- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മദ്രസ അദ്ധ്യാപകർക്ക് പ്രത്യേക ഒരു ആനുകൂല്യവും നൽകുന്നില്ല'; മുസ്ലിങ്ങൾ അനർഹമായത് കൈക്കലാക്കുന്നു എന്നത് സംഘപരിവാർ പ്രചരണമെന്ന് മുഖ്യമന്ത്രി; ക്രൈസ്തവ സമൂഹം വർഗീയത പ്രചരിപ്പിക്കുന്നവരല്ലെന്നും സഭയിൽ
തിരുവനന്തപുരം: മദ്രസ അദ്ധ്യാപകർക്കായി സംസ്ഥാന സർക്കാർ പ്രത്യേകം ഒരു ആനുകൂല്യവും അനുവദിക്കുന്നില്ലെന്ന് നിയമസഭയിൽ വ്യക്തമാക്കി മഖ്യമന്ത്രി പിണറായി വിജയൻ. മദ്രസ അദ്ധ്യാപകർക്കായി ക്ഷേമനിധി ഏർപ്പെടുത്തിയിട്ടുണ്ട്. മുസ്ലിങ്ങൾ അനർഹമായത് കൈക്കലാക്കുന്നു എന്നത് സംഘപപരിവാർ പ്രചരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
'മദ്രസ അദ്ധ്യാപകർക്കായി സംസ്ഥാന സർക്കാർ ഒരു ആനൂകൂല്യങ്ങളും നൽകുന്നില്ല. എന്നാലവർക്കായി ക്ഷേമ നിധി ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിൽ അംഗമായ ഓരോ മദ്രസ അദ്ധ്യാപകനും 50 രൂപയും മേപ്പടിയാൽ അംഗമായ കമ്മിറ്റി 50 രൂപയും വീതം പ്രതിമാസം അംശാദായം അടയ്ക്കേണ്ടതാണ്,' മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വിഭാഗങ്ങളും മതനിരപേക്ഷയ്ക്ക് ഊന്നൽ കൊടുക്കുന്നുണ്ട്. എന്നാൽ വർഗീയ താൽപര്യത്തോടെ ഇത്തരം പ്രചരണങ്ങൾ അഴിച്ചു വിടുന്നവരുമുണ്ട്. ക്രൈസ്തവ സമൂഹം വർഗീയത ഉയർത്തിക്കൊണ്ടു വരുന്ന സമൂഹമല്ല. പല രൂപത്തിലും വേഷത്തിലും വർഗീയ ശക്തികൾ വന്നുവെന്ന് വരും. അത്തരം കാര്യങ്ങളെ യോജിച്ചു നിന്നു കൊണ്ട് എതിർക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മദ്രസ അദ്ധ്യാപകർക്കെതിരെ സംഘപരിവാറും വ്യാജ ക്രിസ്ത്യൻ പ്രൊഫൈലുകളും സമൂഹ മാധ്യമങ്ങളിൽ നടത്തുന്ന പ്രചരണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ തയ്യാറാവുമോ എന്ന നജീബ് കാന്തപുരം എംഎൽഎയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
മറുനാടന് മലയാളി ബ്യൂറോ