ഡബ്ലിൻ: പിറവത്തും പരിസരപ്രദേശങ്ങളിൽ നിന്നും രാജാക്കന്മാരുടെ അനുഗ്രഹവും പടിപ്പുരയുടെ മാഹാത്മ്യവും പിറവം പുഴയുടെ സ്‌നേഹ കരലാളനങ്ങളുമായി അയർലണ്ടിൽ എത്തിയിരിക്കുന്നവരുടെ അഞ്ചാമത് പിറവം സംഗമവും, ഓണാഘോഷവും സെപ്റ്റംബർ 16നു ശനിയാഴ്ച രാവിലെ 11 മണിമുതൽ വൈകിട്ട് 9 മണിവരെ ക്രംലിനിൽ വെച്ച് നടത്തപ്പെടുന്നു.

കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാപരിപാടികളും, ഓണക്കളികളും നടക്കുന്ന ആഘോഷത്തിൽ വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. വൈകിട്ട് 5 മണിക്ക് പിറവം നോർത്ത്, ഈസ്റ്റ്, വെസ്റ്റ്, സൗത്ത് ഭാഗങ്ങൾ തമ്മിലുള്ള വാശിയേറിയ വടംവലി മത്സരവും ഉണ്ടായിരിക്കുന്നതാണ്. അയർലണ്ടിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന നല്ലവരായ എല്ലാ പിറവം നിവാസികളെയും കുടുംബസമ്മേതം അഞ്ചാമത് പിറവം സംഗമത്തിലേക്ക് ക്ഷണിക്കുന്നു.
സ്ഥലത്തിന്റെ വിലാസം
15 somerville drive
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
ജിജി ചാരുപ്ലാവിൽ- 0899649347, ജുബി തുബയിൽ- 0879432857, മഹേഷ് കുഴികണ്ടത്തിൽ-0894508509, എലിയാസ് ഉലഹന്നാൻ-0873182781, തോമസ്‌കുട്ടി ചെറിയാൻ-0894139459