- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാറിന്റെ പ്രതിച്ഛായ നന്നാക്കാൻ 'മൻ കി ബാത്ത്' സ്റ്റൈലിൽ പിണറായിയുടെ ടെലിവിഷൻ ഷോ ഉടനെത്തും; വീണാ ജോർജ്ജ് എംഎൽഎ അവതാരകയാകുന്ന പരിപാടി ദൂരദർശന് പുറമേ സ്വകാര്യ ചാനലുകളിലും സംപ്രേഷണം ചെയ്യും; ഏഷ്യാനെറ്റിനെതിരെ ദേശാഭിമാനിയും സൈബർ പോരാളികളും പട നയിക്കുമ്പോഴും മുഖ്യമന്ത്രിയുടെ പരിപാടിക്കു 'പ്രൈം ടൈം' ചോദിച്ച് നേതാക്കൾ ചാനൽ ഓഫീസിൽ; നിബന്ധനകൾക്ക് വിധേയമായി മാത്രമേ സംപ്രേഷണം ചെയ്യൂവെന്ന ഡിമാൻഡ് പറഞ്ഞ് ഏഷ്യാനെറ്റ് ന്യൂസും
തിരുവനന്തപുരം: വീണാ ജോർജ് എംഎൽഎ വീണ്ടു അവതാരകയാകുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് താരം. റിയാലിറ്റി ഷോ മാതൃകയിൽ ഇടതു ഭരണം ജനങ്ങളിലേക്ക് എത്തിക്കാനാണ് നീക്കം. മുഖ്യമന്ത്രിയുമായി നേരിട്ട് ജനങ്ങൾക്ക് സംവദിക്കാം. പ്രശ്നങ്ങൾ അവതരിപ്പിക്കാനുമാകും. കാലിക വിഷയങ്ങളിൽ മുഖ്യമന്ത്രി വിമർശനാത്മക മറുപടിയും നൽകും. നാം മുന്നോട്ട് എന്നാണ് പരിപാടിയുടെ പേര്. സർക്കാരിന്റെ വികസന നേട്ടങ്ങളും നയപരിപാടികളും ഇതിൽ നിറയും. സ്വകാര്യ ചാനലുകളിലൂടെ സംപ്രേഷണം ചെയ്യുകയാണ് ലക്ഷ്യം. ഏഷ്യാനെറ്റ് ന്യൂസിൽ ഷോ കാണിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ആഗ്രഹം. കാരണം മറ്റൊന്നുമല്ല, പണം മുടക്കിചെയ്യുന്ന ഷോ നാലാളു കാണണമെങ്കിൽ അതിന് ഏഷ്യാനെറ്റ് ന്യൂസ് തന്നെ വേണം. ഒരേസമയം ബിജെപി എംപിയുടെ ചാനലിനെതിരെ സൈബർ ലോകത്ത് സി.പി.എം അണികൾ പൊങ്കാലയിട്ടു തള്ളുകയാണ്. മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്ക് ഇടയാക്കിയതും ഓഖി വിഷയത്തിൽ സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയതും ചാനലായിരുന്നു. ഇത്രയൊക്കെ ചെയ്തിട്ടും പരിപാടി നാട്ടുകാർ കാണണമെങ്കിൽ ഏഷ്യാനെറ്റിനെ സമീപിക്കേണ്
തിരുവനന്തപുരം: വീണാ ജോർജ് എംഎൽഎ വീണ്ടു അവതാരകയാകുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് താരം. റിയാലിറ്റി ഷോ മാതൃകയിൽ ഇടതു ഭരണം ജനങ്ങളിലേക്ക് എത്തിക്കാനാണ് നീക്കം. മുഖ്യമന്ത്രിയുമായി നേരിട്ട് ജനങ്ങൾക്ക് സംവദിക്കാം. പ്രശ്നങ്ങൾ അവതരിപ്പിക്കാനുമാകും. കാലിക വിഷയങ്ങളിൽ മുഖ്യമന്ത്രി വിമർശനാത്മക മറുപടിയും നൽകും. നാം മുന്നോട്ട് എന്നാണ് പരിപാടിയുടെ പേര്. സർക്കാരിന്റെ വികസന നേട്ടങ്ങളും നയപരിപാടികളും ഇതിൽ നിറയും. സ്വകാര്യ ചാനലുകളിലൂടെ സംപ്രേഷണം ചെയ്യുകയാണ് ലക്ഷ്യം.
ഏഷ്യാനെറ്റ് ന്യൂസിൽ ഷോ കാണിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ആഗ്രഹം. കാരണം മറ്റൊന്നുമല്ല, പണം മുടക്കിചെയ്യുന്ന ഷോ നാലാളു കാണണമെങ്കിൽ അതിന് ഏഷ്യാനെറ്റ് ന്യൂസ് തന്നെ വേണം. ഒരേസമയം ബിജെപി എംപിയുടെ ചാനലിനെതിരെ സൈബർ ലോകത്ത് സി.പി.എം അണികൾ പൊങ്കാലയിട്ടു തള്ളുകയാണ്. മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്ക് ഇടയാക്കിയതും ഓഖി വിഷയത്തിൽ സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയതും ചാനലായിരുന്നു. ഇത്രയൊക്കെ ചെയ്തിട്ടും പരിപാടി നാട്ടുകാർ കാണണമെങ്കിൽ ഏഷ്യാനെറ്റിനെ സമീപിക്കേണ്ട അവസ്ഥയാണ്. എന്നാൽ ഏഷ്യാനെറ്റ് ന്യൂസാകട്ടെ ഈ പരിപാടിയോട് വലിയ താൽപ്പര്യവും കാണിക്കുന്നില്ല. അങ്ങനെ നാം മുന്നോട്ട് ചെറിയ പ്രതിസന്ധിയിലാണ്.
ഓഖി കാരണം പരിപാടിയുടെ സംപ്രേഷണം നീട്ടി വച്ചുവെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. സി ഡിറ്റാണ് പരിപാടി തയ്യാറാക്കുന്നത്. ഏഷ്യാനെറ്റിലും മാതൃഭൂമിയിലും മനോരമയിലും പരിപാടി കാണിക്കണമെന്നാണ് പിആർഡിയുടെ ആഗ്രഹം. ഇതിൽ മനോരമ തയ്യാറല്ലെന്ന് അറിയിച്ചതായാണ് സൂചന. മാതൃഭൂമി സ്പോൺസേർഡ് പരിപാടിയായി ഇത് കാണിക്കും. എന്നാൽ ഏഷ്യാനെറ്റ് കടുംപിടിത്തത്തിലാണ്. ഏഷ്യാനെറ്റ് ന്യൂസിൽ ഞായറാഴ്ച ഈ പരിപാടി അരമണിക്കൂർ കാണിക്കാൻ നാല് ലക്ഷം രൂപയാണ് ആവശ്യപ്പെടുന്നത്. ഖജനാവിൽ നിന്ന് പണം പോകുന്നതിൽ സർക്കാരിന് വിഷമമില്ല. എന്നാൽ കൊടുക്കുന്ന പരിപാടി ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റോറിയൽ ടീം പരിശോധിക്കും. ചാനലിന്റെ നയത്തിന് വിരുദ്ധമായത് മുഖ്യമന്ത്രി പറഞ്ഞാൽ കൊടുക്കില്ലെന്നാണ് നിലപാട്. ഇത്രയും നിബന്ധനകൾക്ക് വിധേയമായി പരിപാടി ഏഷ്യാനെറ്റ് ന്യൂസിന് കൊടുക്കണമോ എന്നതാണ് പിആർഡിയുടെ ആശയക്കുഴപ്പം.
എന്നാൽ ഏഷ്യാനെറ്റ് ന്യൂസിൽ പരിപാടി കാണിച്ചേ മതിയാകൂവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പക്ഷം. ജനപ്രിയ ചാനലിൽ പരിപാടി കാട്ടിയില്ലെങ്കിൽ ലക്ഷ്യം കൈവരിക്കാനാവില്ലെന്നാണ് സർക്കാർ പക്ഷം. എന്നാൽ ചാനലിന്റെ കത്രിക പ്രയോഗത്തെ സർക്കാർ ഭയക്കുന്നുണ്ട്. ചാനലുകൾക്കെതിരെ എന്ത് പറഞ്ഞാലും അത് വെട്ടുമെന്നാണ് നിലപാട്. ഓഖി ദുരിതാശ്വാസത്തിലും മറ്റും സർക്കാരിന്റെ നിലപാടുകൾ വിമർശന വിധേയമാക്കിയിരുന്നു ചാനലുകൾ. ഇതിനെയൊക്കെ പ്രതിരോധിക്കാൻ ഉതുകുന്ന തരത്തിലാണ് നാം മുന്നോട്ട എന്ന പരിപാടി സർക്കാർ തയ്യാറാക്കുന്നത്. ഇത് തിരിച്ചറിഞ്ഞാണ് ചാനലിന്റെ നയത്തിന് വിരുദ്ധമായതൊന്നും കൊടുക്കില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് പറയുന്നത്. എല്ലാ വ്യാഴാഴ്ചയും പരിപാടി ഓഫീസിലെത്തിക്കണം. എഡിറ്റോറിയൽ ടീം പരിശോധിച്ച് ഞായറാഴ്ച സംപ്രേഷണം ചെയ്യാമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് പിആർഡിയോട് പറഞ്ഞിരിക്കുന്നത്. ഇതുകൊണ്ട് മാത്രം കരാർ ഒപ്പിടൽ വൈകുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ടെലിവിഷൻ ഷോ ''നാം മുന്നോട്ട്'ദൂരദർശൻ ഉൾപ്പെടെയുള്ള ചാനലുകളിലൂടെ ഉടൻ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കാനാണ് സർക്കാർ നീക്കം. ഒന്നിലേറെ ചാനലുകളിൽ ഒരേ സമയത്തായിരിക്കും ഈ 22 മിനിട്ട് പരിപാടി. തിരുവല്ലം ചിത്രാജ്ഞലി സ്റ്റുഡിയോയിൽ ഒരുക്കിയ പ്രത്യേക സെറ്റിൽ ഏതാനും ഭാഗങ്ങൾ കഴിഞ്ഞ ദിവസം ചിത്രീകരിച്ചു. വൈകാതെ പരിപാടി സംപ്രേഷണം ആരംഭിക്കും. സർക്കാർ സ്ഥാപനമായ സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഓഫ് ഇമേജിങ് ടെക്കനോളജി (സിഡിറ്റ് ) ആണ് നിർമ്മാണം.
ഓരോ ഭാഗവും ഓരോ വിഷയത്തെ കേന്ദ്രീകരിച്ചാകും. വിഷയവുമായി ബന്ധപ്പെട്ട നാലംഗ വിദഗ്ധ ടീം പാനലായി പ്രവർത്തിക്കും. ഇവർക്ക് പുറമെ ചർച്ച ചെയ്യുന്ന വികസന വിഷയവുമായി ബന്ധപ്പെട്ട പ്രേക്ഷകരും പരിപാടിയുടെ ഭാഗമായിരിക്കും. പലപ്പോളായി മുഖ്യമന്ത്രിക്ക് കത്തെഴുെതിയ കുട്ടികളെ ഉൾപ്പെടുത്തി ഒരു ഭാഗവും പരിപാടിയിൽ ഉണ്ടാകും. പാനലിൽ ഉള്ള വിദഗ്ധരും പ്രേക്ഷകരും ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകുന്ന വിധത്തിലാണ് പരിപാടി പുരോഗമിക്കുക.
മുമ്പ് പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന പരാതികൾക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരിട്ട് ഇടപെട്ട് പരിഹാരം കാണുവാൻ ഉദ്ദേശിച്ച് സുതാര്യകേരളം പരിപാടി ആവിഷ്‌കരിച്ചിരുന്നു. തപാൽ വഴിയും നേരിട്ടും മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിൽ ലഭിക്കുന്ന പരാതിയിൽ അതത് വകുപ്പുമായി ബന്ധപ്പെട്ട് ഉടനടി പരിഹാരം കാണാനാണ് ഈ പരിപാടി സഹായിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പരിപാടി മൻകിബാത്ത് മോഡലിലാണ് പിണറായി വിജയൻ ടിവി ഷോയും ആരംഭിക്കുന്നതെന്ന ആക്ഷേപം ഇപ്പോൾ തന്നെയുണ്ട്. ഇതിനിടെയാണ് ഖജനാവിൽ നിന്നും പണം മുടക്കി മുഖ്യമന്ത്രിയുടെ പരിപാടിയും. സ്വകാര്യ ചാനലുകളിൽ സ്‌പോൺസേഡ് പരിപാടിയായി ഷോ അവതരിപ്പിക്കുമ്പോൾ കോടികൾ തന്നെ ഖജനാവിൽ നിന്നു നീക്കി വെക്കേണ്ടി വരും. ഇതും വിമർശനങ്ങൾക്ക് വഴിവെക്കുന്നതാണ്.