- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുഖ്യമന്ത്രിയുടെ ഓഫീസിൽ കൊടുങ്കാറ്റ് വീശുമ്പോൾ രാജിവച്ച് മുങ്ങാൻ ഒരുങ്ങി പിണറായി വിജയൻ; ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുഖം രക്ഷിച്ച് ചികിൽസ തേടി അമേരിക്കയ്ക്ക് പോകാൻ പദ്ധതി ഒരുങ്ങുന്നു; അവശേഷിക്കുന്ന സംസ്ഥാനവും കൈവിട്ടതിൽ ദേശിയ നേതൃത്വം ആശങ്കപ്പെട്ടതോടെ ഒരു നിവർത്തിയുമില്ലാതെ പടിയിറങ്ങും; മകൻ മയക്കുമരുന്ന് കേസിൽ പ്രതിയായതോടെ മുഖ്യനാകാൻ അവസരം നഷ്ടപ്പെട്ട് കോടിയേരിയും
തിരുവനന്തപുരം: സ്വർണ്ണ കടത്തും ലൈഫ് മിഷനും കൈകാര്യം ചെയ്തതിൽ പിണറായി സർക്കാരിന് ഗുരുതര വീഴ്ചയുണ്ടായി എന്ന വിലയിരുത്തലിൽ സിപിഎം കേന്ദ്ര നേതൃത്വം. ബംഗാളിലും ത്രിപുരയിലും സിപിഎമ്മിന് ഭരണം നഷ്ടമായി. അതുകൊണ്ട് തന്നെ കേരളത്തിൽ കരുതലോടെ പോകണമെന്ന നിർദ്ദേശം കേന്ദ്ര നേതൃത്വം നൽകിയിരുന്നു. എന്നാൽ ഒരു കരുതലും ഉണ്ടായില്ലെന്ന വിലയിരുത്തലാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന് ഉള്ളത്. പിണറായി വിജയനെ പരസ്യമായി ആരും തള്ളി പറയില്ല. എന്നാൽ ഭരണ തുടർച്ചയുടെ സാധ്യത നിലനിർത്താൻ മുഖം മാറ്റം അനിവാര്യമാണെന്ന വിലയിരുത്തലാണ് സിപിഎം കേന്ദ്ര കമ്മറ്റിക്കുള്ളത്. ഇത് പിണറായിയും മനസ്സിലാക്കുന്നുണ്ട്. തന്ത്രപൂർവ്വം മുഖ്യമന്ത്രി സ്ഥാനം പിണറായി ഒഴിയുമെന്നാണ് റിപ്പോർട്ടുകൾ. അവസാന നിമിഷം വരെ രാജി ഒഴിവാക്കാനും പിണറായി ശ്രമിക്കും.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയാണ് എം ശിവശങ്കർ. സ്വർണ്ണ കടത്തിന് അപ്പുറം ലൈഫ് മിഷനിലും ശിവശങ്കർ പ്രതിയാകും. ഇത് മുഖ്യമന്ത്രിക്ക് വിനായാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരു പ്രധാനിയും കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണ്. മന്ത്രി ജലീലും സംശയ നിഴലിലാണ്. ഇതെല്ലാം പിണറായിയെ ആണ് പ്രതികൂലമായി ബാധിക്കുന്നത്. പിണറായിയും കോടിയേരിയും സ്ഥാനം ഒഴിയേണ്ടതില്ലെന്ന് പരസ്യമായി പറയുമ്പോഴും സിപിഎം പോളിറ്റ് ബ്യൂറോയിൽ അടക്കം എതിർസ്വരങ്ങൾ ശക്തമാണ്. സിപിഎം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിയും പ്രകാശ് കാരാട്ടും തീർത്തും നിരാശരാണ്. ഇത് പിണറായിയും മനസ്സിലാക്കുന്നു. ഈ സാഹചര്യത്തിലാണ് രാജിവയ്ക്കേണ്ടി വരുമെന്ന് പിണറായി തിരിച്ചറിയുന്നത്.
അതായത് മുഖ്യമന്ത്രിയുടെ ഓഫീസിൽ കൊടുങ്കാറ്റ് വീശുമ്പോൾ രാജിവച്ച് മുങ്ങാൻ ഒരുങ്ങി പിണറായി വിജയൻ തന്ത്രങ്ങൾ മെനയുകയാണെന്നാണ് റിപ്പോർട്ട്. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുഖം രക്ഷിച്ച് ചികിൽസ തേടി അമേരിക്കയ്ക്ക് പോകാൻ പദ്ധതി ഒരുക്കുന്നുവെന്നാണ് സൂചന. അവശേഷിക്കുന്ന സംസ്ഥാനവും കൈവിട്ടതിൽ ദേശിയ നേതൃത്വം ആശങ്കപ്പെട്ടതോടെ ഒരു നിവർത്തിയുമില്ലാതെ പടിയിറങ്ങാനാണ് പിണറായി നിർബന്ധിതനാകുന്നത്. പിണറായിക്ക് സ്ഥാനം പോയാൽ പകരം എത്തേണ്ടത് സിപിഎം സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണനാണ്. എന്നാൽ മകൻ മയക്കുമരുന്ന് കേസിൽ പ്രതിയായതോടെ അവസരം നഷ്ടപ്പെട്ട് കോടിയേരിയും പ്രതിസന്ധിയിലായി. പകരം ആരു മുഖ്യന്ത്രിയാകുമെന്നതും സിപിഎം കേന്ദ്ര നേതൃത്വം പരിശോധിക്കുന്നുണ്ട്. ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ അടക്കം പരിഗണനയിലാണ്.
മുഖ്യമന്ത്രിയുടെ ഓഫിസിൽ കേന്ദ്ര ഏജൻസികൾ ഇനി ചോദ്യം ചെയ്യാൻ ഊഴം കാക്കുന്നത് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ എന്ന് സൂചനയുണ്ട്. ശിവശങ്കറുമായി ആത്മബന്ധമാണ് രവീന്ദ്രനുള്ളത്. ഈ സഹാചര്യത്തിലാണ് രവീന്ദ്രനെതിരെ തെളിവ് ശേഖരണം. രവീന്ദ്രനെ കുറിച്ചുള്ള സംശങ്ങൾ ശിവശങ്കറിനോട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തേടും. ശിവശങ്കർ വൈദ്യുതി ബോർഡ് ചെയർമാനായിരിക്കെ വൈദ്യുതിഭവനിലെ സ്ഥിരം സന്ദർശകനായിരുന്നു ഇദ്ദേഹം. ഈ ബന്ധമാണ് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രിയങ്കരനാക്കിയത്. അങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വീണ്ടും കേന്ദ്ര ഏജൻസികളുടെ അന്വേഷണം എത്തുകയാണ്. കണ്ണൂരിൽ നിന്നുള്ള രവീന്ദ്രന് ഊരാളുങ്കൽ സൊസൈറ്റുമായി അടുത്ത ബന്ധമുണ്ട്. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായപ്പോൾ രവീന്ദ്രന് നിർണ്ണായക റോളുണ്ടായിരുന്നു. അതിന് ശേഷം വി എസ് അച്യൂതാനൻ പ്രതിപക്ഷ നേതാവായപ്പോൾ പാർട്ടി നോമിനിയായി വിഎസിനൊപ്പം നിന്നു. പിണറായിയുടെ വിശ്വസ്തത കാരണമായിരുന്നു ഈ പാർട്ടി നിയമനം. പിണറായിക്ക് അധികാരം കിട്ടിയപ്പോൾ സെക്രട്ടറിയേറ്റിലെ അതിശക്തനും. മിനി മുഖ്യമന്ത്രിയാണ് രവീന്ദ്രൻ എന്ന് കരുതുന്ന പലരും ഉണ്ട്.
ശിവശങ്കർ അറസ്റ്റിലായതിനു പിന്നാലെ, മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്ന് പ്രമുഖർകൂടി അന്വേഷണവലയത്തിൽ എന്നും സൂചനയുണ്ട്. അതായത് രവീന്ദ്രനെ കൂടാതെ രണ്ട് പേർ കൂടി. എല്ലാവരേയും ഇ.ഡി) വൈകാതെ ചോദ്യംചെയ്യുമെന്നാണ് സൂചന. അഡീ. പ്രൈവറ്റ് സെക്രട്ടറിമാരുടെ പങ്ക് ശക്തമാണെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം. ശിവശങ്കറിന്റെ പല ഇടപാടുകൾക്കും ഇവരുടെ സഹായം ലഭിച്ചിട്ടുണ്ട്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഇടനിലക്കാരിയായ സർക്കാർ പദ്ധതികളിലും ഇടപാടുകളിലും ഇവർക്കു കമ്മീഷൻ ലഭിച്ചിട്ടുണ്ടെന്നും ഇ.ഡി. കരുതുന്നു. മൂവരെയും ശിവശങ്കറിനൊപ്പമിരുത്തി ചോദ്യംചെയ്തേക്കും. അന്വേഷണം തങ്ങളിലേക്കെത്തുമെന്ന് ഉറപ്പായതോടെ, സംശയനിഴലിലുള്ള ഉദ്യോഗസ്ഥർ അഭിഭാഷകരുമായി പലവട്ടം ആശയവിനിമയം നടത്തി. അറസ്റ്റ് ഭീതിയിൽ ചിലർ കടുത്ത മാനസികസമ്മർദത്തിലെന്നും സൂചനയുണ്ട്. സ്വപ്നയുടെ ഫോണുകൾ, ലാപ്ടോപ് എന്നിവയിൽനിന്നു വീണ്ടെടുത്ത വിവരങ്ങളിൽ ഇവരുമായുള്ള ബന്ധം വ്യക്തമായി. ശിവശങ്കർ വഴിയാണു സ്വപ്നയ്ക്ക് ഇവരുടെ സഹായം ലഭിച്ചത്. ഈ പേഴ്സണൽ സ്റ്റാഫുകൾക്ക് പുറമേ മന്ത്രി കെടി ജലീലും നിരീക്ഷണത്തിലാണ്. ഇതും മുഖ്യമന്ത്രിക്ക് വലിയ തിരിച്ചടിയാണ്.
സ്പ്രിങ്ളർ വിവാദവും നയതന്ത്ര ബാഗേജിലൂടെയുള്ള സ്വർണ്ണക്കള്ളക്കടത്ത് വിവാദവും ഉയർന്നതോടെയാണ് പിണറായി വിജയന്റെ മനസാക്ഷി സൂക്ഷിപ്പുകാരനും അതിലുപരി അദ്ദേഹത്തിന്റെ മുഖ്യമന്ത്രിക്കസേരയുടെ കാലാളുമായ ശിവശങ്കരനെതിരെ നടപടിയെടുത്ത് ആളുകളുടെ കണ്ണിൽ പൊടിയിടേണ്ട ഗതികേട് പിണറായിക്ക് വന്നുചേർന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരേയും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേയും ഇന്ത്യയിലും വിദേശത്തുമൊട്ടാകെ പത്ര-ദൃശ്യ- സോഷ്യൽ മീഡിയ മാധ്യമങ്ങളും പ്രതിപക്ഷവും ചേർന്ന് അതിരൂക്ഷമായ പ്രചരണ കോലാഹലങ്ങൾ അഴിച്ചുവിട്ടു.
ഇതിനെ മറികടക്കാനായി പോളിറ്റ് ബ്യൂറോ കണ്ടെത്തിയ ഏക മാർഗ്ഗം പിണറായി വിജയൻ രാജിവച്ച് പുതിയ മുഖ്യമന്ത്രിയെ കൊണ്ടുവരികയെന്നത് മാത്രമാണ്. ഇതിനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. താമസിയാതെ ഇതിനുള്ള ഫോർമുല തയ്യാറാക്കും. അന്താരാഷ്ട്ര സ്വർണ്ണക്കള്ളക്കടത്തിന്റേയും ഹവാല ഇടപാടിന്റേയും മയക്കുമരുന്നിന്റേയും ഭീകരപ്രവർത്തനങ്ങളുടേയും പെൺവാണിഭത്തിന്റേയും അഴിമതികളുടേയും സ്വജനപക്ഷപാതത്തിന്റേയും തുടങ്ങി സകല നിയമവിരുദ്ധപ്രവർത്തനങ്ങളുടേയും അധോലോക കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്നാണ് ഉയരുന്ന ആരോപണം. ഇതിനെ ഗൗരവത്തോടെ കാണണമെന്നാണ് സിപിഎം കേന്ദ്ര നേതാക്കളുടെ നിലപാട്.
തന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ വ്യക്തിപരമായി നടത്തിയ ഇടപാടുകൾക്കു സർക്കാർ ഉത്തരവാദിയല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി പറയുന്നു. ഇതിൽ നിയമപരമോ ധാർമികമോ ആയ ഉത്തരവാദിത്തം സർക്കാരിനില്ലെന്നും അദ്ദേഹം പറഞ്ഞു. കള്ളക്കടത്തു സ്വർണമടങ്ങിയ ബാഗേജ് വിട്ടുനൽകാൻ കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥനെ വിളിച്ചിരുന്നതായി ശിവശങ്കർ സമ്മതിച്ചെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് റിപ്പോർട്ടിലെ പരാമർശത്തെയും മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിരുന്നു. 'സ്വർണം വിട്ടുകിട്ടാൻ സർക്കാർ ഉദ്യോഗസ്ഥൻ സ്വാധീനം ചെലുത്തിയെന്ന പ്രചാരണം ശരിയല്ലെന്ന് ഉയർന്ന കസ്റ്റംസ് ഉദ്യോഗസ്ഥൻ തന്നെ വ്യക്തമാക്കിയിരുന്നു. ആ ഉദ്യോഗസ്ഥനെ രായ്ക്കു രാമാനം അതിർത്തി കടത്തിയതു പക്ഷേ ചർച്ചയായില്ല. ആദ്യഘട്ടത്തിൽ പൊളിഞ്ഞു വീണ അസത്യത്തെ വീണ്ടും വേഷം കെട്ടി എഴുന്നള്ളിക്കുകയാണിപ്പോൾ' - മുഖ്യമന്ത്രിയുടെ ഈ വിശദീകരണം സിപിഎമ്മന് പോലും ദഹിക്കുന്നില്ലെന്നതാണ് വസ്തുത.
യുഎഇ കോൺസുലേറ്റ് ആരംഭിച്ചപ്പോൾ ശിവശങ്കർ ഔദ്യോഗിക ചർച്ചകൾ നടത്തിയിട്ടുണ്ടാകും. കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുമായി ഇടപെടാനും പരിചയപ്പെടാനും സാഹചര്യമായിട്ടുണ്ടാകും. കോൺസുലേറ്റ് ഉദ്യോഗസ്ഥരെ യോഗങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും കണ്ടിട്ടുണ്ടാകും. അതിനെല്ലാം സാധാരണ കാര്യങ്ങൾക്കപ്പുറം മാനങ്ങൾ കാണുന്നതു ദുർവ്യഖ്യാനമാണ്. ക്രമവിരുദ്ധമായ ഒരു ഇടപാടും നടത്തിയിട്ടില്ല. 'യുഎഇ കോൺസുലേറ്റ് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഈന്തപ്പഴം വിതരണം ചെയ്തിട്ടുണ്ട്. അക്കാര്യത്തിലും തെറ്റായൊന്നും സർക്കാർ ചെയ്തിട്ടില്ല. നിയമപരമായി നികുതി ലഭിക്കണമെങ്കിൽ കസ്റ്റംസിനോ ഏജൻസികൾക്കോ നടപടി സ്വീകരിക്കാം. കസ്റ്റംസ് ക്ലിയറൻസോടെ എത്തിയ ഖുർആനിന്റെ മറവിൽ സ്വർണം കടത്തി എന്ന ആരോപണം പോലും ഉയർന്നുവെന്നും പിണറായി പറയുന്നു. ഇതെല്ലാം സർക്കാരിന് വന്ന വീഴ്ചയായി തന്നെയാണ് സിപിഎം കേന്ദ്ര കമ്മറ്റിയിലെ പല പ്രമുഖരും വിലയിരുത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ