- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആളുകളെ കൊല്ലാൻ പരിശീലിപ്പിക്കുന്ന സംഘടനയെന്ന് എസ്ഡിപിഐ; ആളുകളെ എങ്ങനെ എളുപ്പത്തിൽ കൊല്ലാമെന്നാണ് പരിശീലനം നൽകുന്നത്: വേളത്ത് ലീഗ് പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ നിയമസഭയിൽ കടുത്ത ഭാഷയിൽ മുഖ്യമന്ത്രിയുടെ മറുപടി
തിരുവനന്തപുരം: എസ്ഡിപിഐയ്‌ക്കെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം എസ്ഡിപിഐയെ കടന്നാക്രമിച്ചത്. കൊല നടത്താൻ പരിശീലനം നൽകുന്ന സംഘടനയാണ് എസ്ഡിപിഐ എന്ന് അദ്ദേഹം വിമർശിച്ചു. ആളുകളെ എങ്ങനെ എളുപ്പത്തിൽ കൊല്ലാമെന്നാണ് അവർ പരിശീലനം നടത്തുന്നത്. എസ്ഡിപിഐയുടെ പ്രവർത്തനങ്ങൾ ഗൗരവമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസിനു വീഴ്‌ച്ച വന്നിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്നും പിണറായി വ്യക്തമാക്കി. കോഴിക്കോട് വേളത്ത് ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം സഭ നിറുത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കുറ്റ്യാടിയിലെ ലീഗ് പ്രവർത്തകന്റെ കൊലപാതകം രാഷ്ട്രീയ വിരോധം മൂലമാണ്. കേസിൽ രണ്ടുപേർ അറസ്റ്റിലായി. സ്ഥലത്ത് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പൊലീസ് സ്‌റ്റേഷനുകളിൽ സത്കാരം നൽകുന്ന കാലം കഴിഞ്ഞുവെന്നും പിണറായി പറഞ്ഞു. ലീഗ് പ്രവ
തിരുവനന്തപുരം: എസ്ഡിപിഐയ്‌ക്കെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം എസ്ഡിപിഐയെ കടന്നാക്രമിച്ചത്. കൊല നടത്താൻ പരിശീലനം നൽകുന്ന സംഘടനയാണ് എസ്ഡിപിഐ എന്ന് അദ്ദേഹം വിമർശിച്ചു. ആളുകളെ എങ്ങനെ എളുപ്പത്തിൽ കൊല്ലാമെന്നാണ് അവർ പരിശീലനം നടത്തുന്നത്. എസ്ഡിപിഐയുടെ പ്രവർത്തനങ്ങൾ ഗൗരവമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസിനു വീഴ്‌ച്ച വന്നിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്നും പിണറായി വ്യക്തമാക്കി.
കോഴിക്കോട് വേളത്ത് ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം സഭ നിറുത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കുറ്റ്യാടിയിലെ ലീഗ് പ്രവർത്തകന്റെ കൊലപാതകം രാഷ്ട്രീയ വിരോധം മൂലമാണ്. കേസിൽ രണ്ടുപേർ അറസ്റ്റിലായി. സ്ഥലത്ത് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
പൊലീസ് സ്‌റ്റേഷനുകളിൽ സത്കാരം നൽകുന്ന കാലം കഴിഞ്ഞുവെന്നും പിണറായി പറഞ്ഞു. ലീഗ് പ്രവർത്തകന്റെ കൊല രാഷ്ട്രീയ വിരോധം മൂലമാണ്. ഇതേക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കൊലപാതകം നടന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്താൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു.
അതേസമയം, എസ്ഡിപിഐ ഭീകരസംഘടനയെന്ന് മുസ്‌ലിം ലീഗ് നിയമസഭയിൽ ആരോപിച്ചു. എസ്ഡിപിഐയുടെ പ്രവർത്തനം രാജ്യത്തിന് അപകടമാണെന്ന് പാറയ്ക്കൽ അബ്ദുല്ല എംഎൽഎ പറഞ്ഞു. ഇസ്‌ലാമിക് സ്റ്റേറ്റിലേക്ക് (ഐഎസ്) ആളെ കൂട്ടുന്നവരാണ് എസ്ഡിപിഐ. പൊലീസും എസ്ഡിപിഐയും തമ്മിൽ ഒത്തുകളിക്കുകയാണെന്നും ലീഗ് അംഗം ആരോപിച്ചു.
അതേസമയം, എസ്.ഡി.പി.ഐയോട് മൃദു സമീപനം പുലർത്തുന്നത് സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എസ്.ഡി.പി.ഐയും ആർ.എസ്.എസും ഒരേ നാണയത്തിന്റെ വശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്ത് നിന്ന് പാറക്കൽ അബ്ദുള്ളയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. മുസ്ലിംലീഗിനെ ക്ഷീണിപ്പിക്കാൻ മറ്റു രാഷ്ട്രീയ പാർട്ടികൾ എസ്.ഡി.പി.ഐയെ കൂട്ടു പിടിക്കുകയാണെന്നും അബ്ദുള്ള പറഞ്ഞു.