ഏതു കേസ് ഏറ്റെടുക്കണമെന്നു എം കെ ദാമോദരനു തീരുമാനിക്കാം; നിയമോപദേഷ്ടാവായത് സർക്കാർ പ്രതിഫലം പറ്റാതെ; പ്രതിഷേധങ്ങളെയെല്ലാം തള്ളി മുഖ്യമന്ത്രി; നിയമസഭയിൽ പ്രതിപക്ഷ ബഹളം; ലോട്ടറി, തോട്ടണ്ടി മാഫിയക്ക് പിന്നാലെ ക്വാറി ഉടമകളുടെയും വക്കാലത്ത് ഏറ്റെടുത്ത് ദാമോദരൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം.കെ ദാമോദരൻ മറ്റു കേസുകൾ ഏറ്റെടുക്കുന്ന വിഷയത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. എം.കെ ദാമോദരനു മറ്റു കേസുകൾ ഏറ്റെടുക്കുന്നതിൽ തടസ്സമൊന്നുമില്ല. നിയമോപദേഷ്ടാവ് എന്ന നിലയിൽ സർക്കാർ പ്രതിഫലം പറ്റാതെയാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. ഏതു കേസ് ഏറ്റെടുക്കണമെന്നു അദ്ദേഹത്തിനു തീരുമാനിക്കാം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഡിജിപി മഞ്ചേരി ശ്രീധരൻ നായർ ഇപ്പോൾ ഒരു കേസിലും പ്രതിയല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ പദവിയിൽ സർക്കാർ നിയമിച്ച മഞ്ചേരി ശ്രീധരൻനായർക്കെതിരെയും കടുത്ത പ്രതിഷേധമാണ് നിയമസഭയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഉയർത്തിയത്. അഞ്ചുകോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ രണ്ടാം പ്രതിയാണ് മഞ്ചേരി ശ്രീധരൻ നായർ. അതുകൊണ്ട് ഡിജിപി സ്ഥാനത്ത് നിന്നും ഇദ്ദേഹത്തെ മാറ്റണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാൽ ഇപ്പോൾ അദ്ദേഹം ഒരു കേസിലും പ്രതിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം.കെ ദാമോദരൻ മറ്റു കേസുകൾ ഏറ്റെടുക്കുന്ന വിഷയത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. എം.കെ ദാമോദരനു മറ്റു കേസുകൾ ഏറ്റെടുക്കുന്നതിൽ തടസ്സമൊന്നുമില്ല. നിയമോപദേഷ്ടാവ് എന്ന നിലയിൽ സർക്കാർ പ്രതിഫലം പറ്റാതെയാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. ഏതു കേസ് ഏറ്റെടുക്കണമെന്നു അദ്ദേഹത്തിനു തീരുമാനിക്കാം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഡിജിപി മഞ്ചേരി ശ്രീധരൻ നായർ ഇപ്പോൾ ഒരു കേസിലും പ്രതിയല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ പദവിയിൽ സർക്കാർ നിയമിച്ച മഞ്ചേരി ശ്രീധരൻനായർക്കെതിരെയും കടുത്ത പ്രതിഷേധമാണ് നിയമസഭയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഉയർത്തിയത്. അഞ്ചുകോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ രണ്ടാം പ്രതിയാണ് മഞ്ചേരി ശ്രീധരൻ നായർ. അതുകൊണ്ട് ഡിജിപി സ്ഥാനത്ത് നിന്നും ഇദ്ദേഹത്തെ മാറ്റണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
എന്നാൽ ഇപ്പോൾ അദ്ദേഹം ഒരു കേസിലും പ്രതിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശ്രീധരൻ നായർ വ്യക്തിപരമായി തട്ടിപ്പ് നടത്തിയെന്ന് പറയാനാകില്ല. കമ്പനി ഡയറക്ടർ ബോർഡിന്റെ തീരുമാനപ്രകാരമാണ് വായ്പ എടുത്തത്. സാമ്പത്തിക പ്രതിസന്ധി മൂലമാണ് തിരിച്ചടക്കാൻ കഴിയാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസിൽ തെളിവെടുപ്പ് പൂർത്തിയായിട്ടില്ല. അതുവരെ അദ്ദേഹത്തെ പ്രതിയെന്ന് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ലോട്ടറി, കശുവണ്ടി മാഫിയകൾക്ക് പിന്നാലെ ക്വാറി ഉടമകൾക്ക് വേണ്ടിയും അദ്ദേഹം വക്കാലത്ത് ഏറ്റെടുത്തു. ക്വാറി ഉടമകൾക്കുള്ള പരിസ്ഥിതി അനുമതി വേണമെന്ന വ്യവസ്ഥ റദ്ദു ചെയ്യണമെന്ന ക്വാറി ഉടമകളുടെ ഹർജിയിലാണ് അദ്ദേഹം കോടതിയിൽ ഹാജരാകുക. നേരത്തെ മാർട്ടിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഉത്തരവിനെ ചോദ്യംചെയ്ത് സമർപ്പിച്ച ഹർജിയിലാണ് ദാമോദരൻ ഹാജരായത്. ഇതര സംസ്ഥാന ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് മാർട്ടിനെതിരായ 23 കേസുകൾ സിബിഐ എഴുതിത്ത്തള്ളിയതിനെതിരെ ഇടതു സർക്കാർ ചുമതലയേറ്റ ശേഷം ഹർജി നൽകിയിരുന്നു. ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ മാർട്ടിനുവേണ്ടി ദാമോദരൻ തുടർച്ചയായി ഹാജരായതു വിവാദമായിരുന്നു.
എൽഡിഎഫ് അധികരത്തിലെത്തിയപ്പോൾ അഡ്വക്കറ്റ് ജനറൽ സ്ഥാനത്തേക്ക് ആദ്യം പരിഗണിച്ചത് എം.കെ.ദാമോദരനെയാണ്. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ അദ്ദേഹം സ്ഥാനമേൽക്കാൻ തയാറായില്ല. തുടർന്നാണ് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവെന്ന പുതിയ പദവി എൽഡിഎഫ് അദ്ദേഹത്തിനു നൽകിയത്. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് അഡ്വക്കറ്റ് ജനറൽ പദവിക്ക് സമാന്തരമായി മുഖ്യമന്ത്രിക്ക് മാത്രമായി നിയമോപദേശകൻ നിയമിതനായത്.