ഡബ്ലിൻ: പിറവത്തും പരിസരപ്രദേശങ്ങളിൽ നിന്നും രാജാക്കന്മാരുടെ അനുഗ്രഹവും പടിപ്പുരയുടെ മാഹാത്മ്യവും പിറവം പുഴയുടെ സ്‌നേഹ കരലാളനങ്ങളുമായി അയർലണ്ടിൽ എത്തിയിരിക്കുന്നവരുടെ നാലാമത് പിറവം സംഗമവും, ഓണാഘോഷവും ഓഗസ്റ്റ് 27ന് ശനിയാഴ്ച ക്രംലിനിൽ ( 15 somerville drive ൽ ) വച്ച് നടത്തും.

കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാപരിപാടികളും, ഓണക്കളികളും നടക്കുന്ന ആഘോഷത്തിൽ വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. വൈകിട്ട് 5 മണിക്ക് പിറവം നോർത്ത്, ഈസ്റ്റ്, വെസ്റ്റ്, സൗത്ത് തമ്മിലുള്ള വാശിയേറിയ വടംവലി മത്സരവും ഉണ്ടായിരിക്കുന്നതാണ്. അയർലണ്ടിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന നല്ലവരായ എല്ലാ പിറവം നിവാസികളെയും കുടുംബസമ്മേതം നാലാമത് പിറവം സംഗമത്തിലേക്കു ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്

ജിജി ചാരുപ്ലാവിൽ- 0899649347
ജുബി തുബയിൽ- 0879432857
മഹേഷ് കുഴികണ്ടത്തിൽ-0894508509
എലിയാസ് ഉലഹന്നാൻ-0873182781
തോമസ്‌കുട്ടി ചെറിയാൻ-0894139459