്കപ്പെടുന്നുണ്ട്.
മുഖ്യമന്ത്രിക്ക് കേരള സമൂഹം നൽകിയ പൗരസ്വീകരണവും അറബ് മാദ്ധ്യമങ്ങളിലെ വാർത്തകളിൽ നിറഞ്ഞു. രാഷ്ട്രീയം മറന്ന് പ്രവാസി സംഘടനകൾ സംഘാടകരായപ്പോൾ ആയിരക്കണക്കിന് പേരാണ് ദുബായ് മീഡിയ സിറ്റിയിലെ ആംഫി തിയേറ്ററിൽ തടിച്ചുകൂടിയിരുന്നു. വൈകിട്ട് ആറുമണിയോടെ പിണറായി വിജയൻ എത്തിയപ്പോൾ നാട്ടിലെപോലെ വലിയ ആരവത്തോടെയാണ് പ്രവാസികൾ എതിരേറ്റതും. ഇക്കാര്യങ്ങളൊക്കെ ഖലീജ് ടൈംസിൽ വാർത്തയായി. എന്നാൽ, ഇതിനൊപ്പം തന്നെ കേരളവും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായെന്ന നിരീക്ഷിച്ചു കൊണ്ടാണ് ഗൾഫ് ന്യൂസ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്ദൂമിനെ കേരളത്തിലേക്ക് ക്ഷണിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞ കാര്യം അടക്കം ചൂണ്ടിക്കാട്ടിയാണ് ഗൾഫ് ന്യൂസ്. ഷാർജയിൽ കേരള കുടുംബങ്ങൾക്ക് ടൗൺഷിപ്പും സാംസ്കാരിക വേദിയും പണികഴിപ്പിക്കാൻ സ്ഥലം അനുവദിക്കണമെന്ന അഭ്യർത്ഥനയും മുഖ്യമന്ത്രി ഷാർജ ഭരണാധികാരികൾക്ക് മുമ്പിൽ വച്ചു. മുഖ്യമന്ത്രി പിണറായി നടത്തിയ പ്രഖ്യാപനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഖലീജ് ടൈംസിലെ വാർത്ത. പ്രവാസികൾക്കായുള്ള പ്രഖ്യാപനങ്ങളെല്ലം വാർത്തയിൽ ഉൾപ്പെടുത്തി.
പൊതുസമ്മേളനത്തിൽ ഒരു മണിക്കൂറോളം മുഖ്യമന്ത്രി സംസാരിച്ചു. ആയിരക്കണക്കിന് പേർ പിണറായിയുടെ പ്രസംഗം കേൾക്കാനായി എത്തുകയുണ്ടായി. വിവിധ എമിറേറ്റുകളിൽ നിന്ന് പ്രത്യേക വാഹനങ്ങളിലാണ് കൂടുതൽ പേരും എത്തിയത്. ലേബർ ക്യാമ്പുകളിൽ നിന്ന് ബസുകളിൽ തൊഴിലാളിക്കൂട്ടങ്ങളുമത്തെി. വേദിയിൽ നിറയെ വിശിഷ്ടാതിഥികൾ ഉണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രി മാത്രമാണ് കാര്യമായി സംസാരിച്ചത്. അധ്യക്ഷ പ്രസംഗവും സ്വാഗതവും നന്ദിയും ഏതാനും വാക്കുകളിൽ ഒതുങ്ങി. ഇന്ത്യൻ അംബാസഡർ നവദീപ് സിങ് സൂരിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.
വ്യവസായികളായ എം.എ.യൂസഫലി, ഡോ.ബി.ആർ.ഷെട്ടി, ഡോ.ആസാദ് മൂപ്പൻ, രവിപിള്ള, സി.കെ.മേനോൻ, ഷംലാൽ അ്ഹമദ്, ഡോ. ഷംസീർ വയലിൽ വിവിധ സംഘടനാ പ്രതിനിധികളായ സി.കെ.സലാം, കെ.ബി.മുരളി, മുരളി,സന്തോഷ്, മുഹമ്മദ് കുഞ്ഞി, അൻവർ നഹ എന്നിവരും വി.കെ.അഷ്‌റഫ്, ജോൺ ബ്രിട്ടാസ്, നളിനി നെറ്റോ ഐ.എ.എസ് എന്നിവരും വേദിയിലുണ്ടായിരുന്നു. സോഷ്യൽ മീഡിയിയിലും മുഖ്യമന്ത്രി പിണറായിക്ക് ലഭിച്ച സ്വീകരണം ചർച്ചയായിട്ടുണ്ട്. പിണറായി ഭരണാധികാരികളെ കണ്ടത് അറബ് ചാനലിൽ വാർത്തയായതോടെ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ യുഎഇ സന്ദർശന വേളയിലെ ചിത്രങ്ങളും സോഷ്യൽ മീഡിയിയൽ യുഡിഎഫ് അനുകൂലികൾ പ്രചരിപ്പിക്കുന്നുണ്ട്.