- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
പിണറായി വിജയൻ നാളെ എത്തും; ബഹ്റിൻ മണ്ണിനെ ചുവപ്പണിയിക്കാൻ ഒരുങ്ങി സംഘടനകൾ; ഒരുക്കങ്ങൾ തകൃതി
മനാമ: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ത്രിദിന ബഹ്‌റൈൻ സന്ദർശനത്തിനായി നാളെ എത്തും. മുഖ്യമന്ത്രിയായ ശേഷം ആദ്യം ബഹ്‌റിനിലെത്തുന്ന മുഖ്യമന്ത്രിക്ക് ഗംഭീര സ്വീകരണമൊരുക്കാനൊരുങ്ങുകയാണ് മലയാളി സമൂഹം. നാളെ പുലർച്ചയോടെ പിണറായി ബഹ്‌റിനിലെത്തും ബഹ്‌റൈൻ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അതിഥിയായാണ് മുഖ്യമന്ത്രി എത്തുന്നത്.ഉന്നത ഉദ്യോഗസ്ഥ സംഘവും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട വ്യാഴാഴ്ച കാലത്ത് മുഖ്യമന്ത്രി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ, കിരീടാവകാശി എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് ഒടുവിൽ കിട്ടിയ വിവരം. മുഖ്യമന്ത്രിയോടുള്ള ആദരസൂചകമായി ബഹ്‌റൈൻ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിൻ അഹമ്മദ് ബിൻ മുഹമ്മദ് ആൽ ഖലീഫ വിരുന്നൊരുക്കും. വൈകീട്ട് അഞ്ചര മണിക്കാണ് കേരളീയ സമാജത്തിന്റെ 70ാം വാർഷികാഘോഷ പരിപാടികൾ തുടങ്ങുക. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. വെള്ളിയാഴ്ച കാലത്ത് അദ്ദേഹം ബാബുൽ ബഹ്‌റൈൻ, മനാമ സൂഖ്, കിങ് ഫഹദ്
മനാമ: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ത്രിദിന ബഹ്‌റൈൻ സന്ദർശനത്തിനായി നാളെ എത്തും. മുഖ്യമന്ത്രിയായ ശേഷം ആദ്യം ബഹ്‌റിനിലെത്തുന്ന മുഖ്യമന്ത്രിക്ക് ഗംഭീര സ്വീകരണമൊരുക്കാനൊരുങ്ങുകയാണ് മലയാളി സമൂഹം. നാളെ പുലർച്ചയോടെ പിണറായി ബഹ്‌റിനിലെത്തും
ബഹ്‌റൈൻ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അതിഥിയായാണ് മുഖ്യമന്ത്രി എത്തുന്നത്.ഉന്നത ഉദ്യോഗസ്ഥ സംഘവും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട
വ്യാഴാഴ്ച കാലത്ത് മുഖ്യമന്ത്രി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ, കിരീടാവകാശി എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് ഒടുവിൽ കിട്ടിയ വിവരം. മുഖ്യമന്ത്രിയോടുള്ള ആദരസൂചകമായി ബഹ്‌റൈൻ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിൻ അഹമ്മദ് ബിൻ മുഹമ്മദ് ആൽ ഖലീഫ വിരുന്നൊരുക്കും. വൈകീട്ട് അഞ്ചര മണിക്കാണ് കേരളീയ സമാജത്തിന്റെ 70ാം വാർഷികാഘോഷ പരിപാടികൾ തുടങ്ങുക. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും.
വെള്ളിയാഴ്ച കാലത്ത് അദ്ദേഹം ബാബുൽ ബഹ്‌റൈൻ, മനാമ സൂഖ്, കിങ് ഫഹദ് കോസ്വെ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും. അന്ന് വൈകീട്ട് അഞ്ചുമണിക്കാണ് പ്രവാസി സമൂഹം മുഖ്യമന്ത്രിക്ക് ഒരുക്കുന്ന പൗരസ്വീകരണം നടക്കുക. ഇതും കേരളീയസമാജത്തിലാണ്്. ഈ പരിപാടിയിൽ പ്രമുഖ വ്യക്തികളും വിവിധ സംഘടന പ്രതിനിധികളും പങ്കെടുക്കും.
ഇതിനുശേഷം മുഖ്യമന്ത്രി ബഹ്‌റൈൻ മ്യൂസിയം സന്ദർശിക്കും. ശനിയാഴ്ച കാലത്ത് പത്തിന് നടക്കുന്ന ബിസിനസ് സംഗമത്തിൽ മുഖ്യമന്ത്രി പ്രവാസി വ്യവസായികളായ എം.എ.യൂസഫലി, രവി പിള്ള, വർഗീസ് കുര്യൻ തുടങ്ങിയവരുമായി ചർച്ച നടത്തും. ഇതിനുപുറമെ, മറ്റു ചില സ്വകാര്യ പരിപാടികളിലും മുഖ്യമന്ത്രി സംബന്ധിക്കുന്നുണ്ട്. ശനിയാഴ്ച രാത്രിയാണ് അദ്ദേഹം മടങ്ങുന്നത്.
മുഖ്യമന്ത്രിയുടെ സന്ദർശനത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി വിവിധ സംഘടനാപ്രതിനിധികളും സാംസ്‌കാരിക പ്രവർത്തകരും നേരത്തെ യോഗം ചേർന്ന് 500 പേർ അടങ്ങിയ സ്വാഗതസംഘം രൂപവത്കരിച്ചിരുന്നു. ഇതിൽ പി.വി. രാധാകൃഷ്ണപിള്ള ചെയർമാനും സി.വി.നാരായണൻ ജനറൽ കൺവീനറുമായ കമ്മിറ്റിയാണ് നിലവിൽ വന്നത്.
കമ്മിറ്റിയുടെ അവലോകന യോഗം കഴിഞ്ഞ ദിവസം ചേർന്ന് ഒരുക്കങ്ങളുടെ പുരോഗതി വിലയിരുത്തി.