- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപിയുടെ ദാക്ഷിണ്യത്തിൽ അധികാരത്തിൽ വന്ന സർക്കാറല്ല കേരളത്തിലേത്; അമിത് ഷായുടെ പ്രസ്താവന സുപ്രീംകോടതിക്കും മൗലിക അവകാശങ്ങൾക്കും എതിര്; പുറത്തുവന്നത് ആർഎസ്എസിന്റെയും സംഘപരിവാറിന്റെ ഉള്ളിലിരുപ്പ്; ജനവിധി അട്ടിമറിക്കുമെന്ന സന്ദേശമാണ് ബിജെപി അധ്യക്ഷന്റേത്; ജനാധിപത്യ വിശ്വാസികൾ ഇതിനെതിരെ പ്രതികരിക്കണം; അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിന്റെ പേരിൽ കേരള സർക്കാറിനെ വലിച്ചു താഴയിടുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് അതേനാണയത്തിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുടെ ദയാദാക്ഷിണ്യങ്ങളിലൂടെയല്ല, മറിച്ച് സംസ്ഥാനത്തെ ജനങ്ങളുടെ വിധിതീർപ്പിലൂടെയാണ് കേരള സർക്കാർ അധികാരത്തിലെത്തിയതെന്ന് അമിത് ഷാ ഓർക്കണമെന്ന് പിണറായി ഫേസ്‌ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. കേരള സർക്കാർ അധികാരത്തിലുള്ളത് ബിജെപിയുടെ ദയാദാക്ഷിണ്യങ്ങളിലൂടെയല്ല, മറിച്ച് സംസ്ഥാനത്തെ ജനങ്ങളുടെ വിധിതീർപ്പിലൂടെയാണ്. ആ ജനവിധിയെ അട്ടിമറിക്കുമെന്ന സന്ദേശമാണ് അമിത്ഷാ തന്റെ പ്രസ്താവനയിലൂടെ നൽകുന്നത്. ജനാധിപത്യ വിശ്വാസികളാകെ ഇതിനെതിരെ ശബ്ദമുയർത്തണം. സുപ്രീംകോടതിയുടെ വിധി നടപ്പിലാക്കുന്നതിന്റെയും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെയും പേരിലാണ് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിനെ താഴെയിറക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതെന്നും പിണറായി തുറന്നടിച്ചു. അമിത് ഷായുടെ പ്രസ്താവന സർക്കാറിനെതിരെ എന്ന
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിന്റെ പേരിൽ കേരള സർക്കാറിനെ വലിച്ചു താഴയിടുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് അതേനാണയത്തിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുടെ ദയാദാക്ഷിണ്യങ്ങളിലൂടെയല്ല, മറിച്ച് സംസ്ഥാനത്തെ ജനങ്ങളുടെ വിധിതീർപ്പിലൂടെയാണ് കേരള സർക്കാർ അധികാരത്തിലെത്തിയതെന്ന് അമിത് ഷാ ഓർക്കണമെന്ന് പിണറായി ഫേസ്‌ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
കേരള സർക്കാർ അധികാരത്തിലുള്ളത് ബിജെപിയുടെ ദയാദാക്ഷിണ്യങ്ങളിലൂടെയല്ല, മറിച്ച് സംസ്ഥാനത്തെ ജനങ്ങളുടെ വിധിതീർപ്പിലൂടെയാണ്. ആ ജനവിധിയെ അട്ടിമറിക്കുമെന്ന സന്ദേശമാണ് അമിത്ഷാ തന്റെ പ്രസ്താവനയിലൂടെ നൽകുന്നത്. ജനാധിപത്യ വിശ്വാസികളാകെ ഇതിനെതിരെ ശബ്ദമുയർത്തണം. സുപ്രീംകോടതിയുടെ വിധി നടപ്പിലാക്കുന്നതിന്റെയും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെയും പേരിലാണ് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിനെ താഴെയിറക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതെന്നും പിണറായി തുറന്നടിച്ചു.
അമിത് ഷായുടെ പ്രസ്താവന സർക്കാറിനെതിരെ എന്നതിനേക്കാൾ സുപ്രീംകോടതിക്കും ഭരണഘടനക്കും നിയമവ്യവസ്ഥക്കും എതിരെയുള്ളതാണ്. നടപ്പാക്കാനാകുന്ന വിധി മാത്രം പറഞ്ഞാൽ മതി കോടതിയെന്ന അമിത്ഷായുടെ പ്രസ്താവന, ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ നടപ്പാക്കാനുള്ളതല്ല എന്ന സന്ദേശമാണ് നൽകുന്നത്. ആർ.എസ്.എസിന്റെയും സംഘപരിവാറിന്റെയും യഥാർത്ഥ ഉള്ളിലിരിപ്പു തന്നെയാണ് അമിത്ഷായുടെ പ്രസ്താവനയിലൂടെ പുറത്തുവന്നിട്ടുള്ളതെന്നും പിണറായി ഫേസ്‌ബുക്ക് കുറിപ്പിൽ ആരോപിച്ചു.
സ്ത്രീ-പുരുഷ സമത്വം ക്ഷേത്രപ്രവേശനത്തിലൂടെയല്ല ഉറപ്പുവരുത്തേണ്ടത് എന്നുള്ള വാദം, ജാതിയടിസ്ഥാനത്തിലുള്ള വിവേചനം നിർത്തലാക്കേണ്ടത് നിയമത്തിലൂടെയല്ല എന്ന വാദത്തിന്റെ മുന്നോടിയാണ്. സ്ത്രീയും പുരുഷനും തുല്യരല്ല എന്ന പഴയ മനുസ്മൃതി വാദത്തിൽത്തന്നെയാണ് ബിജെപി ഇപ്പോഴും നിൽക്കുന്നത് എന്നാണ് അമിത്ഷായുടെ വാക്കുകൾ വ്യക്തമാക്കുന്നത്. ജനാധിപത്യമടക്കമുള്ള ആധുനിക സങ്കൽപങ്ങൾ മുമ്പോട്ടുവെക്കുന്ന തുല്യത മൗലികാവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്ന പൊതുസമൂഹം ഇത്തരം പ്രാകൃത വാദങ്ങൾക്കെതിരെ അണിനിരക്കണമെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്കിലൂടെ പറഞ്ഞു.
ശബരിമല യുവതി പ്രവേശന വിഷയത്തിൽ ഇടത് സർക്കാറിനെ വലിച്ച് താഴെയിടാൻ മടിക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ അഭിപ്രായപ്പെട്ടത്. അയ്യപ്പ ഭക്തർക്കൊപ്പം ബിജെപിയുടെ ദേശീയ ശക്തി മുഴുവൻ നിൽക്കും. കോടതികൾ അപ്രായോഗിക നിർദ്ദേശങ്ങൾ നൽകുന്നതിൽ നിന്ന് പിന്മാറണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. സ്ത്രീ-പുരുഷ സമത്വം നടപ്പാക്കേണ്ടത് ക്ഷേത്ര ദർശനത്തിലൂടെയല്ല. അയ്യപ്പ ഭക് തരുടെ അവകാശങ്ങൾ സർക്കാർ അടിച്ചമർത്തുകയാണ്. ശബരിമല വിഷയത്തിൽ പ്രതിഷേധിച്ച ആയിരക്കണക്കിന് പ്രവർത്തകരെ അറസ്റ്റ് ചെയ്തത് എന്തിനാണെന്നും അവർ ആരുടെ മുതലാണ് നശിപ്പിച്ചതെന്നും അമിത് ഷാ ചോദിച്ചു.
നേരത്തെ സ്ത്രീക്കും പുരുഷനും ക്ഷേത്ര പ്രവേശനത്തിൽ തുല്യ അവകാശം വേണമെന്നായിരുന്നു ആർഎസ്എസ് നിലപാട്. ശബരിമല വിധിയെ സ്വാഗതം ചെയ്യുന്ന സമീപനം ആദ്യം സ്വീകരിച്ച ബിജെപി ദേശീയ നേതൃത്വം കേരള ഘടകത്തിന്റെ ആവശ്യപ്രകാരം നിലപാട് മാറ്റുകയായിരുന്നു.