- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മധ്യവയസ്കനായ അഭിഭാഷകനായി അമിതാഭ് ബച്ചന്റെ ന്യൂലുക്ക്; അമിതാഭും ജയാ ബച്ചനും ഒന്നിക്കുന്ന പിങ്ക് ട്രെയിലർ കാണാം
അമിതാഭ് ബച്ചൻ പ്രധാന കഥാപാത്രമാകുന്ന പിങ്ക് എന്ന ക്രൈം ത്രില്ലർ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. അനിരുദ്ധ് റോയ് ചൗധരിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. തപ്സി പന്നു, കീർത്തി കുൽഹാരി, ആൻഡ്രിയ ടാരിങ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ. ദീപക് എന്ന അഭിഭാഷകനായിയാണ് ബച്ചൻ ചിത്രത്തിലെത്തുന്നത്. ഇരുധ്രുവ മാനസിക അവസ്ഥയിലുള്ള വ്യക്തിയായിട്ടാണ് ചിത്രത്തിൽ അദ്ദേഹം. ധർതീമൻ ചാറ്റർജി, അംഗാദ് ബേദി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. അമിതാഭ് ബച്ചന്റെ ഭാര്യയും ചലച്ചിത്ര താരവുമായ ജയാ ബച്ചനും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. തപ്സീ പന്നു അവതരിപ്പിക്കുന്ന കഥാപാത്രത്തെയും ഒപ്പം താമസിക്കുന്ന രണ്ട് പെൺ കുട്ടികളെയും പീഡിപ്പിക്കാൻ സമൂഹത്തിലും ഭരണത്തിലും സ്വാധീനമുള്ള ചിലർ ശ്രമിക്കുന്നു. പീഡനത്തിന് ഇരയായ പെൺകുട്ടികളെ കുറ്റക്കാരാക്കാൻ ശ്രമിക്കുന്ന വ്യവസ്ഥയ്ക്കെ തിരെയും പെൺകുട്ടികൾക്ക് നീതി ലഭിക്കാനുമായുള്ള ദീപക്കിന്റെ പോരാട്ടമാണ് പിങ്ക്. ഋതുപർണഘോഷിന്റെ പ്രിയ ഛായാഗ്രാഹകനും ബംഗാളി
അമിതാഭ് ബച്ചൻ പ്രധാന കഥാപാത്രമാകുന്ന പിങ്ക് എന്ന ക്രൈം ത്രില്ലർ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. അനിരുദ്ധ് റോയ് ചൗധരിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. തപ്സി പന്നു, കീർത്തി കുൽഹാരി, ആൻഡ്രിയ ടാരിങ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ.
ദീപക് എന്ന അഭിഭാഷകനായിയാണ് ബച്ചൻ ചിത്രത്തിലെത്തുന്നത്. ഇരുധ്രുവ മാനസിക അവസ്ഥയിലുള്ള വ്യക്തിയായിട്ടാണ് ചിത്രത്തിൽ അദ്ദേഹം. ധർതീമൻ ചാറ്റർജി, അംഗാദ് ബേദി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. അമിതാഭ് ബച്ചന്റെ ഭാര്യയും ചലച്ചിത്ര
താരവുമായ ജയാ ബച്ചനും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
തപ്സീ പന്നു അവതരിപ്പിക്കുന്ന കഥാപാത്രത്തെയും ഒപ്പം താമസിക്കുന്ന രണ്ട് പെൺ കുട്ടികളെയും പീഡിപ്പിക്കാൻ സമൂഹത്തിലും ഭരണത്തിലും സ്വാധീനമുള്ള ചിലർ ശ്രമിക്കുന്നു. പീഡനത്തിന് ഇരയായ പെൺകുട്ടികളെ കുറ്റക്കാരാക്കാൻ ശ്രമിക്കുന്ന വ്യവസ്ഥയ്ക്കെ തിരെയും പെൺകുട്ടികൾക്ക് നീതി ലഭിക്കാനുമായുള്ള ദീപക്കിന്റെ പോരാട്ടമാണ് പിങ്ക്.
ഋതുപർണഘോഷിന്റെ പ്രിയ ഛായാഗ്രാഹകനും ബംഗാളി നവനിര സിനിമകളിലൂടെ ശ്രദ്ധേയനുമായ അവിക് മുഖോപാധ്യായ ആണ് ഛായാഗ്രഹണം.