കെയ്റ്റ് രാജകുമാരിയുടെ സഹോദരി പിപ്പ മിഡിൽടണിന്റെ വിവാഹം വളരെ ആഡംബരപൂർവം ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ഇന്നലെ നടന്നു. 40 ലക്ഷം രൂപ വിലയുള്ള ഡിസൈൻ വസ്ത്രം അണിഞ്ഞ് നിറപുഞ്ചിരിയോടെയാണ് പിപ്പ മിന്നുകെട്ടിനെത്തിയിരുന്നത്. രാജകുടുംബം വിവാഹത്തിൽ പങ്കെടുക്കാനെത്തിയത് ബ്രിട്ടീഷുകാർക്ക് കടുത്ത ആവേശമാണേകിയത്. കെയ്റ്റിന്റെ വിവാഹവേളയിൽ തന്റെ നിതംബസൗന്ദര്യത്തിലൂടെ ലോകത്തിന്റെ ശ്രദ്ധ ആകർഷിച്ച പിപ്പ തന്റെ വിവാഹത്തിലൂടെ വീണ്ടും ഒരിക്കൽ കൂടി അന്താരാഷ്ട്ര തലത്തിൽ വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. ആഡംബരത്തിന്റെ അവസാന വാക്കായിരുന്നു പിപ്പയുടെയും ജെയിംസ് മാത്യൂവിന്റെയും വിവാഹം.

കെയ്റ്റ് രാജകുമാരിയും പിപ്പയും തങ്ങളുടെ ആടയാഭരണങ്ങളുടെ പേരിൽ എന്നും ഏത് വേദിയിലും തിളങ്ങിയിട്ടുള്ളവരാണ്. തന്റെ വിവാഹവേളയിലും ഇക്കാര്യത്തിൽ പിപ്പ തന്റെ ആരാധകരെ നിരാശപ്പെടുത്തിയില്ല. ആരെയും ആകർഷിക്കുന്നതും തന്റെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നതുമായ വൈറ്റ് ഗൈൽസ് ഡീകൻ ഗൗണായിരുന്നു നവവധുവിന്റെ വേഷം. പിപ്പയുടെ ശരീരവടിവ് എടുത്ത് കാട്ടുന്ന വസ്ത്രമായിരുന്നു ഇത്. കെൻഡാൽ ജെന്നെറടക്കമുള്ള നിരവധി പ്രമുഖകരുടെ ഇഷ്ട ഡിസൈനറും കൗൺി ദർഹാംകാരനുമായ സെലിബ്രിറ്റി ഡിസൈനർ ഗൈൽസ് ഡീകനാണീ വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. കെയ്റ്റിന്റെ വിവാഹവസ്ത്രവുമായി ഏറെ സാമ്യതകളുള്ള വസ്ത്രമായിരുന്നു ഇത്. 2011ൽ അബെ ക്ലാൻസിയുടെ വിവാഹവസ്ത്രം ഡിസൈൻ ചെയ്തതും ഇദ്ദേഹമായിരുന്നു.

മിന്നുകെട്ട് കഴിഞ്ഞ് ബെർക്ക്‌ഷെയറിലെ എൻഗിൽഫീൽഡിലുള്ള സെന്റ് മാർക്‌സ് ചർച്ചിൽ നിന്നും പുറത്തേക്ക് വരുമ്പോൾ അതിന്റെ പടിക്കെട്ടുകളിൽ വച്ച് ജെയിംസ് മാത്യൂസ് പിപ്പയ്‌ക്കൊരു സ്‌നേഹചുംബനം സമ്മാനിച്ചിരുന്നു. പിപ്പ തന്റെ പിതാവായ മൈക്കൽ, സഹോദരി കെയ്റ്റ് രാജകുമാരി എന്നിവരടക്കമുള്ള അടുത്ത ബന്ധുക്കൾക്കൊപ്പമായിരുന്നു ചർച്ചിലേക്ക് എത്തിയിരുന്നത്. എന്തിനുമേതിനും സഹായമേകി കെയ്റ്റ് ഒരു വേള വധുവിനേക്കാൾ തിളങ്ങിയിരുന്നു. 2011ൽ കെയ്റ്റിന്റെ വിവാഹത്തിൽ പിപ്പ ചെയ്തത് പോലെ സന്തതസഹചാരിയായി കെയ്റ്റ് പിപ്പയുടെ കൂടെ തന്നെ നടന്നിരുന്നു.

വില്യവും കെയ്റ്റും കെൻസിങ്ടൺ പാലസിൽ നിന്നും തങ്ങളുടെ റേഞ്ച് റോവറിലായിരുന്നു വിവാഹത്തിന് എത്തിയിരുന്നത്. കെയ്റ്റിന്റെയും വില്യമിന്റെയും മക്കളായ ജോർജ് രാജകുമാരനും ഷാർലറ്റ് രാജകുമാരിയും ഏവരുടെയും മനം കവർന്ന കുഞ്ഞു താരങ്ങളായി ചടങ്ങിൽ തിളങ്ങി. ഈഗിൽ ഫീൽഡിലെ വിവാഹച്ചടങ്ങിന് ശേഷം പിപ്പയും ജെയിംസു ജാഗ്വർ ഇടൈപ്പിലായിരുന്നു പിപ്പയുടെ അച്ഛന്റെ ഉടമസ്ഥതയിലുള്ള മിഡിൽടെൻ മാൻഷനിലേക്ക് എത്തിയത്. വഴിയിലുടനീളം ഇരുവരും ഏവരെയും ആകർഷിച്ചിരുന്നു. ഇരുവർക്കും പുറകിലായി ഒരു ്രേഗ റേഞ്ച് റോവറിൽ കെയ്റ്റും എത്തിയിരുന്നു. ഒരു പഴ്‌സണൽ ഡ്രൈവറായയിരുന്നു ഇതിന്റെ സാരഥി.

 

മിഡിൽടൺ മാൻഷനിൽ വച്ച് നടന്ന ചടങ്ങിൽ 350 ഹൈ പ്രൊഫൈൽ അതിഥികളായിരുന്നു പങ്കെടുത്തിരുന്നത്. ചടങ്ങിൽ കെയ്റ്റ് അലക്‌സാണ്ടർ മാക് ക്യൂൻ വസ്ത്രമായിരുന്നു ധരിച്ചിരുന്ത്. ജാനെ ടൈലറായിരുന്നു ഇതിന്റെ ഡിസൈനർ. 7500 പൗണ്ട് വിലയുള്ള കർണാഭരണങ്ങളും കെയ്റ്റ് അണിഞ്ഞിരുന്നു.

റിസപ്ഷന് വേണ്ടി ഇവിടുത്തെ ഗാർഡനിൽ ഈ ആഴ്ച ആദ്യം വലിയ ഗ്ലാസ് കൂടാരം അഥവാ മാർക്യൂ സജ്ജമാക്കിയിരുന്നു. ഇത് ബെൽജിയത്തിൽ നിന്നും പ്രത്യേകമായി കൊണ്ടു വന്നതാണ്.. ഇതിന് പുറമെ ആഡംബര പോർട്ടബിൾ ടോയ്‌ലറ്റുകളും ഇവിടെ ചടങ്ങിൽ പങ്കെടുക്കുന്നവർക്കായി സജ്ജീകരിച്ചിട്ടുണ്ട്.