- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടകരയിൽ തെരഞ്ഞെടുപ്പ് ഫണ്ട് പിടികൂടിയ സംഭവം: ഇ ഡിക്ക് പരാതി; പാതിരാത്രിയിൽ കള്ളപ്പണം കടത്താൻ ശ്രമിച്ചതെന്ന് പരാതി നൽകിയത് സലീം മടവൂർ
കോഴിക്കോട്: തൃശൂരിൽ വാഹനത്തിൽനിന്ന് രേഖകളില്ലാത്ത പണം പിടികൂടിയ സംഭവത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) പരാതി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന കള്ളപ്പണമാണ് പിടികൂടിയതെന്ന് ആരോപിച്ചാണ് ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്റ് സലീം മടവൂരാണ് പരാതി നൽകിയത്.
ഏപ്രിൽ മൂന്നിന് രാവിലെ കോഴിക്കോട് ഭാഗത്തുനിന്ന് ദേശീയപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന കാർ തൃശൂർ കൊടകരയിൽവച്ച് മറ്റൊരു കാറിലെത്തിയ സംഘം തട്ടിയെടുക്കുകയും പിന്നീട് കാർ ഉപേക്ഷിക്കുകയുമായിരുന്നു. 25 ലക്ഷം നഷ്ടപ്പെട്ടതായി കൊടകര പൊലിസ് സ്റ്റേഷനിൽ ചേളന്നൂർ കണ്ണങ്കര സ്വദേശി ഷംജീർ പരാതിയും നൽകിയിരുന്നു.
എന്നാൽ രേഖകളില്ലാത്ത പണം കടത്തിയതിനാലാണ് ബാക്കി തുക സൂചിപ്പിക്കാതിരുന്നതെന്നു പരാതിയിൽ പറയുന്നു. തെരഞ്ഞെടുപ്പുഫണ്ട് അക്കൗണ്ടിലൂടെ മാത്രമേ കൈമാറാവൂ എന്നിരിക്കെ പാതിരാത്രിയിൽ കടത്താൻ ശ്രമിച്ചത് കള്ളപ്പണമാണെന്ന് വ്യക്തമാണെന്നും സലീം മടവൂർ പറഞ്ഞു.
തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലാണ് ഇത്തരത്തിൽ പണം കടത്തിയത്. ഒരു ജില്ലയിലേക്ക് അവസാനവട്ട ചെലവിനായി നൽകിയതാണ് മൂന്നരക്കോടിയെന്നാണ് ഊഹിക്കേണ്ടതെന്നും സലീം മടവൂർ പറഞ്ഞു. ഇത്തരത്തിൽ കോടികൾ ഒഴുക്കി ജനാധിപത്യസമ്പ്രദായത്തെ അട്ടിമറിക്കാനുള്ള ശ്രമം തടയണമെന്നാവശ്യപ്പെട്ടാണ് ഇഡിക്ക് പരാതി നൽകിയതെന്നു സലീം മടവൂർ പറഞ്ഞു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.