സാർ, ആരാണ് കേരളത്തിലെ പൊലീസ് മേധാവി? പ്രതിപക്ഷത്തിന്റെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് ഒന്നും വിട്ടു പറയാതെ മുഖ്യമന്ത്രി; 'സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം, ചീഫ് സെക്രട്ടറി നടപടി തുടങ്ങി'; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന പൊലീസ് മേധാവി ആരെന്ന കാര്യത്തിൽ ഉത്തരമില്ലാത്ത സർക്കാർ. കോടതി വിധി പ്രകാരം ടി പി സെൻകുമാറിന് വീണ്ടും നിയമനം നൽകേണ്ടതാണ്. എന്നാൽ വിധി വന്ന് ഒരാഴ്ച്ച പിന്നിട്ടിട്ടും സെൻകുമാറിനെ നിയമിക്കാത്ത വിഷയം ഇന്ന് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചു. എന്നാൽ സംസ്ഥാനത്തെ ഇപ്പോഴത്തെ പൊലീസ് മേധാവി ആരെന്ന ചോദ്യത്തിന് മുമ്പിൽ മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരം മുട്ടി. എന്നാൽ, അദ്ദേഹം പ്രതിപക്ഷത്തെ പരിഹസിച്ചു കൊണ്ടാണ് ഈ ചോദ്യത്തെ നേരിട്ടത്. സെൻകുമാറിനെ നിയമിക്കണമെന്ന സുപ്രീം കോടതി വിധി സർക്കാർ പരിശോധിച്ച് വരികയാണെന്നും അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചത് ഇന്നലെയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭയിൽ സെൻകുമാർ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുക ആയിരുന്നു അദ്ദേഹം. സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. സംസ്ഥാനത്ത് ഒരാഴ്ചയായി ഡിജിപിയില്ലാത്ത അവസ്ഥയാണ്. മുഖ്യമന്
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന പൊലീസ് മേധാവി ആരെന്ന കാര്യത്തിൽ ഉത്തരമില്ലാത്ത സർക്കാർ. കോടതി വിധി പ്രകാരം ടി പി സെൻകുമാറിന് വീണ്ടും നിയമനം നൽകേണ്ടതാണ്. എന്നാൽ വിധി വന്ന് ഒരാഴ്ച്ച പിന്നിട്ടിട്ടും സെൻകുമാറിനെ നിയമിക്കാത്ത വിഷയം ഇന്ന് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചു. എന്നാൽ സംസ്ഥാനത്തെ ഇപ്പോഴത്തെ പൊലീസ് മേധാവി ആരെന്ന ചോദ്യത്തിന് മുമ്പിൽ മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരം മുട്ടി. എന്നാൽ, അദ്ദേഹം പ്രതിപക്ഷത്തെ പരിഹസിച്ചു കൊണ്ടാണ് ഈ ചോദ്യത്തെ നേരിട്ടത്.
സെൻകുമാറിനെ നിയമിക്കണമെന്ന സുപ്രീം കോടതി വിധി സർക്കാർ പരിശോധിച്ച് വരികയാണെന്നും അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചത് ഇന്നലെയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭയിൽ സെൻകുമാർ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുക ആയിരുന്നു അദ്ദേഹം.
സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. സംസ്ഥാനത്ത് ഒരാഴ്ചയായി ഡിജിപിയില്ലാത്ത അവസ്ഥയാണ്. മുഖ്യമന്ത്രിയും ഡിജിപിയും പറയേണ്ട കാര്യങ്ങൾ ഉപദേശകരാണ് പറയുന്നത്. സെൻകുമാഖിന്റെ കേസ് കോടതിയിൽ വാദിച്ചു തോറ്റ വക്കീലിൽ നിന്നുമാണ് സർക്കാർ നിയമോപദേശം തേടുന്നത്. ആരാണ് ഡിജിപിയെന്ന് മുഖ്യമന്ത്രിക്ക് പറയാൻ കഴിയുമോ എന്നിങ്ങനെയായിരുന്നു എം. ഉമ്മർ എംഎൽഎ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് അനുമതി തേടിയുള്ള പ്രസംഗത്തിൽ ഉയർന്ന ചോദ്യങ്ങൾ.
പരിതാപകരമായ വിഷയാവതരണമെന്നാണ് അടിയന്തര പ്രമേയത്തിനുള്ള യുഡിഎഫിന്റെ അനുമതി തേടലിനെ മുഖ്യമന്ത്രി പരിഹസിച്ചത്. വിഷയത്തിന്റെ ഗൗരവമില്ലായ്മയെയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോടതിയിൽ ഇരിക്കുന്ന വിഷയം സഭയിൽ ചർച്ച ചെയ്യുന്നതിന് പരിമിതിയുണ്ട്. വിധിയുടെ ഓൺലൈൻ പകർപ്പ് കിട്ടിയ ഉടൻ ചീഫ് സെക്രട്ടറി നടപടി തുടങ്ങി. എജിയുടെ നിയമോപദേശം കൂടി പരിഗണിച്ചാകും സർക്കാർ നടപടി. സുപ്രീംകോടതി വിധി അന്തിമമാണെന്നും നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി വിധിയെ നിയമപരമായി അംഗീകരിക്കുന്നു. സംസ്ഥാന പൊലീസിൽ നാഥനില്ലാത്ത അവസ്ഥയില്ല, കൃത്യമായ നാഥൻ നിലനിൽക്കുന്നുണ്ട്. ജനങ്ങളിലെ അസംതൃപ്തി കണക്കിലെടുത്താണ് സെൻകുമാറിനെ മാറ്റിയത്.
സെൻകുമാർ കേസിലെ സുപ്രീംകോടതി വിധിയിലെ മുഖ്യമന്ത്രിക്കെതിരായ പരാമർശം മുൻ മുഖ്യമന്ത്രിക്കെതിരെയാണ്, സർക്കാരിന് എതിരായ പരാമർശവും മുൻ സർക്കാരിന് എതിരെയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ വ്യക്തമാക്കി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് സഭയിൽ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി.
കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചതോടെ, പുനർനിയമന വിഷയത്തിൽ സർക്കാരും ടി.പി. െസൻകുമാറും സുപ്രീംകോടതിയിൽ വീണ്ടും ഏറ്റുമുട്ടാനുള്ള സാധ്യത മങ്ങി. സെൻകുമാറിന്റെ പുനർനിയമന വിഷയത്തിൽ സംസ്ഥാന സർക്കാർ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സെൻകുമാറിനു പകരം ബെഹ്റെയ നിയമിച്ച ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതി സെൻകുമാറിന് പുനർനിയമനം നൽകാൻ വിധി പുറപ്പെടുവിച്ചത്. അതിനാൽ സെൻകുമാറിന് പുനർനിയമനം നൽകുമ്പോൾ അതേറാങ്കിലുള്ള ലോകനാഥ് ബെഹ്റയടക്കമുള്ളവരുടെ കാര്യത്തിൽ തുടർനടപടി എന്തു വേണമെന്ന് വ്യക്തത തേടിയാകും സർക്കാരിന്റെ ഹർജിയെന്നായിരുന്നു വിവരം. പുതിയ സാഹചര്യത്തിൽ സർക്കാർ വീണ്ടും കോടതിയെ സമീപിക്കുമോയെന്ന് വ്യക്തമല്ല.
സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നത് വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ചു സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി ഉടൻ പരിഗണിക്കണമെന്ന ആവശ്യത്തിൽനിന്ന് ഡിജിപി ടി.പി. സെൻകുമാർ ഇന്നലെ നാടകീയമായി പിന്മാറിയിരുന്നു. കേസുമായി ബന്ധപ്പെട്ട് സെൻകുമാറിന്റെ അഭിഭാഷകൻ കോടതിയിലെത്തിയെങ്കിലും ഹർജി സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്താതെ അവസാന നിമിഷം പിന്മാറുകയായിരുന്നു. ഇതോടെ, പുനർനിയമന വിഷയത്തിൽ ഇരുകൂട്ടരും സമവായത്തിലെത്തിയെന്ന സൂചന പുറത്തുവന്നിരുന്നു.