- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടൂരിന്റെ പിന്നെയും ട്രെയ്‌ലർ എത്തി; ദിലീപും കാവ്യയും മുഖ്യ വേഷത്തിലെത്തുന്ന ചിത്രം 18ന് തീയറ്ററുകളിലെത്തും
ഒരിടവേളയ്ക്കു ശേഷം ദിലീപ്-കാവ്യ ജോഡികളായെത്തുന്ന പിന്നെയും ട്രെയ്‌ലർ എത്തി. അടൂർ ഗോപാലകൃഷ്ണന്റെ കരിയറിലെ പന്ത്രണ്ടാം ചിത്രമാണ് പിന്നെയും. രചനയും സംവിധാനവും അടൂർ തന്നെയാണ് നിർവഹിക്കുന്നത്. 1 മിനുട്ട് 47 സെക്കന്റ് ആണ് ട്രെയ്‌ലറിന്റെ ദൈർഘ്യം. ദിലീപ് 'പുരുഷോത്തമൻ' എന്ന കഥാപാത്രമായെത്തുന്ന ചിത്രത്തിൽ ഭാര്യ 'ദേവി'യായി കാവ്യ മാധവൻ എത്തുന്നു. ദിലീപ് ആദ്യമായി അടൂർ ചിത്രത്തിൽ അഭിനയിക്കുകയാണ്. അക്കുഅക്‌ബർ സംവിധാനം ചെയ്ത വെള്ളരിപ്രാവിന്റെ ചങ്ങാതികൾ എന്ന ചിത്രത്തിലാണ് അവസാനമായി ദിലീപ്-കാവ്യ ജോഡികൾ അഭിനയിച്ചത്. നെടുമുടി വേണു, വിജയരാഘവൻ, ഇന്ദ്രൻസ്, കെപിഎസി ലളിത, നന്ദു, ശ്രിണ്ഡ, രവി വള്ളത്തോൾ, പ്രൊഫ: അലിയാർ, പി.ശ്രീകുമാർ, സുധീർ കരമന എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. പ്രശസ്ത മറാഠി താരം സുബോധ് ഭാവെ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 18 ന് ചിത്രം തീയേറ്ററുകളിലെത്തും. എംജെ രാധാകൃഷ്ണനാണ് ഛായാഗ്രഹണം. ഹരികുമാർ ശബ്ദലേഖനം. ബി അജിത്ത്കുമാർ എഡിറ്റിങ്. കാസ്റ്റിംഗും പ്രൊഡക്ഷൻ ഡിസൈനിങ്ങും കുക്കു പരമേശ്വരൻ
ഒരിടവേളയ്ക്കു ശേഷം ദിലീപ്-കാവ്യ ജോഡികളായെത്തുന്ന പിന്നെയും ട്രെയ്‌ലർ എത്തി. അടൂർ ഗോപാലകൃഷ്ണന്റെ കരിയറിലെ പന്ത്രണ്ടാം ചിത്രമാണ് പിന്നെയും. രചനയും സംവിധാനവും അടൂർ തന്നെയാണ് നിർവഹിക്കുന്നത്. 1 മിനുട്ട് 47 സെക്കന്റ് ആണ് ട്രെയ്‌ലറിന്റെ ദൈർഘ്യം.
ദിലീപ് 'പുരുഷോത്തമൻ' എന്ന കഥാപാത്രമായെത്തുന്ന ചിത്രത്തിൽ ഭാര്യ 'ദേവി'യായി കാവ്യ മാധവൻ എത്തുന്നു. ദിലീപ് ആദ്യമായി അടൂർ ചിത്രത്തിൽ അഭിനയിക്കുകയാണ്. അക്കുഅക്‌ബർ സംവിധാനം ചെയ്ത വെള്ളരിപ്രാവിന്റെ ചങ്ങാതികൾ എന്ന ചിത്രത്തിലാണ് അവസാനമായി ദിലീപ്-കാവ്യ ജോഡികൾ അഭിനയിച്ചത്.
നെടുമുടി വേണു, വിജയരാഘവൻ, ഇന്ദ്രൻസ്, കെപിഎസി ലളിത, നന്ദു, ശ്രിണ്ഡ, രവി വള്ളത്തോൾ, പ്രൊഫ: അലിയാർ, പി.ശ്രീകുമാർ, സുധീർ കരമന എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. പ്രശസ്ത മറാഠി താരം സുബോധ് ഭാവെ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 18 ന് ചിത്രം തീയേറ്ററുകളിലെത്തും.
എംജെ രാധാകൃഷ്ണനാണ് ഛായാഗ്രഹണം. ഹരികുമാർ ശബ്ദലേഖനം. ബി അജിത്ത്കുമാർ എഡിറ്റിങ്. കാസ്റ്റിംഗും പ്രൊഡക്ഷൻ ഡിസൈനിങ്ങും കുക്കു പരമേശ്വരൻ.
എട്ട് വർഷത്തിന് ശേഷം അടൂർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പിന്നെയും'. 2008ൽ പുറത്തുവന്ന 'ഒരു പെണ്ണും രണ്ടാണു'മാണ് അവസാനം തീയേറ്ററുകളിലെത്തിയ അടൂർ ചിത്രം.
- സ്വാതന്ത്ര്യദിനം പ്രമാണിച്ച് അവധിയായതിനാലും മറുനാടൻ മലയാളിയുടെ പുനർജന്മദിനം പ്രമാണിച്ചും മറുനാടൻ കുടുംബസംഗമം നടക്കുന്നതിനാലും വളരെ പ്രധാനപ്പെട്ട സംഭവങ്ങൾ മാത്രമേ നാളെ (15.08.2016) അപ്ഡേറ്റ് ചെയ്യുകയുള്ളൂ- എഡിറ്റർ