തലശേരി:സൂക്ഷ്മ ചെറുകിട സംരഭങ്ങളിലൂടെ അനേകം പേർക്ക് തൊഴിൽ നൽകാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു 'സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് തലശേരി മൂന്നാം മൈലിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ടൂറിസത്തിന് അനന്തമായ സാധ്യതകളുണ്ട്. ഇതിലൂടെ തൊഴിൽ അവസരങ്ങൾ വർധിക്കും. ഇതിനായി ഉന്നത വിദ്യാഭ്യസ മേഖല വലിയ തോതിൽ മെച്ചപ്പെടുത്തും. കേരളത്തിൽ തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിനാണ് മുൻതൂക്കം നൽകുന്നത്.കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് സ്ഥാപനത്തിലൂടെ നിരവധി യുവാക്കൾക്ക് തൊഴിൽ നൽകുന്നതിന് സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

കേരളത്തെ ഒരു ടൂറിസം സ്റ്റേറ്റായി മാറ്റാനുള്ള പ്രവർത്തനങ്ങളാണ് ഇടതു സർക്കാർ ചെയ്തു വരുന്നത്. ടൂറിസത്തിന് ഏറെ സാധ്യതകളുള്ളതാണ് മലബാർ. മലബാർ ടൂറിസത്തിന്റെ സാധ്യതകൾ വളരെ ഫലപ്രദമായി പ്രയോജനപ്പെടുത്തുമെന്ന് അധ്യക്ഷ പ്രസംഗത്തിനിടെ മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.കിൻഫ്ര സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി ബിൽഡിംങ്ങിലാണ് ഇൻസ്റ്റിറ്റ്യൂട്ട് താത്ക്കാലികമായി ആരംഭിച്ചത്. കണ്ണൂർ യൂണിവേഴ്‌സിറ്റിക്ക് കീഴിലാണ് സ്ഥാപനം പ്രവർത്തിക്കുക.

ചടങ്ങിൽ കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ പ്രൊഫസർ ഗോപിനാഥ് രവീന്ദ്രൻ വിശിഷ്ടാതിഥിയായി. എ എൻ ഷംസീർ എംഎൽഎ , ഡോ വേണു വി ഐ എ എസ്, എസ് ചന്ദ്രശേഖർ ഐ എ എസ്, പി പി ദിവ്യ, പ്രൊഫസർ എ സാബു, പി ബാലൻ , സി പി അനിത, എം പി ശ്രീഷ, വി ആർ കൃഷ്ണ തേജശ മൈലവരപ്പ് ഐ എ എസ് തുടങ്ങിയവർ പങ്കെടുത്തു